ജനപക്ഷ ഉദ്യോഗസ്ഥ ഒളിംപിക്‌സ്!

IMG-20160803-WA0008റിയോ ഒളിംപിക്‌സ് വെള്ളിയാഴചയാണ്‌ ആരംഭിക്കുന്നത്. എന്നാൽ ഫുട്ബാൾ കളി ഇന്ന് തുടങ്ങും. അതങ്ങു ബ്രസ്സീലിൽ, . ഞങ്ങൾ ആരാ പാർട്ടികൾ,  ഞങ്ങളിവിടുത്തെ കളി രണ്ടാഴ്ച മുമ്പേ ആരംഭിച്ചു,  അഞ്ചു റിംഗുകളുള്ള പ്രത്യേക ലോഗോ പോലും  ഞങ്ങൾ ഡിസൈൻ ചെയ്തു! അതാണ് ഞങ്ങൾ മല്ലൂസിന്റെ മിടുക്ക്!IMG-20160803-WA0007ഇത്രയും മനോഹരമായ ഒരു ഡിസൈൻ നിർവഹിച്ചയാളെ സർക്കാർ ആദരിച്ചില്ലെങ്കിലും ജനപക്ഷ ശില്പശാലക്കാർ തീർച്ചയായും ആദരിക്കണം. (സർക്കാർ സർവീസിനെ ജനപക്ഷമാക്കാനുള്ള നീക്കം കൊടുമ്പിരിക്കൊണ്ടു നടക്കുകയാണല്ലോ) അത്രയ്ക്ക് മഹത്തായ സേവനമാണ് ഈ സർക്കാർ ഉദ്യോഗസ്ഥൻ ഒരു സാധാരണക്കാരനോട് കാണിച്ചത്. ഒരു ദിവസം രാവിലെ തിരുവനന്തപുരം പേരൂർക്കടയിലുള്ള ദിലികുമാർ എന്നയാൾ നഗരത്തിലോട്ടു പോകാൻ റോഡിലേക്കിറങ്ങി. പെട്ടെന്ന് ഇടി  വണ്ടിയിൽ വന്ന പോലീസുകാർ ദിലികുമാറിനെ പൊക്കിയെടുത്തു സ്റ്റേഷനിൽ കൊണ്ടുപോയി ജനമൈത്രി മാതൃകയിൽ സ്വീകരണം നൽകി! IMG-20160803-WA0001താൻ നിരപരാധി ആണെന്ന് പറഞ്ഞിട്ടൊന്നും പോലീസ് അംഗീകരിച്ചില്ല. ദിലികുമാറിന്റെ പേരിലുള്ള അറസ്റ്റ് വാറണ്ട് പോലീസ് കാട്ടിക്കൊടുത്തു. ഒരു ദിവസത്തെ സ്റ്റേഷൻ സുഖവാസത്തിനൊടുവിൽ കാര്യങ്ങൾ തെളിഞ്ഞു വന്നു. എസ്‌ ടി 1/2008 എന്ന ഒരു കേസ് ദിലികുമാറിനുണ്ടായിരുന്നു. അതിൽ അദ്ദേഹം ജാമ്യം എടുത്തു കേസ് നടത്തിവരികയായിരുന്നു. എസ്‌ ടി 1241/2006 എന്ന ജാമ്യമില്ലാ വാറണ്ടുള്ള കേസിന്റെ വാറണ്ട് തലസ്ഥാനത്തെ ജില്ലാ കോടതി ബെഞ്ച് ക്ലാര്ക് ദിലിയുടെ വിലാസത്തിൽ സ്റ്റേഷനിൽ അയച്ചതാണ് ഈ കുഴപ്പങ്ങളിലൊട്ടൊക്കെ നയിച്ചത്. IMG-20160803-WA0002ജനപക്ഷ ബെഞ്ച് ക്ലാർക്കായ അലോഷ്യസിന് വിലാസം മാറിപ്പോയെന്ന നിസ്സാര സംഗതി മാത്രം. ഒരു ദിവസം മുഴുവൻ ശാരീരീരികവും മാനസികവുമായ വേദനകൾ ഏറ്റുവാങ്ങിയ ദിലികുമാറിനിത് അത്ര നിസ്സാരമായി തോന്നിയില്ല. അദ്ദേഹം വിഷയം മനുഷ്യാവകാശ കോടതിയിൽ എത്തിച്ചു.  വാദങ്ങൾക്കൊടുവിൽ 25,000 രൂപ നഷ്ടപരിഹാരമായി അലോയ്ഷ്യസ് ദിലികുമാറിന് നൽകാൻ വിധിയായി. പണം നൽകിയിട്ടു ആ വിവരം ഇന്ന് കോടതിയെ അറിയിക്കണമായിരുന്നു.  25000 രൂപ ഒരുമിച്ചു നൽകാൻ മണി ഓർഡർ തടസ്സമുള്ളതിനാൽ 5000 രൂപയുടെ അഞ്ചു മണി ഓർഡർ ആയിട്ടാണ് ദിലികുമാറിന് കിട്ടിയത്. അങ്ങനെ കേരളത്തിൽ ഒരു ജനപക്ഷ ഉദ്യോഗസ്ഥ ഒളിംപിക്സിന് തുടക്കമാവുകയും ചെയ്തു.  സർക്കാർ ഉദ്യോഗസ്ഥരോടാണ് കളി അല്ലേ?

Share This:

Leave a Reply

Your email address will not be published.