വിഴിഞ്ഞത്തിനില്ല, മാലിക്കുണ്ട്- എന്തായിരിക്കും ?!

നമ്മുടെ ചെറിയ അറിവിൽ തന്നെ രണ്ടരപ്പതിറ്റാണ്ടിലേറെ പഴക്കമുള്ള ആവശ്യമാണ് വിഴിഞ്ഞം മദർ പോർട്ടു പദ്ധതി. തടസ്സങ്ങൾ ഓരോന്നായി മാറ്റി മാറ്റി പദ്ധതി മുന്നോട്ടു പോകുമ്പോൾ പുതിയ തടസ്സങ്ങളുമായി മറ്റു ചിലരെത്തും.  ഏറ്റവും ഒടുവിൽ കിളിമാന്നൂരിൽ നിന്നും പാറ ലഭ്യമാക്കാൻ സർക്കാർ സൗകര്യം ഒരുക്കിയപ്പോൾ പുതിയ തടസ്സതൊഴിലാളികൾ രംഗത്തെത്തി.  എല്ലാ തടസ്സ രാജ്യ സ്നേഹികൾക്കും ഒരു ചെറിയ കാഴ്ച കാണിച്ചു തരാം.  ശംഖുമുഖം കടപ്പുറത്തു നിന്നും വളരെ സൂക്ഷിച്ചു നോക്കിയാൽ കാണാവുന്ന ഒരു പ്രദേശമുണ്ട്,  മാൽ ദീവ്സ് എന്നാണ് പേരു. ഏകദേശം ദൂരം പത്തെഴുനൂറ്‌ കിലോമീറ്റർ.  എല്ലാം കൂടി ഒരു നാലു ലക്ഷം ജനങ്ങൾ.  തലസ്ഥാന കോർപറേഷൻ പരിധിയിലെ ജനങ്ങൾ 10 ലക്ഷത്തോളം വരുമ്പോൾ മാൽ ദീവ്സ്…

"വിഴിഞ്ഞത്തിനില്ല, മാലിക്കുണ്ട്- എന്തായിരിക്കും ?!"

ഖത്തർ ഖൽബ്‌ തുടിക്കുന്നു തുളുമ്പുന്നു

ഖത്തർ നെഞ്ച് നിവർത്തി നിന്ന് പോരാടാൻ തന്നെ തീരുമാനിച്ചു കഴിഞ്ഞു . നാളിതുവരെ ദുബായ് പോർട്ടിന്റെ ചിറകിനടിയിൽ ഒതുങ്ങിക്കൂടി ഇരുന്നതിന്റെ കുറ്റബോധം അവരെ വേട്ടയാടിത്തുടങ്ങി . നാളെ 7 .5 .18  മുതൽ അവർ പുതിയ ഒരു കപ്പൽ സർവീസ് കൂടി ആരംഭിക്കുകയാണ് . ഹമദ് പോർട്ടിൽ നിന്നും പുറപ്പെടുന്ന  കണ്ടെയ്നർ കപ്പൽ രണ്ടു ദിവസത്തിനകം ഇറാഖിലെ ഉം ഖ്‌അസാർ തുറമുഖത്തടുക്കും . ഉപരോധം തങ്ങളുടെ വീറും വാശിയും കൂട്ടിയെന്നു മിലാഹ പ്രതിനിധികൾ പറഞ്ഞു . അതായത് പേർഷ്യൻ മേഖലയിൽ ദുബായിക്ക് ശക്തമായ മത്സരം ഉറപ്പായെന്നു സാരം . Share This:

"ഖത്തർ ഖൽബ്‌ തുടിക്കുന്നു തുളുമ്പുന്നു"

ഖൽബിലേറ്റെടുക്കണം ഖത്തർ നൽകുന്ന ഈ കടൽക്കഥ

കൊച്ചി പോർട്ടിന്റെ ചെയര്മാൻ വലിയ സന്തോഷത്തിലാണ് . കഴിഞ്ഞ പത്തു വര്ഷത്തിനിടക്ക് കൊച്ചി പോർട്ട് ആദ്യമായി ലാഭമുണ്ടാക്കി , ലാഭം എത്രയാണെന്നറിയണ്ടേ ? വെറും 4 കോടി രൂപ ! നാലു കോടിയുടെ നെഗളിപ്പുമായി ഇരുന്ന ചെയർമാൻ  പറഞ്ഞ കണക്കുകൾ കുറഞ്ഞ പക്ഷം ഓരോ മലയാളിയും ആവർത്തിച്ചാവർത്തിച്ചു വായിച്ചു പഠിക്കേണ്ടതാണ് . നമ്മളിതൊന്നും പഠിക്കില്ലായെന്നു മാത്രമല്ല എല്ലാം പഠിച്ചു പഷ്ട് ക്‌ളാസിൽ പാസ്സായ ജാഡ അഭിനയിക്കുകയും ചെയ്യും . അല്ലെങ്കിൽ അതൊക്കെ പഠിച്ചു മനസ്സിലാക്കിയ കറക്കുകമ്പനികൾ ദല്ലാൾ പണിയിലൂടെ കോടികൾ അടിച്ചു മാറ്റും . അങ്ങനെ പതിറ്റാണ്ടുകളായി നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുന്നവരുടെ കള്ളി  വെളിച്ചത്തു വരുന്നതാണ് ഖത്തർ നൽകുന്ന പാഠം.  കേരളീയർക്ക് ഏറെ അടുപ്പവും അറിവുമുള്ള ഒരു…

"ഖൽബിലേറ്റെടുക്കണം ഖത്തർ നൽകുന്ന ഈ കടൽക്കഥ"

23000 ടിഇയൂ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞത്തേക്ക് !

വിഴിഞ്ഞത്തടുക്കാനുള്ള 23000 കണ്ടെയ്നർ കപ്പാസിറ്റി ഉള്ള കപ്പലിന്റെ നിർമ്മാണം കൊറിയയിൽ പുരോഗമിക്കുന്നു.  ഈ വലിപ്പമുള്ള 11 കപ്പലുകളുടെ ഓർഡർ നൽകിയിരിക്കുന്നത് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി(MSC) എന്ന ആഗോള ഭീമനാണ്. ഇതിൽ 6കപ്പലുകളുടെ നിർമ്മാണം കൊറിയയിലെ സാംസങ് ഹെവി ഇൻഡസ്ട്രീസും അഞ്ചു കപ്പലുകളുടേതു ദേവു ഷിപ്പിംഗ് മറൈൻ എഞ്ചിനീറിംഗുമാണ് ഏറ്റെടുത്തിട്ടുള്ളത്.  2019-20 വർഷങ്ങളിൽ എല്ലാ കപ്പലുകളും നീറ്റിലിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.    യാത്ര തുടങ്ങിക്കഴിഞ്ഞാൽ ഈ കപ്പലുകൾ ഇന്ത്യയിൽ ആകെ വിഴിഞ്ഞത്തു മാത്രമാകും പ്രവേശിക്കുക.  ഒരു പക്ഷെ സിംഗപ്പൂരിനും യൂറോപ്പിനും ഇടയിലുള്ള ഏക ഇടത്താവളവും വിഴിഞ്ഞമായിരിക്കും.  അത്തരം ഒരു യാത്രാപഥത്തിലേക്കാണ് വിഴിഞ്ഞം പൂർത്തിയായി വരുന്നത്. നിലവിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ 21,413 കണ്ടെയ്നർ ശേഷിയുള്ള OOCL…

"23000 ടിഇയൂ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞത്തേക്ക് !"