തൊട്ടുപോകരുത്… കല്ലേപ്പിളർക്കുന്ന കല്പന!

പാർവപ്പെട്ടവന്റെ നെഞ്ചത്ത്‌ കയറുന്ന ‘ശരിയാക്കൽ’  തുടങ്ങി. ഫുട് പാത്ത് കയ്യേറിയുള്ള കച്ചവടക്കാരെയാണ് സർവാദി കാര്യക്കാർ മീശ പിരിച്ചു കാട്ടി വിരട്ടുന്നത്.  IMG-20160717-WA0001

നടപ്പാതകൾ കാൽനട യാത്രക്കാർക്കുള്ളതാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.  കയ്യേറ്റക്കാരെ ഒഴിപ്പിക്കേണ്ടത് അത്യാവശ്യവുമാണ്.  അപ്പോൾ ഒഴിപ്പിക്കൽ നയം എല്ലാവർക്കും ഒരുപോലെ  ബാധകമാക്കണ്ടേ കാര്യസ്ഥരെ? കഞ്ചാവ് കച്ചവടത്തിന് പോകാതെ,  കൂട്ടിക്കൊടുപ്പിനു പോകാതെ മാനം മര്യാദക്ക് ഇനിയൊരാൾക്കു കൂടി തൊഴിൽ നൽകി ജീവിക്കുന്ന കച്ചവടക്കാർക്ക് ബാധകമാകുന്ന നിയമം എന്താ ഈ ഉരുപ്പടികളുടെ കാര്യത്തിൽ കണ്ണടക്കുന്നത്?!

IMG-20160717-WA0000എന്താ ഇവിടെ തൊടാൻ 51 വെട്ടിന്റെ പേടിയുണ്ടോ? തലസ്ഥാനത്തെ കോടതിയുടെ  മൂക്കിന് അകത്താണ് ഈ നിയമ ലംഘനം! കാണാനും കേൾക്കാനും വല്ല ‘ആരാധ്യരായ ‘കാര്യക്കാരുമുണ്ടോ എന്നറിയാൻ ഏഴാംകൂലികളായ എമ്പോക്കികൾക്കു കുഞ്ഞു താല്പര്യമുണ്ട് ഏമാന്മാരെ?

(പരസ്യം – ഒരു ചെറിയ വ്യവസായ ആവശ്യത്തിന് തിരുവനന്തപുരത്ത് 10, 000 ച.  അടി വിസ്‌തീർണമുള്ള ഷെഡ് വേണം. ന്യായമായ കരാറും വാടകയും ഉറപ്പുനൽകുന്നു.  98471 24633)

Share This:

One thought on “തൊട്ടുപോകരുത്… കല്ലേപ്പിളർക്കുന്ന കല്പന!

Leave a Reply

Your email address will not be published.