“നിങ്ങളെ മൂന്നു പേരെയും ഇരട്ട പെറ്റതാ?”

ഇരട്ട കരൾ, ഉരുക്കു നട്ടെല്ല് തുടങ്ങി എന്തൊക്കെയാണ് മുഖ്യനെ കുറിച്ചുള്ള വായ്ത്താരികൾ? അത്തരം ഒരു കാർക്കശ്യവും ജാഗ്രതയും തനിക്കു ചുറ്റിലും തന്റെ ഓഫീസിലും ഉണ്ടാകണ്ടേ? പ്രത്യേകിച്ചും ഐടി വകുപ്പ് നേരിട്ടു നയിക്കുമ്പോൾ.  മുഖ്യ മന്ത്രിയുടെ സ്വന്തം വെബ് സൈറ്റ് പ്രകാരം ഒരു വകുപ്പിന് രണ്ടു മന്ത്രിമാർ ഉണ്ട്. IMG-20160808-WA0001വളരെ സുരക്ഷിതമായി കരുതുന്ന  മുഖ്യ മന്ത്രിയുടെ സൈറ്റിലെ വിവരം അനുസരിച്ചു ഒരു ഇംഗ്ലീഷ് വരി ഇങ്ങനെയാണ്.  Shri.  Mathew T Thomas,  a four time MLA from Thiruvalla has been serving as Minister for water resources in the LDF led ministry headed by Pinarayi Vijayan.  ഇപ്പോൾ വരെ കാര്യങ്ങൾ വളരെ ശരിയാണ്.  പക്ഷെ ഇനിയങ്ങോട്ട് കാര്യങ്ങൾ അത്ര ശരിയല്ല എന്നാണ് സൈറ്റ് പറയുന്നത്.  അത് ഉരുക്കു പോലുള്ള തൊഴിൽ മന്ത്രിയെ കുറിച്ചാണ്.  IMG-20160808-WA0000സൈറ്റിലെ ഇംഗ്ലീഷ് വാചകം ഇങ്ങനെ- Shri. TP Ramakrishnan,  MLA from Thiruvalla has been serving as Minister for Water Resources in the LDF led ministry headed by Pinarayi Vijayan.  എങ്ങനെയുണ്ട് ഉരുക്കു മുഖ്യൻറെ മന്ത്രിമാർ? തിരുവല്ലയിൽ നിന്നു തന്നെ രണ്ടു എംഎൽഎ മാർ! രണ്ടു പേരും മന്ത്രിമാർ!!  ലോകം മുഴുവൻ കാണുന്ന മുഖ്യ മന്ത്രിയുടെ സുതാര്യമായ സൈറ്റിന്റെ കോലമാണിത്. വകുപ്പ് വിഭജനം അനുസരിച്ചു അന്തർ ജല വിഷയം മുഖ്യ മന്ത്രിയുടേതാണ് IMG-20160808-WA0002ഇതനുസരിച്ചു കേരളത്തിന്റെ വെള്ള പ്രശ്‌നത്തിൽ ഇടപെടാൻ മുഖ്യ മന്ത്രി അടക്കം ഇപ്പോൾ മൂന്നു മന്ത്രിമാരുണ്ട്.  ഇതാണ് എല്ലാം ‘ശരിയാക്കുന്ന’ പുതിയ കേരള സർക്കാർ മോഡൽ!

Share This:

Leave a Reply

Your email address will not be published.