വിളവും വിമാനങ്ങളും ഇറങ്ങുന്ന താവളം!

ഓണ സമയങ്ങളിൽ കച്ചവടക്കാർ ഓഫീസുകൾ കയറിയിറങ്ങും.  പൂക്കളങ്ങൾ ഇടാൻ ജീവനക്കാർ ഓഫീസ് സമയങ്ങളിൽ പുറത്തുപോകും.  ഇതൊക്കെ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടത് നമ്മുടെ മുഖ്യ മന്ത്രിയാണ്.  ഇത്തരം കാര്യങ്ങളിൽ താല്പര്യം ഉള്ളവർ ഓഫീസ് സമയം കഴിഞ്ഞു വേണം അതൊക്കെ ചെയ്യാൻ എന്നും ഉപദേശിക്കാൻ അദ്ദേഹം മറന്നില്ല.  ജീവനക്കാരോട് അത്യാവശ്യമായി പറയേണ്ടതും അവർ സ്വയം നടപ്പാക്കേണ്ടതുമായ കാര്യങ്ങൾ തന്നെയാണ് ഇതൊക്കെ.  മുഖ്യമന്ത്രി  പറയുന്നതിന് മുമ്പ് തന്നെ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നടപ്പാക്കി കാണിച്ച ഒരു ഓഫീസ് തലസ്ഥാനത്തുണ്ട്.  ഔദ്യോഗിക ഉത്തരവാദിത്വങ്ങളിൽ യാതൊരു വീഴ്ചയും വരുത്താതെ ഡ്യൂട്ടി സമയത്തിന് പുറമെ ജോലി ചെയ്ത കുറച്ചുപേർ അതിൻറെ വിളവെടുപ്പിനു ഇക്കഴിഞ്ഞ ദിവസം സാക്ഷികളായി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് അപൂർവമായ ഒരു കൃഷി പരീക്ഷണം ജീവനക്കാർ…

"വിളവും വിമാനങ്ങളും ഇറങ്ങുന്ന താവളം!"

വിഴിഞ്ഞം വിദേശിയുടെ കണ്ണിൽ!

ചതിയൻ ചാണ്ടിമാർ വായിച്ചോ എന്നറിയില്ല, സിംഗപ്പൂർ ഡെപ്യൂട്ടി പ്രധാന മന്ത്രി രണ്ട്‌ ദിവസം മുമ്പ് ഡൽഹിയിൽ ഒരു ക്ലാസ്സെടുത്തു.  കൊല്ലത്തു നിന്നും കൊല്ലത്തിനടുത്തുള്ള തിട്ടയിൽ നിന്നും വിഴിഞ്ഞത്തേക്ക് കയറ്റുമതി ചരക്കു കൊണ്ടുവരുമെന്ന് പറഞ്ഞ വിസിൽ കമ്പനിയിലെ മണ്ട ശിരോമണികൾ ആ റിപ്പോർട്ട് വല്ലതും വായിച്ചോ എന്നറിയില്ല.  പേര് കൊണ്ടു ഇന്ത്യക്കാരനായ ഉപ പ്രധാന മന്ത്രി ധർമ്മൻ ഷണ്മുഖരത്നം പ്രധാനമായും രണ്ട്‌ കാര്യങ്ങളാണ് പറഞ്ഞത്.  ഇന്ത്യ രക്ഷപ്പെടണം എങ്കിൽ ലോക വ്യാപാരത്തിൽ കൂടുതൽ ശ്രദ്ധിക്കണം. രണ്ട്‌ ലോക ജനസംഖ്യയുടെ 18% മുള്ള ഇന്ത്യ ലോക കയറ്റുമതിയുടെ കേവലം 2% മാത്രമേ കൈകാര്യം ചെയ്യുന്നുള്ളു.  ചുരുക്കത്തിൽ ഉത്പാദനവും കടലും പോർട്ടുകളുമാണ് ഇന്ത്യയുടെ രക്ഷാമാർഗം.  കുറഞ്ഞത് ലോക കയറ്റുമതിയുടെ 18%…

"വിഴിഞ്ഞം വിദേശിയുടെ കണ്ണിൽ!"

ഡിജിപി പോലീസ് സ്റ്റേഷൻ നിരങ്ങുന്നു !

സാധാരണ മനുഷ്യരുടെ വേദനകളും പ്രയാസങ്ങളുമാണല്ലോ പലപ്പോഴും മാധ്യമങ്ങൾ ഏറ്റെടുക്കുക? ആ പാവങ്ങളുടെ പുറത്താണല്ലോ ഭരണകൂട തോന്നിയവാസം ഏറ്റവും കൂടുതൽ നടക്കുക ? ഇവിടുത്തെ ഭരണകൂട ഇര ചില്ലറക്കാരൻ ഒന്നുമല്ല. സാക്ഷാൽ നരേന്ദ്ര മോദിയെ നാവു കൊണ്ടും നാട്ടിലെ പച്ചയായ തെളിവുകൾ കൊണ്ടും നല്ല നടപ്പിന് കച്ച മുറുക്കിയ സാക്ഷാൽ ആർബി ശ്രീകുമാർ. ചിത്രത്തിൽ നിന്നും ഇദ്ദേഹത്തെ വ്യക്തമായില്ലെങ്കിൽ വിശദമാക്കാം,  ഗുജറാത്തിലെ മുൻ ഡിജിപി.  സർവീസിൽ ഇരുന്നപ്പോൾ പുലിയായിരുന്ന ശ്രീകുമാർ ഇപ്പോൾ കേരള സർക്കാർ സംവിധാനങ്ങളുടെ മുമ്പിൽ ഒരു എലിയെ പോലെ ചുരുങ്ങി പോയോ എന്ന് ഈ കുറിപ്പ് എഴുതുന്ന ആൾക്കും ഈ കഥ കെട്ടവർക്കും തോന്നിപ്പോകുന്നു.  ശ്രീകുമാർ ചെറുതായി പോയി എന്ന് ഒരിക്കലും സമ്മതിക്കില്ല  എന്ന് അദ്ദേഹത്തിന്റെ…

"ഡിജിപി പോലീസ് സ്റ്റേഷൻ നിരങ്ങുന്നു !"

ചന്തുവല്ല, ചരിത്രത്തിൽ ചതിയൻ ചാണ്ടിയാണ്!

ചത്ത കുഞ്ഞിന്റെ ജാതകം നോക്കണ്ട എന്ന് കരുതിയാണ് വിഴിഞ്ഞം പദ്ധതിതെ കുറിച്ച് ഇനി അധികം എഴുതണ്ട എന്ന് തീരുമാനിച്ചിരുന്നത്.  എന്നാൽ ‘കടലിരമ്പുന്ന  മനസുമായി'(!)ഒരാൾ വിഴിഞ്ഞത്തെ കുറിച്ച് വീരവാദം കുറിച്ചിട്ടപ്പോൾ (മാതൃഭൂമി 12. 8. 16) ചതിയും സത്യങ്ങളും ഇനിയും ജനങ്ങൾ അറിയാതെ പോകരുത് എന്ന് തോന്നി.  വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട് ലിമിറ്റഡ് (വിസിൽ) എന്ന സ്ഥാപനത്തിൻറെ തലപ്പത്തിരുന്നു കൊണ്ടു വിഴിഞ്ഞം പദ്ധതിയെ ഏറ്റവും കൂടുതൽ തകർത്തതിന്റെ പശ്ചാത്താപമൊന്നും ഇല്ലാതെ എന്തോ മഹത്തായ രാജ്യധർമം നിർവഹിച്ചു എന്ന മട്ടിലാണ് എ എസ്‌ സുരേഷ് ബാബു മാതൃഭൂമി ലേഖകനോട് സംസാരിച്ചിരിക്കുന്നത്.  ആ കൊടും ചതിയുടെ പൊരുൾ ഏതാണ്ടിങ്ങനെ ഒക്കെയാണ്. വിഴിഞ്ഞത്തിന്റെ ജോഗ്രഫിക്കൽ പൊസിഷൻ ആണ് ആ പദ്ധതിയുടെ ഏറ്റവും…

"ചന്തുവല്ല, ചരിത്രത്തിൽ ചതിയൻ ചാണ്ടിയാണ്!"