കോഴിക്കെന്താ കോടതിയിൽ കാര്യം?!

പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം എന്ന് ചോദിക്കുന്നതിനു പകരം ചോദിച്ചതെന്നു കരുതിയാൽ മതി.  പക്ഷെ ഇത് ഉപമയോ ഉൽപ്രേക്ഷയോ അല്ല,  സാക്ഷാൽ കോഴിക്കാര്യം തന്നെയാണ് വിഷയം.  കോഴി എന്ന് പറഞ്ഞാൽ ഇന്ന്  രാജ്യത്തു വിറ്റഴിക്കുന്ന 8000 കോടി രൂപയുടെ കോഴിക്കച്ചവടം രാജ്യത്തെ പരമോന്നത കോടതി  മുൻപാകെ എത്തിനിൽക്കുന്നു. അശാസ്ത്രീയമായി പ്രവർത്തിക്കുന്ന കോഴി വളർത്തൽ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് സംബന്ധിച്ചു കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് സമർപ്പിച്ച നിർദേശങ്ങൾ എന്തുകൊണ്ട് സർക്കാർ നടപ്പാക്കുന്നില്ല എന്ന് കോടതി ചോദിച്ചു. വമ്പൻ കോഴിക്കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ ഭയപ്പെടുകയാണോ എന്നും കോടതി ചോദിച്ചു.ഇപ്പോൾ തന്നെ മോഡി സർക്കാർ സൃഷ്ടിച്ച തൊഴിൽ അവസരങ്ങളെ കുറിച്ചു വലിയ ആക്ഷേപം ഉയരുന്ന സന്ദർഭമാണിത്.  രണ്ടുവർഷം മുന്പുണ്ടായിരുന്നതിനേക്കാൾ പത്തു ലക്ഷത്തിന്റെ…

"കോഴിക്കെന്താ കോടതിയിൽ കാര്യം?!"

ധർമ്മടത്തെ ധർമ്മാധികാരി സമക്ഷം ..

കൊന്നാൽ പാപം തിന്നാൽ തീരും എന്നാണല്ലോ പ്രമാണം.  പഴയ മുഖ്യൻ ചെയ്ത തെറ്റ് വേണമെങ്കിൽ പുതിയ മുഖ്യന് തിരുത്താം.  പ്രത്യേകിച്ചും പ്രജ മുഖ്യൻറെ ധർമടംകാരിയാകുമ്പോൾ. നാലു കൊല്ലം മുൻപുള്ള സംഭവമാണ്.  ധർമ്മടത്തെ സമാന്തര മൊയ്തു പാലത്തിനു വേണ്ടി സ്ഥലം ബലം പ്രയോഗിച്ചു ഒഴിപ്പിച്ചെടുത്തു.  ഉടമകളുടെ എതിർപ്പിനെ അവഗണിച് പുരുഷന്മാർ സ്ത്രീകളെ കാലിനു പിടിച്ചു വലിച്ചിറക്കുകയായിരുന്നു.  സ്ത്രീകളോട് കാണിക്കേണ്ട സാമാന്യ മര്യാദ പോലും കാണിക്കാത്ത ഈ നടപടിയെ കോൺഗ്രസ്‌ അനുഭാവി കൂടിയായ ശാന്ത അന്നേ ചോദ്യം ചെയ്തിരുന്നു. പട്ടയവും പ്രമാണവുമെല്ലാമുള്ള ഏഴു സെന്റ്‌ സ്ഥലവും അതിലുണ്ടായിരുന്ന വീടും നഷ്ടപ്പെട്ട ശാന്തയും രണ്ടു പെണ്മക്കളും ഇന്ന് മൂന്നിടത്തായാണ് താമസം. ഒരു കുടുംബത്തെ പറിച്ചെറിഞ്ഞവർ അവരുടെ പുനരധിവാസത്തിന്റെ കാര്യത്തിൽ പുറംതിരിഞ്ഞു…

"ധർമ്മടത്തെ ധർമ്മാധികാരി സമക്ഷം .."

വിഴിഞ്ഞത്തെ മറ്റൊരു മുല്ലപ്പെരിയാർ ആക്കരുത്.

നൂറു മീറ്ററിലധികം കടലിലേക്ക് നീണ്ടുകഴിഞ്ഞ വിഴിഞ്ഞം ബ്രേക്ക് വാട്ടറിന്റെ പണി പുരോഗമിക്കുന്നതിനോടൊപ്പം തന്നെ രണ്ടാമത്തെ ‘കുളച്ചൽ യുദ്ധവും’ ആരംഭിച്ചു കഴിഞ്ഞു.  ഇങ്ങനെ ഒരു പണി നടന്നു കാണാൻ ഏകദേശം കാൽ നൂറ്റാണ്ടു കാലത്തെ ജനകീയ സമര പോരാട്ടങ്ങൾ വേണ്ടി വന്നു എന്നത് ഇനിയാരെങ്കിലും എഴുതേണ്ട ചരിത്രമായി ബാക്കി നിൽക്കുന്നു.  അതേ സമയം വിഴിഞ്ഞത്തിന്റെ വർത്തമാനകാലം പിന്നെയും വിവാദത്തിലൂടെ കടന്നു പോകുന്നു. മുഖ്യമന്ത്രി പ്രധാന മന്ത്രിയെ കാണേണ്ടിയിരുന്നത് കുളച്ചൽ തുറമുഖത്തെ കുറിച്ചുള്ള ആശങ്കകൾ പറയാൻ വേണ്ടിയായിരുന്നില്ല.  മറിച്ചു  വിഴിഞ്ഞത്തിന്റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെടാൻ വേണ്ടിയാവണമായിരുന്നു.  നിർഭാഗ്യവശാൽ കേവല രാഷ്ട്രീയത്തിനപ്പുറം ഓരോ വിഷയത്തെ സമീപിക്കുവാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്കു കഴിയുന്നില്ല എന്നതാണ് സത്യം. എന്താണ് നമ്മുടെ…

"വിഴിഞ്ഞത്തെ മറ്റൊരു മുല്ലപ്പെരിയാർ ആക്കരുത്."

20,000 രൂപയിൽ നിന്നും 45000 കോടിയിലേക്ക്..!

രണ്ടു തൊഴിലാളി സഖാക്കളുടെ കഥ വായിച്ചിട്ടു വേണം മുഖ്യ മന്ത്രി പിണറായി വിജയൻ ആഗസ്ത് രണ്ടാം തിയതി പൊരുതുന്ന ബംഗാൾ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പോകാൻ. കൊൽക്കൊത്തയിലെ ബഡാ ബസാറിൽ നിന്നു റിക്ഷ ഉന്തി സോപ്പു വിറ്റു നടന്ന അഗർവാളിന്റെയും ഗോയങ്കെയുടെയും കഥ. ബിർള എന്ന കുത്തക മുതലാളിയുടെ കമ്പനിയിലെ ജോലി വേണ്ടെന്നു വച്ചുകൊണ്ടു കേവലം ഇരുപതിനായിരം രൂപയുമായി തുടങ്ങിയ കമ്പനി ഇന്നെവിടെ എത്തിയെന്നു സഖാക്കൾക്കു ഇനിയെങ്കിലും മറച്ചു വെക്കാതെ പറഞ്ഞു കൊടുക്കണം. വെറും 300 രൂപയ്ക്കു ആഴ്ചകൾക്ക് മുൻപിറങ്ങിയ ഒരു പുസ്തകം കിട്ടും- ‘ബിസിനെസ്സ് -ദി ഇമാമി വേ’. അത് കൂടി വായിച്ചിട്ടു വേണം മുഖ്യ മന്ത്രി ചോര തിളപ്പിക്കാൻ. ആർ എസ്‌ അഗർവാളും ആർ…

"20,000 രൂപയിൽ നിന്നും 45000 കോടിയിലേക്ക്..!"