ഒരു ‘ശശി’ തരൂർ സ്വാതന്ത്ര്യം!

ന്യൂയോർക്കിലും ദുബായിലും ഡൽഹിയിലും തിരുവന്തപുരത്തുമൊക്കെ പാറിക്കളിച്ചിരുന്ന ഒരു ലോക നേതാവ് നമുക്കുണ്ടായിരുന്നു. പേര് ശശി തരൂർ എന്ന് പറയും. കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക് 2500 കോടി രൂപയുടെ വികസനമാണ് പുള്ളിക്കാരൻ അനന്തപുരിയിൽ കൊണ്ടുവന്നത് എന്നായിരുന്നു അവകാശവാദം. IMG-20160815-WA0021വോട്ട് ചെയ്തവരും ചെയ്യാത്തവരുമൊക്കെ കണ്ണുപൊട്ടന്മാരായതു കാരണം ഈ വികസനം ഒന്നും കാണാൻ പറ്റിയില്ല.  പക്ഷെ ഒരെണ്ണം കണ്ണില്ലാത്തവർക്കു പോലും കാണാൻ പറ്റുന്നതായിരുന്നു എന്ന് ശശി ഏമാൻ തെരെഞ്ഞെടുപ്പ് കാലത്തു  പ്രത്യേകം എടുത്തു പറഞ്ഞു.  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടി അനന്തപുരിയിൽ.IMG-20160815-WA0020എംപി പറയുന്നത് ഒരിക്കലും കള്ളമാവില്ല എന്ന് കരുതിയവർ ലോകോത്തര കൊടി കണ്ടു അന്തം വിട്ടു നിന്നു. ഹൊ,  ഇതെന്തൊരു കൊടിയാ? കാസർഗോഡ് കാരുവരെ  വണ്ടിയും പിടിച്ചു കൊടി കാണാനെത്തി. തങ്ങൾക്കിങ്ങനെ ഒരു എംപി ഇല്ലാതെ പോയതിൽ അവർ മൂക്കത്തു വിരൽ വച്ച് കൊടി നോക്കി നിന്നു.  IMG-20160815-WA0019സ്വാതന്ത്ര്യ ദിനങ്ങൾ പിന്നെയും അഞ്ചാറെണ്ണം കടന്നു പോയി.  ഇപ്പോൾ ആരും പഴയ കൊടിയെ കുറിച്ചു പറയാറില്ല.  കാരണം കൊടി തന്നെ ഇപ്പോൾ സ്വാതത്ര്യം പോലെ കാണാൻ പറ്റാത്ത ഒരു ഐറ്റം ആയി തീർന്നു.  ഒരു തരം ഇൻവിസിബിൾ മോഡേൺ ഇൻസ്റ്റലേഷൻ!IMG-20160815-WA0018നാട് മുഴുവൻ കൊടികൾ ഉയർന്നു പറക്കുമ്പോൾ തിരുവനന്തപുരത്തുകാർ ‘ശശി’യായി എന്ന് മാത്രം പറഞ്ഞാൽ മതിയല്ലോ എന്ന് സാക്ഷി.

Share This: