ഡിജിപി പോലീസ് സ്റ്റേഷൻ നിരങ്ങുന്നു !

സാധാരണ മനുഷ്യരുടെ വേദനകളും പ്രയാസങ്ങളുമാണല്ലോ പലപ്പോഴും മാധ്യമങ്ങൾ ഏറ്റെടുക്കുക? ആ പാവങ്ങളുടെ പുറത്താണല്ലോ ഭരണകൂട തോന്നിയവാസം ഏറ്റവും കൂടുതൽ നടക്കുക ? ഇവിടുത്തെ ഭരണകൂട ഇര ചില്ലറക്കാരൻ ഒന്നുമല്ല. സാക്ഷാൽ നരേന്ദ്ര മോദിയെ നാവു കൊണ്ടും നാട്ടിലെ പച്ചയായ തെളിവുകൾ കൊണ്ടും നല്ല നടപ്പിന് കച്ച മുറുക്കിയ സാക്ഷാൽ ആർബി ശ്രീകുമാർ. IMG-20160829-WA0012ചിത്രത്തിൽ നിന്നും ഇദ്ദേഹത്തെ വ്യക്തമായില്ലെങ്കിൽ വിശദമാക്കാം,  ഗുജറാത്തിലെ മുൻ ഡിജിപി.  സർവീസിൽ ഇരുന്നപ്പോൾ പുലിയായിരുന്ന ശ്രീകുമാർ ഇപ്പോൾ കേരള സർക്കാർ സംവിധാനങ്ങളുടെ മുമ്പിൽ ഒരു എലിയെ പോലെ ചുരുങ്ങി പോയോ എന്ന് ഈ കുറിപ്പ് എഴുതുന്ന ആൾക്കും ഈ കഥ കെട്ടവർക്കും തോന്നിപ്പോകുന്നു.  ശ്രീകുമാർ ചെറുതായി പോയി എന്ന് ഒരിക്കലും സമ്മതിക്കില്ല  എന്ന് അദ്ദേഹത്തിന്റെ ശൗര്യം അടുത്തറിഞ്ഞവർ പറയും.  പക്ഷെ എല്ലാ പുലികളെയും മയക്കു വെടിവച്ചു കീഴ്പ്പെടുത്താൻ കഴിയുന്നതാണല്ലോ ഈ അഡ്മിനിസ്‌ട്രേറ്റീവ് ടെററിസം.  2012 മുതൽ നിയമം നിയമത്തിന്റെ കാശി വഴി തേടി പോയി.  ഉമ്മൻ ചാണ്ടിയുടെ നാലു കൊല്ലം,  പിണറായിയുടെ മൂന്നു മാസം,  കാശിക്കു പോയ നിയമം തിരിച്ചു വരുന്ന ലക്ഷണമില്ല. IMG-20160829-WA0023 സംഭവം വളരെ ലളിതമാണ്.  ശ്രീകുമാറിന്റെ ഭാര്യ രാജലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള തലസ്ഥാനത്തെ ഒരു കെട്ടിടം സലിം എം കബീർ എന്നയാൾ 1. 8. 12 മുതൽ പ്രതിമാസം ഒരു ലക്ഷം രൂപ വാടകക്കു എടുക്കുന്നു.  2012 നവംബറോടെ വാടക കൊടുക്കുന്നത് നിർത്തി.  ഇതിനിടക്ക് കെട്ടിടത്തിൽ കബീറിൻറെ സൗകര്യത്തിനു അനുസരിച്ചു ചില്ലറ മാറ്റങ്ങൾ വരുത്തി.  IMG-20160829-WA0017ഇതൊക്കെ അനുമതി ഇല്ലാതെയാണ് ചെയ്തത് എന്ന് ശ്രീകുമാർ ആരോപിക്കുന്നു.  ഇതിനെ തുടർന്നു കെട്ടിടം ഒഴിഞ്ഞു തരണമെന്ന് ശ്രീകുമാർ ആവശ്യപ്പെട്ടു. 2013 മാർച്ചു മാസം വരെ വാടക നൽകിയതായി ബഷീർ കോടതിയെ ബോധിപ്പിച്ചു.  ഏതായാലും പത്തു നാല്പതു മാസങ്ങളായി ശ്രീകുമാറിന് വാടകയുമില്ല വീടുമില്ല.  കോടതിയിൽ നിന്നും കോര്പറേഷനിൽ നിന്നും കിട്ടിയ അനുകൂല വിധികൾ പട്ടിക്ക് കിട്ടിയ കൊട്ടത്തേങ്ങ പോലെ എന്തു ചെയ്യണമെന്നറിയാതെ ശ്രീകുമാർ അതും കൊണ്ടു തെക്കു വടക്കു നടക്കുന്നു.  IMG-20160829-WA0018വാടകക്ക് കൊടുത്ത ഒരു കെട്ടിടം സാധാരണക്കാർക്ക് തിരിച്ചു കിട്ടാത്തത് നിത്യ സംഭവമാണ്.  എന്നാൽ അത് ഒരു ഡിജിപി അനുഭവിക്കുമ്പോൾ,  ഒരു നാട്ടിലെ പ്രധാന മന്ത്രിയെ വെല്ലുവിളിക്കുന്നയാൾ തൊട്ടറിയുമ്പോൾ അതിനകത്തു  കുറച്ചു  നെറികേട് ഇല്ലാതിരിക്കുമോ ? അവിടെയാണ് നമ്മൾ സലിം എം കബീർ എന്ന വ്യക്തിയെ കുറിച്ച് കൂടുതൽ അറിയാൻ ഇട വരുന്നത്.  IMG-20160829-WA0015ഗ്രാൻഡ് ടെക് ബിൽഡേഴ്‌സ് എന്ന നിർമാണ കമ്പനിയുടെ എംഡി മാത്രമല്ല അദ്ദേഹം,  എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കാര്യസ്ഥ പദവി പലപ്പോഴും നിർവഹിക്കാൻ ഭാഗ്യം ചെയ്തയാൾ.  കേരളത്തിൽ എന്തു അഴിമതിക്കും അധോലോക പ്രവർത്തനത്തിനും ഈ ബന്ധങ്ങൾ ധാരാളം.  ഈ വ്യാപാര – രാഷ്ട്രീയ കൊടുക്കൽ വാങ്ങലുകൾക്കിടയിൽ സാധാരണ  മനുഷ്യർ നിസ്സഹായരായി പോകും.  എങ്കിലും ശ്രീകുമാറിനെ  പോലൊരാൾ പട്ടി ചന്തക്കു പോയത് പോലെ അഹമ്മദാബാദ്- തിരുവനന്തപുരം റൂട്ടിൽ വന്നു പോകുന്നത് പിണറായി സർക്കാരിന് ഒരു കൊടിയടയാളമായി തന്നെ ഇനിയുള്ള നാളുകളിൽ  ഉയർത്തി നിർത്താവുന്നതാണ്.

Share This:

One thought on “ഡിജിപി പോലീസ് സ്റ്റേഷൻ നിരങ്ങുന്നു !

  1. I love what you guys tend to be up too. This sort of clever work and exposure!
    Keep up the very good works guys I’ve added you guys to
    my personal blogroll.

Leave a Reply

Your email address will not be published.