ലാലേട്ട ലക്ഷ്മിയെ ‘ചതിക്കരുത്’

IMG-20160809-WA0004ആരെങ്കിലും എഴുതിത്തരുന്ന വാചകങ്ങൾ സിനിമയിൽ വിളിച്ചു പറയാം. പക്ഷെ ജീവിതത്തിൽ അങ്ങനെ മാത്രം പോര. കാരണം സെലിബ്രിറ്റികൾ പറയുന്ന വാക്കുകൾ ജനങ്ങൾ വല്ലാതെ വിശ്വസിച്ചു കളയും, പ്രത്യേകിച്ചും ലാലേട്ടനെ പോലൊരാൾ പറയുമ്പോൾ.

ലാലേട്ടൻ ‘ലക്ഷ്മി’ക്ക് നൽകുന്ന ഉപദേശമാണ് വിഷയം. ആഴ്ചതോറും സ്‌കൂളിൽ നിന്നു തരുന്ന അയൺ ടാബ്ലറ്റുകൾ മുടങ്ങാതെ കഴിക്കണം എന്ന് പറയുമ്പോൾ അത് നമ്മുടെ പെൺകുട്ടികൾക്ക് എത്ര മാത്രം യോചിച്ചതാണ് എന്ന് ഏതെങ്കിലും ആരോഗ്യ പ്രവർത്തകരോട് ചോദിച്ചിരുന്നോ? ഇനി കൊടുക്കുന്ന ഇത്തരം അയൺ ഗുളികകൾ അവർ ടോയ്‌ലെറ്റിൽ കൊണ്ടു പോയി കളയുകയാണ് പതിവ് എന്ന് ലാലേട്ടനറിയാതെ പോയോ? കാരണം അയൺ ഗുളികകൾ അവരുടെ വയറു കുഴപ്പത്തിലാക്കുമെന്നു ടേക്കിന് മുമ്പ് ഏതെങ്കിലും ലക്ഷ്മിമാരോട് ചോദിച്ചിരുന്നെങ്കിൽ അവർ പറയുമായിരുന്നു.

അതിനേക്കാൾ അപകടമാണ് അയൺ ഗുളികകളുടെ അവസ്ഥയെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്.  ലാലേട്ടൻ ഈ വീഡിയോ സന്ദേശം നൽകിയതു എന്നാണെന്നു അറിയില്ല.  മനുഷ്യ രക്തത്തിലെ DNA യെ പത്തു മിനിറ്റുകൾക്കുള്ളിൽ തകരാറിലാക്കാൻ  ഈ അയൺ ഗുളികൾക്കു കഴിയുമെന്ന ഒരു പഠനം ഇക്കഴിഞ്ഞ ദിവസം ലണ്ടനിലെ ഇപീരിയൽ കോളേജ് പുറത്തുവിട്ടു.

ലാലേട്ടനെ പോലുള്ളവർ ഇത്തരം സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുമ്പോൾ കുറച്ചുകൂടി ചിന്തിക്കേണ്ടതുണ്ട്.  സർക്കാരും മരുന്ന് കമ്പനികളും തമ്മിലുള്ള കച്ചവടത്തിനിടക്ക് നമ്മൾ ആരുടെ പക്ഷത്തു നിൽക്കണം.  അയൺ ഗുളികകൾ കുട്ടികൾ കഴിക്കണമെന്നു പറയുമ്പോൾ അത് വികസിത രാജ്യങ്ങൾ പോലും പുനർവിചിന്തനം ചെയ്യുന്ന സമയത്താണ് നമ്മൾ അതിനു ആധികാരികത നൽകുന്നത്. ‘ഇവിടം സ്വർഗമാണ്’ എന്നൊക്കെ പഠിപ്പിച്ചു തന്ന ലാലേട്ടന് കുട്ടികളോട് കുറച് ഇലക്കറികൾ കൂടുതൽ കഴിക്കാൻ പറയാമായിരുന്നു.  ദിവസേന ഓരോ മുട്ട കഴിക്കാൻ പറയാമായിരുന്നു.  ഇതൊക്കെ എവിടുന്നു കിട്ടുമെന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം ‘നിരുപമ രാജീവ് ‘വളരെ നന്നായി നമ്മളോട് പറഞ്ഞു തന്നിട്ടുണ്ട്. സിനിമയും സാഹിത്യവുമൊക്കെ ജീവിതത്തിൽ പകർത്തുമ്പോഴാണ് വാസ്തവത്തിൽ അത്തരം സൃഷ്ടികളുടെ മൂല്യം മഹത്തരമാകുന്നത്.

Share This:

Leave a Reply

Your email address will not be published.