ക്യാബിനറ്റ് എന്ന ജീവകാരുണ്യ തട്ടിപ്പ്‌ കേന്ദ്രം!

IMG-20160818-WA0002ബുധനാഴ്ച പതിവുള്ള  ക്യാബിനറ്റ് ഈ ആഴ്ച കൂടിയില്ല. കൂടാതിരുന്നാൽ മാനം മര്യാദക്ക് ജീവിക്കുന്ന നാട്ടുകാർക്ക് അത്രയും ആശ്വാസമായിരിക്കും. കാരണം ക്യാബിനെറ്റ്‌ മീറ്റിങ്ങുകളെന്നാൽ ജീവകാരുണ്യ തട്ടിപ്പ്‌ കേന്ദ്രമായി മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഓരോ ബുധനാഴ്‌ച്ചയും ക്യാബിനറ്റ് കൃത്യമായി ചേരണമെന്ന് ആഗ്രഹിക്കുന്നത് കേരളത്തിലെ സ്വകാര്യ ആശുപത്രികൾ എന്ന പുതിയ ബ്ലേഡ് കമ്പനികളാണ്. മാറ്റിവച്ച  ക്യാബിനറ്റ് നാളെ തന്നെ കൂടാനേ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്നത് ഇപ്പോൾ അവരാണ്.  കഴിഞ്ഞ ബുധനാഴ്ച ചേർന്ന ക്യാബിനറ്റ് ജീവ കാരുണ്ണ്യ ഇനത്തിൽ അനുവദിച്ചത് 55ലക്ഷം രൂപയാണ്. IMG-20160818-WA0000കൃത്യമായി പറഞ്ഞാൽ കിഡ്നി 33 ലക്ഷം,  കരൾ 12ലക്ഷം കാൻസർ 6ലക്ഷം തലച്ചോർ 3ലക്ഷം മറ്റുരോഗങ്ങൾ 4ലക്ഷം എന്നിങ്ങനെ 29 രോഗികൾക്കായിട്ടാണ് 55 ലക്ഷം ദാനം നൽകിയത്.  കേൾക്കുമ്പോൾ കഴിഞ്ഞതിനേക്കാൾ ‘കരുതലുള്ള’ സർക്കാരാണ് ഇതെന്ന് തോന്നിയേക്കാം.  സത്യം മറിച്ചാണ്, രോഗികളും  ബന്ധുക്കളും ആശുപത്രി ബില്ലുകൾ അടച്ചത് തികയാത്തതിനാലാണ് സർക്കാർ വക ഈ ‘ആശുപത്രി’ സഹായം.  പലപ്പോഴും പണം പിടുങ്ങി വാങ്ങാനല്ലാതെ രോഗികളെ രക്ഷിക്കാൻ കഴിയില്ലെന്ന് നല്ലവണ്ണം അറിയാവുന്ന ആശുപത്രികളും ഉത്സാഹ കമ്മിറ്റികളും ചേർന്നാണ് ഈ സർക്കാർ വിലാസം തട്ടിപ്പ്‌ നടത്തുന്നത്.  നാട്ടിൽ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുന്ന പ്രവർത്തനങ്ങളിൽ പരാജയപ്പെടുന്ന  ജന പ്രതിനിധികളും ലോക്കൽ കമ്മിറ്റികളുമാണ് ഈ ‘വികസന ജീവകാരുണ്യ’ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങുന്നത്.  അർഹതപ്പെട്ട അപൂർവം വ്യക്തികളുടെ കഷ്ടപ്പാടുകളെ വിസ്മരിക്കുന്നില്ല. പക്ഷെ എല്ലാ കേസുകളും ഒരുപോലെയല്ല. IMG-20160818-WA0004 കഴിഞ്ഞ ദിവസം മരിച്ച തിരക്കഥാകൃത്തു ടിഎ റസ്സാഖിന്റെ ചികിത്സക്കും സർക്കാർ അഞ്ചു ലക്ഷം നൽകിയിരുന്നു.  അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രികൾക്ക് കഴിഞ്ഞോ?

നാട്ടുകാരുടെ മൊത്തത്തിലുള്ള പണം എടുത്തു ചെലവഴിക്കുമ്പോൾ അതിനു രാഷ്ട്രീയ താല്പര്യത്തിനപ്പുറം മാനദണ്ഡങ്ങൾ ഉണ്ടാവണം.  ജീവിച്ചിരിക്കുമ്പോൾ പാമ്പായും പൂക്കുറ്റിയായും ജ്വലിച്ചു,  കുടുംബം പോലും നോക്കാതെ നടന്നവനെയൊക്കെ നാട്ടുകാർ ചുമക്കേണ്ട കാര്യമുണ്ടോ? ഇനി അതിനു വേണ്ടിയൊക്കെയായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന സർക്കാർ ആശുപത്രികൾ പിന്നെ എന്തിനാണ് ഇവിടെ തീറ്റിപ്പോറ്റുന്നതു? വാർഷിക ആരോഗ്യ ബഡ്ജറ്റ് 2000 കോടി രൂപയാണത്രെ.  അതിനു പുറമെ മാന്ദ്യ വിരുദ്ധ പാക്കേജിന്റെ ഭാഗമായി ഒരു 1000കോടി പിന്നാലെ വരുന്നു.  ഇതൊക്കെയുള്ളപ്പോൾ ആഴ്ചതോറും നാട്ടുകാരുടെ മുന്തി അറുത്തു ജീവകാരുണ്യം കളിക്കേണ്ട കാര്യമുണ്ടോ എന്ന് പുതിയ ആസൂത്രണ അഴകൊഴമ്പൻമാരെങ്കിലും ചിന്തിക്കണം.

Share This: