എന്തിനോ വേണ്ടി ചീറ്റുന്ന വെള്ളം!

IMG-20160807-WA0004കുറെ കാലമായി ബിജെപി കേരളത്തിലെ മുഖ്യ പ്രതിപക്ഷം ആകാൻ കിടന്നു തിളക്കുകയാണ്‌.  അതിനു വേണ്ടി ആവശ്യത്തിനും അനാവശ്യത്തിനും തൊണ്ട കീറുന്ന കാഴ്ച കുറെ കാലമായി കണ്ടുവരുന്നു.  കഴിഞ്ഞ ദിവസത്തെ ഷോ ആത്മ ഹത്യ ചെയ്ത ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ ചൊല്ലിയായിരുന്നു.  രാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തുന്ന ഇത്തരം സമരാഭാസങ്ങൾ ഒരു നാടിനെ പിന്നോട്ടടിക്കും. IMG-20160807-WA0000സമരം ചെയ്യുന്നവരുടെ ആവശ്യം എന്താണ്? എഞ്ചിനീയറിംഗ് പഠിക്കുന്ന എല്ലാ വിദ്യാ ർത്ഥികളെയും ആൾ പ്രൊമോഷൻ നൽകി വിജയിപ്പിക്കണമെന്നാണോ? 4980 കുട്ടികൾ ഇയർ ഔട്ടായി. രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതിയ 1200 കുട്ടികൾ ഒരു പേപ്പർ പോലും ജയിക്കാത്തവരാണ്.  അങ്ങനെ ജയിക്കാത്തവരെ ഇയർ ഔട്ട് സ്‌കീമിൽ പെടുത്തുന്നത് വാസ്തവത്തിൽ ആ കുട്ടികളെയും രക്ഷിതാക്കളെയും രക്ഷപെടുത്തുന്നതിനു തുല്യമല്ലെ? എല്ലാ കുട്ടികൾക്കും എഞ്ചിനീയർ ആകാനുള്ള അടിസ്ഥാന വിദ്യാഭ്യാസം കിട്ടുന്ന സമ്പ്രദായം നമ്മുടെ നാട്ടിലില്ല.  ഐടിഐയിൽ പോകേണ്ട പിള്ളേരെ പോലും സ്വാശ്രയക്കാർ ചാക്കിട്ടു പിടിച്ചു എഞ്ചിനീയർ ആക്കിത്തരാം എന്ന് മോഹിപ്പിക്കുന്നു.  യാതൊരു നിയന്ത്രണവുമില്ലാതെ ആൾ പ്രൊമോഷൻ നൽകണമെന്ന് വാദിക്കുന്നത് സ്വാശ്രയ മുതലാളിമാരെ സഹായിക്കാൻ മാത്രമാണ്.  നാലു വർഷത്തെ ഫീസും നൽകി ഒടുവിൽ എടുത്താൽ പൊങ്ങാത്ത ‘സപ്പളി’കളുമായി പുറത്തിറങ്ങി തെണ്ടി നടക്കുന്ന,  ആത്മഹത്യ ചെയ്യുന്നവരുടെ കഥകൾ ഈ ‘തിളക്കുന്ന’വർക്കറിയാമോ?

ബിജെപി തിളക്കുന്ന പോലെ ഭരണ പക്ഷ വിദ്യാർത്ഥി സംഘടനകൾ തിളക്കുന്നത്  മനസ്സിലാകുന്നില്ല.  വാസ്തവത്തിൽ ടെക്‌നിക്കൽ സർവകലാശാലയുടെ തീരുമാനങ്ങളെ പിന്തുണക്കുകയാണ് നാടിനോട്  സ്നേഹമുള്ളവർ ചെയ്യേണ്ടത്.  ആത്മഹത്യയുടെ പേരിൽ സഹതാപ വോട്ടുകൾ ലക്ഷ്യം വെക്കുന്നവർ ഈ നാടിനെ വാസ്തവത്തിൽ ദ്രോഹിക്കുകയാണ് ചെയ്യുന്നത്.

Share This:

Leave a Reply

Your email address will not be published.