മോഡി സൂട്ടിട്ടാൽ മെഡൽ കിട്ടില്ല.

റിയോയിൽ നാണം കെട്ട തോൽവി ഏറ്റുവാങ്ങി 117 പേരെന്ന ഇന്ത്യൻ റെക്കോർഡ് ടീം മടങ്ങി വരുമ്പോൾ നമ്മുടെ ഓർമ്മക്ക് കേവലം 20 ദിവസത്തെ പോലും ആയുസ്സില്ലെന്നു തെളിയുന്നു.  എല്ലാ വാഗ്ദാനങ്ങളും സിന്ധുവിൻറെ രജത ശോഭയിൽ നമ്മൾ മറന്നു പോയി.  ഇന്ത്യൻ ടീമിനെ യാത്ര അയക്കുമ്പോൾ  നാലരക്കോടി രൂപയ്ക്കു റെക്കോർഡ് ലേലത്തിൽ പോയ സൂട്ടിന്റെ ഉടമ, നമ്മുടെ  56 ഇഞ്ചു പ്രധാന മന്ത്രി പറഞ്ഞത് ഓർമയുണ്ടോ? ഇന്ത്യ ഹൃദയങ്ങൾ IMG-20160822-WA0009കീഴടക്കുമത്രേ!അവസാനം രണ്ടു ഓട്ട (മെഡൽ നേടിയവരോട് ക്ഷമ ചോദിക്കട്ടെ) മെഡൽ നേടി റിയോയിൽ നിന്നു വണ്ടി കയറുമ്പോൾ പൊടിഞ്ഞത് 125 കോടി രൂപ മാത്രമല്ല ഒരു നാടിന്റെ വിലപ്പെട്ട മാനം കൂടിയാണ്. IMG-20160822-WA0006 നാലരക്കോടി രൂപയ്ക്കു ലേലത്തിൽ പോയ സൂട്ടുമിട്ടു  വിമാനങ്ങളിൽ നിന്നും വിമാനങ്ങളിൽ കയറി  പറന്നു നടന്നത് കൊണ്ടോ ഒബാമയെ കെട്ടിപ്പിടിച്ചതു കൊണ്ടോ ഒളിംപിക്സിൽ ഹൃദയങ്ങൾ കീഴടക്കാൻ പറ്റില്ല.  അതിനു ചുരുങ്ങിയ പക്ഷം ഒബാമ ചെയ്യുന്ന കാര്യങ്ങൾ ഇന്ത്യൻ കുഞ്ഞുങ്ങൾക്കു വേണ്ടി ചെയ്തു കാണിക്കണം.  അല്ലാതെ ഞങ്ങളെ ലോക റിംഗ്  വേദികളിൽ നാണം കെട്ട ഇടികൾ കൊള്ളാൻ പറഞ്ഞു വിടരുത്.

ഉസൈൻ ബോൾട് തന്റെ ജീവിതകാലം മുഴുവൻ ആവാഹിച്ച ഊർജം പത്തു സെക്കണ്ടിനുള്ളിൽ പുറത്തു വിടുമ്പോൾ അത് ലോക റെക്കോർഡായി മാറും.  നമ്മളാരാണ്,  ലോകത്തിനു ഊർജം സപ്ലൈ ചെയ്യുന്ന ചെറുകിട വെയ്‌പുകാർ മാത്രം.  കഴിഞ്ഞ വര്ഷം മാത്രം നമ്മൾ പട്ടിണി കിടന്നു കൊണ്ടു ലോകത്തിനു നൽകിയത് നാലു ലക്ഷം ടണ്ണോളം  ചെമ്മീനാണ്.  ഇതിൽ പകുതിയും ഒബാമ വാങ്ങി അമേരിക്കകാരന് കൊടുത്തു.  അങ്ങനെ ലോകത്തിന്റെ മുക്കിലും മൂലയിലും നിന്നു കിട്ടാവുന്ന ഏറ്റവും മുന്തിയ ഇനം അമേരിക്ക വാങ്ങിയെടുക്കും.  അതിന്റെ ഉച്ചിഷ്ടം മാത്രമാണ് നമുക്ക് കിട്ടുന്നത്‌. IMG-20160822-WA0003 റിയോയിൽ ഒളിംപിക്‌സ് മത്സരങ്ങൾ  നടക്കുമ്പോൾ കൊല്ലത്തു നിന്നും ഏകദേശം 70 മീറ്റർ ആഴക്കടലിൽ ഒരു ചൂണ്ടയിടൽ  മത്സരം നടക്കുകയായിരുന്നു.  കടലിൽ നിന്നും കേവലം 100 മീറ്ററിനുള്ളിൽ താമസിക്കുന്ന എനിക്ക് കഴിഞ്ഞ 50 വർഷത്തിനിടക്ക് കാണാനോ കഴിക്കാനോ സാധിക്കാത്ത ചെമ്പലി കോര എന്ന മീൻ അവർ വലിച്ചു കൂട്ടുകയായിരുന്നു.IMG-20160822-WA000412 പേർക്ക് ഒരു നേരത്തേക്ക് തികയുന്നതാണ് ഈ ഒരു മീൻ.  അപ്പോൾ അതിന്റെ വലുപ്പം ഊഹിക്കാമല്ലോ?  മൂന്നാഴ്ചയോളം കടലിൽ കിടന്നു പിടിച്ചെടുക്കുന്ന ഈ മീനുകളെല്ലാം വിദേശത്തോട്ടു പോവുകയാണ് പതിവ്.  ചിലപ്പോൾ അതിന്റെ തലയോ മുള്ളോ നാട്ടുകാർക്ക് കിട്ടിയാൽ ഭാഗ്യം! ആ തലയും മുള്ളും മാത്രമാണ് റിയോയിൽ നിന്നും നമുക്ക് തിരിച്ചു കിട്ടിയതും! ഇനി ടോക്കിയോ ഒളിംപിക്സിന് 200 പേരെ പറഞ്ഞു വിട്ടാൽ ഇടി ഇരട്ടിയായി കിട്ടാമെന്നല്ലാതെ വലിയ മെച്ചമുണ്ടാവാൻ പോകുന്നില്ല.  ആന എന്തോ ചെയ്യുന്നത് കണ്ടു ആട് ശ്രമിച്ചാൽ ചോര വരുന്നത് തന്നെ മിച്ചം.  സൂട്ടും കോട്ടുമിട്ടു പത്രാസ് കാണിക്കുന്നതിന് മുമ്പ് പിള്ളാർക്ക് നല്ല ശാപ്പാട് വല്ലതും കിട്ടുന്നെന്ന് ഉറപ്പ്‌ വരുത്തുക.  എന്നിട്ടു അവരുടെ പിള്ളേരെ നമുക്കു ഒളിംപിക്സിന് വിടാം. (മീൻ പിടിക്കുന്നതിന്റെ വീഡിയോ കാണാൻ മറക്കരുത്)

Share This:

Leave a Reply

Your email address will not be published.