കോഴിക്കെന്താ കോടതിയിൽ കാര്യം?!

IMG-20160730-WA0008പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം എന്ന് ചോദിക്കുന്നതിനു പകരം ചോദിച്ചതെന്നു കരുതിയാൽ മതി.  പക്ഷെ ഇത് ഉപമയോ ഉൽപ്രേക്ഷയോ അല്ല,  സാക്ഷാൽ കോഴിക്കാര്യം തന്നെയാണ് വിഷയം.  കോഴി എന്ന് പറഞ്ഞാൽ ഇന്ന്  രാജ്യത്തു വിറ്റഴിക്കുന്ന 8000 കോടി രൂപയുടെ കോഴിക്കച്ചവടം രാജ്യത്തെ പരമോന്നത കോടതി  മുൻപാകെ എത്തിനിൽക്കുന്നു.

അശാസ്ത്രീയമായി പ്രവർത്തിക്കുന്ന കോഴി വളർത്തൽ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് സംബന്ധിച്ചു കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് സമർപ്പിച്ച നിർദേശങ്ങൾ എന്തുകൊണ്ട് സർക്കാർ നടപ്പാക്കുന്നില്ല എന്ന് കോടതി ചോദിച്ചു. വമ്പൻ കോഴിക്കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ ഭയപ്പെടുകയാണോ എന്നും കോടതി ചോദിച്ചു.ഇപ്പോൾ തന്നെ മോഡി സർക്കാർ സൃഷ്ടിച്ച തൊഴിൽ അവസരങ്ങളെ കുറിച്ചു വലിയ ആക്ഷേപം ഉയരുന്ന സന്ദർഭമാണിത്.  IMG-20160730-WA0000രണ്ടുവർഷം മുന്പുണ്ടായിരുന്നതിനേക്കാൾ പത്തു ലക്ഷത്തിന്റെ തൊഴിൽ അവസരങ്ങൾ കുറഞ്ഞു എന്നാണ് രാജ്യസഭയിൽ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചത്. രണ്ടു കോടി യുവാക്കൾക്ക് പ്രതി വര്ഷം തൊഴിൽ നൽകുമെന്ന് പറഞ്ഞ പ്രധാന മന്ത്രി ഇതിനു മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.  ഇതിനെ പിന്തുണച്ചു സംസാരിച്ച സീതാറാം യെച്ചൂരി, ഒരു വര്ഷം രാജ്യത്തു  പുതുതായി 1.3 കോടി യുവാക്കൾ യോഗ്യത നേടി തൊഴിലിനായി പുറത്തിറങ്ങുമ്പോൾ ഒരു ശതമാനത്തിനു പോലും തൊഴിൽ കിട്ടുന്നില്ലെന്നാണ് ഈ കണക്കു കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. IMG-20160730-WA0000ഇതിനോടുള്ള പ്രതികരണമാണോ എന്ന് വ്യക്തമല്ല, പ്രധാനമന്ത്രി നേരെ തിരിഞ്ഞത് അധികാരത്തിൽ കയറിയ ഉടനെ ഉടച്ചു വാർത്ത നീതി ആയോഗ് എന്ന പഴയ പ്ലാനിംഗ് കമ്മീഷനിലോട്ടാണ്.  രാജ്യത്തെ ബാധിക്കുന്ന ഗുരുതരമായ വികസന പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ ചുമതലപ്പെട്ടവർ അവരാണ്.IMG-20160730-WA0007നാളിതുവരെ ചിന്തിച്ച രീതിയിൽ പോയാൽ കാര്യങ്ങൾ ശരിയാവില്ലെന്നു ബോധ്യം വന്നത് കൊണ്ടാണല്ലോ പുതിയ സംവിധാനം വേണമെന്ന് അധികാരത്തിൽ കയറിയ ഉടനെ തന്നെ സർക്കാരിന് തോന്നിയത്. പക്ഷെ അവരിൽ നിന്നു വിചാരിച്ച പ്രതികരണം ഉണ്ടാകാതെ വന്നത് കൊണ്ടാണ് പ്രധാന മന്ത്രി കാര്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞത്. പരമ്പരാഗതമായ രീതിയിൽ നിന്നു നീതി ആയോഗ് പുറത്തു കടക്കണം. കൂടിനു പുറത്തിറങ്ങി(Out of the box) കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം. എന്നാൽ കൂടിനകത്തു തന്നെയുള്ള ഒരുത്തരത്തെ കുറിച്ചാണ് എൻടിവിക്ക് പറയാനുള്ളത്.  കുറയുന്ന തൊഴിലിൻറെ പേരിൽ പ്രധാനമന്ത്രിയെ വിമർശിച്ചവർ ആരും ഒരു പരിഹാരം നിർദേശിച്ചു കണ്ടില്ല. പ്രതിപക്ഷം വിമർശിക്കാൻ മാത്രമായിട്ടുള്ളവരാണെന്നതാണല്ലോ നമ്മുടെയും ചിന്ത. ഇവിടെ ‘The working capital’ നീതി ആയോഗിന്റെ ദൗത്യം ഏറ്റെടുക്കുന്നു. ഔട്ട് ഓഫ് ദി ബോക്സിനു പകരം കൂടിനകത്തു കടന്നു ചിന്തിക്കുന്നു. IMG-20160730-WA0002ഇതൊരു വേറിട്ട ചിന്തയാണ്. നേട്ടങ്ങൾ പലതുള്ള ഒരു പുതിയ ആശയം. ഒറ്റയടിക്ക് ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നതാണ് ഈ ഇൻസൈഡ് ബോക്സ് ചിന്ത. ആദ്യം സുപ്രീം കോടതി പറഞ്ഞ വിഷയത്തിന് തന്നെ ഈ കൂടു ഒരു പരിഹാരമാകും. രണ്ടു പ്രതിപക്ഷ ആരോപണത്തിന് പ്രധാനമന്ത്രിക്ക് നൽകാൻ കഴിയുന്ന ഉത്തരം ഈ കൂടിനകത്തുണ്ട്. മൂന്നു, നീതി ആയോഗിന് ഈ കൂടിനു പുറത്തു കയറി കണക്കുകൾ കൂട്ടിയാൽ മതി. ഈ ‘സൗഭാഗ്യ കൂടു’ നൽകുന്ന സ്മാർട് ചിന്തകൾ നമുക്കിങ്ങനെ തുടരാം.

രാജ്യത്തെ നഗരങ്ങളിൽ ഏകദേശം 40 കോടി ജനങ്ങൾ അധിവസിക്കുന്നു എന്നാണ് കണക്കു. ഇത് 2031ഇൽ 60 കൂടിയായി ഉയരുമെന്നും കണക്കാക്കുന്നു. ഈ കോഴിക്കൂട് പദ്ധതി പ്രധാനമായും സ്ഥല ദൗർലഭ്യമുള്ള നഗരവാസിയെ ഉദ്ദേശിച്ചാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഒരാളുടെ ഒരു ദിവസത്തെ ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ അര കിലോ മാലിന്യം(മാന്യം)രൂപം കൊള്ളുമെന്നാണ് കണക്കു. 100 പേരുടെ ആഹാര അവശിഷ്ടങ്ങളിൽ നിന്നും മറ്റു ജൈവ മാലിന്യങ്ങളിൽ നിന്നും 100 കോഴികൾ ഭക്ഷണം കണ്ടെത്തണം. അത്തരത്തിലാണ് ഈ കൂടു നിർമിച്ചിരിക്കുന്നത്. IMG-20160730-WA0005ഏറ്റവും കുറഞ്ഞത് ഇന്നത്തെ 40 കോടി ജനത്തിന് 40 ലക്ഷം കൂടുകൾ വേണ്ടി വരും. ഒരു കൂടും അതിലെ 100 കോഴികളെയും പരിപാലിക്കാൻ ഒരാൾ വേണ്ടിവരും. കാര്യമായ വിദ്യാഭ്യാസമില്ലാത്തവർക്കു വേണ്ടി ഉടനെ തന്നെ സൃഷ്ടിക്കപ്പെടുന്നത് 40 ലക്ഷം തൊഴിലവസരങ്ങളാണ്.  ഒപ്പം നഗരങ്ങളിലെ ജൈവ മാലിന്യ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കപ്പെടുന്നതിനാൽ സ്വച്ഛ് ഭാരത് ഒരു വൻ വിജയമായി തീരുന്നു.

ഇനി ഈ 40 ലക്ഷം കൂടുകളുടെ നിർമ്മാണത്തിന് വേണ്ട സാധനങ്ങളായ വയർ മെഷ്, പിവിസി പൈപ്പുകൾ, സ്റ്റീൽ കമ്പികൾ,  വെള്ളം വക്കാനുള്ള ബക്കറ്റുകൾ തുടങ്ങിയവയുടെ ഉത്പാദനം, വിതരണം, നിർമ്മാണം എന്നീ മേഖലകളിൽ സൃഷ്ടിക്കാവുന്ന സ്‌കിൽഡ് തൊഴിൽ അവസരങ്ങൾ എത്രയാണെന്ന് നീതി ആയോഗുകാർ തന്നെ കണക്കെടുക്കണം. പ്രധാനമന്ത്രിയുടെ സ്കിൽ ഇന്ത്യാ പദ്ധതിയും കൂടുതൽ വിജയം കാണും. 40 കോടി പുതിയ കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കണം, അവയെ പരിചരിക്കാൻ വെറ്റിനറി ഡോക്ടർമാർ,ടെക്‌നിഷ്യൻസ് എന്നിവർ എത്ര വേണം?  ഈ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന മുട്ടകളും, ഇറച്ചിയും രാജ്യത്തിന്റെ ജിഡീപിയെ എത്രമാത്രം വളർത്തിയെന്നും പഠിക്കാൻ നീതി ആയോഗുകാർ മറന്നു പോകരുത്.

The working capital എന്നതിന് പ്രവർത്തന മൂലധനം എന്നാണ് നേരർത്ഥം. പക്ഷെ പ്രവർത്തിക്കുന്ന ഒരു തലസ്ഥാനം എന്ന ഒരർത്ഥമാണ് ഞങ്ങൾക്ക് കൊടുക്കാനിഷ്ടം. അതുകൊണ്ടാണ് പ്രതിപക്ഷത്തിനെ പോലെ വിമർശനം മാത്രം നടത്താതെ പ്രായോഗികമായ നിർദേശങ്ങൾ കൂടി സമർപ്പിക്കുന്നത്.

Share This:

Leave a Reply

Your email address will not be published.