മോഹൻലാലിന് പിണറായിയുടെ മറുപടി.

കേരളത്തിലെ പെൺകുട്ടികൾ അയൺ ഗുളികകൾ കഴിക്കണം എന്ന മോഹൻ ലാലിന്റെ വീഡിയോ പ്രചാരണത്തിന് പിണറായി സർക്കാർ ഇന്നലെ തന്നെ മറുപടി കൊടുത്തു. പെൺകുട്ടികൾ അയൺ ഗുളികകൾ കഴിച്ചാലും കൊള്ളാം വലിച്ചെറിഞ്ഞാലും കൊള്ളാം അവർ ഓരോ മുട്ട കഴിക്കണമെന്ന നിലപാടിലാണ് സർക്കാർ.  അതിന്റെ ഭാഗമായി മോഹൻലാൽ ഷൂട്ടിങ്ങിനു തെരെഞ്ഞെടുത്ത തലസ്ഥാനത്തെ കോട്ടൺ ഹിൽ സ്‌കൂളിൽ ഇന്നലെ കുട്ടികൾക്ക് അഞ്ചു കോഴികൾ വീതം വിതരണം ചെയ്യുന്ന പരിപാടി പുനരാരംഭിച്ചു.  IMG-20160810-WA0001ഇതൊരു പുതിയ പരിപാടി അല്ലെന്നു കൂടി ലാലേട്ടൻ വീഡിയോ റെക്കോർഡിങ്ങിനു മുമ്പ് അറിയേണ്ടതായിരുന്നു.  കഴിഞ്ഞ സർക്കാരിന്റെ കാലത്തു ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതിനകം 3, 23, 551 കോഴികൾ കുട്ടികളുടെ വീടുകളിൽ എത്തിക്കഴിഞ്ഞു. അവയെ വളർത്താൻ 316  ടൺ തീറ്റയും കുട്ടികൾക്ക് കൊടുത്തു കഴിഞ്ഞു.  നടപ്പു വര്ഷം മൂന്ന് കോടി രൂപ സർക്കാർ ഈ പദ്ധതിക്ക് വേണ്ടി നീക്കി വച്ചു. ഇതിലൂടെ 35, 000 കുട്ടികൾക്ക് അഞ്ച് കോഴികൾ വീതം നൽകാൻ കഴിയും. വീടുകളിൽ കിട്ടുന്ന മുട്ടകൾ സ്‌കൂളിൽ എത്തിച്ചു ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കി കുട്ടികൾക്ക് തന്നെ നൽകുന്നതാണ് ഈ പദ്ധതിയുടെ മേന്മ.  സർക്കാർ സ്‌കൂളിൽ നടപ്പാക്കുന്ന പദ്ധതി ആയതുകൊണ്ട് തന്നെ ഇത് ഏറ്റവും പാവപ്പെട്ട,  ലാലേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ അനീമിക്കായ ലക്ഷ്മിയെ പോലുള്ളIMG-20160810-WA0002കുട്ടികൾക്കാണ്  പ്രയോജനം ചെയ്യുന്നത്.  വാസ്തവത്തിൽ മോഹൻലാൽ ഈ പദ്ധതിയെ അല്ലേ പ്രോത്സാഹിപ്പിക്കേണ്ടിയിരുന്നത്.  കാരണം വെറുമൊരു മുട്ടക്കഥ മാത്രമല്ല ഇത് എന്ന് കൊല്ലം ജില്ലയിലെ മലയോര പ്രദേശമായ അരിപ്പ യൂപിഎസിലെ അധ്യാപിക ബീന ബീവി പറയുന്നു.  കോഴികളെ കിട്ടുമെന്നായപ്പോൾ കുട്ടികളെ സ്‌കൂളുകളിൽ വിടാൻ രക്ഷിതാക്കൾക്ക് താല്പര്യം കൂടിയത്രേ.  കൂടാതെ വീട്ടിൽ നിന്നും കൊണ്ടുവരുന്ന മുട്ടയ്ക്ക് നാലര രൂപാ വീതം അവർക്കു നൽകുകയും ചെയ്യും.  അതേ മുട്ടകൾ അവർക്കു ഉച്ചഭക്ഷണമായും നൽകും! ഒരു കോഴിയിൽ നിന്നും ഒരു തരം ഡബിൾ ഓംലെറ് എഫക്ട്!!

അഭിനയിച്ച പരസ്യത്തിൽ നിന്നും ലാലേട്ടന് ഇപ്പോൾ പിന്മാറണം എന്ന് തോന്നുന്നുണ്ടോ? കുറഞ്ഞ പക്ഷം ആ പരസ്യം നിർത്തി വക്കാനെങ്കിലും തോന്നേണ്ടതാണ്.

Share This:

Leave a Reply

Your email address will not be published.