ഒരു രാജ്യം ഒരു ചന്ത വിലകൾ തോന്നിയതുപോലെ.

ചിങ്ങം ഒന്നിന്റെ കേന്ദ്ര സമ്മാനമാണോ എന്നറിയില്ല പ്രധാന മന്ത്രിയും ധനമന്ത്രിയും ചേർന്നു വരാൻ പോകുന്ന പുഷ്കല കാലത്തിന്റെ ഒരു സൂചന നൽകി.  മേരാ ഭാരത് മഹാൻ ഒരൊറ്റ രാജ്യമാണ്, അവിടെ ഇനി മേൽ ഒരേയൊരു ചന്തയെ പാടുള്ളു. IMG-20160817-WA0003സിമെന്റ് ചന്തയാണ് വിഷയം.  ജിഎസ്ടി എന്ന പുതിയ നികുതി വസൂലാക്കൽ സമ്പ്രദായത്തെ സ്വാഗതം ചെയ്യുകയാണ് സിമെന്റ് മുതലാളിമാർ.  ചുരുക്കത്തിൽ സംഗതി മുതലാളിമാർക്ക് ഇഷ്ടപ്പെട്ടു.  പക്ഷെ ഈ കച്ചവടത്തിലെ ഇരകളായവരോട് ആരും അഭിപ്രായം ചോദിച്ചു കണ്ടില്ല.  അവരുടെ ആശങ്ക കുറേകാലമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ കറങ്ങിനടക്കുന്നു.  IMG-20160817-WA0001രാജ്യവും ചന്തയും ഒന്നാകുമ്പോൾ വിലയും ഒന്നാകണ്ടേ എന്ന് ആരും ഇതുവരെ ചോദിച്ചു കേട്ടില്ല.  കേരളീയരെ കൊള്ളയടിക്കുന്ന ഈ സിമെൻറ് കച്ചവടത്തിന് അറുതി വരുത്തിയില്ലെങ്കിൽ അതിന്റെ അർത്ഥം കേന്ദ്രവും ഈ പകൽ കൊള്ളക്കു കൂട്ട് നിൽക്കുന്നു എന്ന് തന്നെയാണ്.  പ്രധാന മന്ത്രിയുടെ പടം വച്ച് ബഡാ സൂക്തങ്ങൾ അടിച്ചു വിടുമ്പോൾ അത് എത്രത്തോളം ശരിയാണ് എന്നന്വേഷിക്കേണ്ട ബാധ്യത കേന്ദ്ര സർക്കാരിന് തന്നെയാണ്.  ഇന്ത്യ ഒരു രാജ്യമാണെന്നും അവിടെ ഏക നിയമമാണെന്നും ഭരിക്കപ്പെടുന്ന എമ്പോക്കികൾക്കു കൂടി തോന്നിയാലെ അവർക്കാ രാജ്യത്തോട് കറയറ്റ കൂറുണ്ടാവുകയുള്ളു. എല്ലാ സംസ്ഥാനക്കാരെയും ഒന്നായി ഇനിയെങ്കിലും കാണാൻ കേന്ദ്രം തയ്യാറായേ പറ്റു.

Share This: