ദിവസേന 4500 രൂപയുടെ ഭക്ഷണം കഴിക്കുന്ന മാനുകളെ കാണണോ? അല്ലെങ്കിൽ ഓണത്തിനിടയിൽ ഒരു ‘മാൻ പുട്ടു’ കച്ചവടം!

img-20160909-wa0005ഓണത്തിന് എല്ലാവരും പൂക്കളം ഇട്ടു കളിക്കുമ്പോൾ ഇവിടെ ചിലർ മാൻ വേട്ടക്കൊരുങ്ങുകയാണ്.  മാനിനെ കൊല്ലാനൊന്നുമല്ല,  പിന്നയോ ചില്ലറ മാനുകളുടെ മറവിൽ ഒരു മറവിൽ തിരുവ് കച്ചവടം.  അല്ലെങ്കിൽ മാനുകൾക്കു ‘പുട്ടു’ കൊടുക്കുന്ന പേരിൽ ഒരു ചെറിയ  വനം കൊള്ള.  തലസ്ഥാനത്തെ നെയ്യാർ ഡാമിലെ മാനുകൾക്കു തീറ്റ കൊടുക്കുന്ന ഒരു ടെൻഡർ ഈ ഓണ നാളുകളിൽ ഫോറസ്റ് വകുപ്പ് തീർപ്പാക്കുകയാണ്.  img-20160909-wa0001മാനുകളുടെ തീറ്റക്ക് വേണ്ടി കരുതലുള്ള പഴയതോ പുതിയതോ ആയ സർക്കാർ നീക്കി വച്ചിരിക്കുന്നത് 2കോടി 10ലക്ഷം രൂപയാണ്. ടെൻഡർ നൽകുന്നവർക്ക് ഇതിനു താഴെയോ മുകളിലോ ഉള്ള ഒരു തുക ആവശ്യപ്പെടാം.  അത് പോകട്ടെ.  ഇത്രയും തുക നീക്കി വച്ചിരിക്കുന്നത് എത്ര മാനുകൾക്കെന്നറിയണ്ടേ? ഉത്തരം കിറു കൃത്യമായി പരസ്യം നൽകിയ ഏമാൻ തന്നെ പറഞ്ഞു തന്നു. എല്ലാം കൂടി ഒരു ഇരുപത്തി ആറോ ഇരുപത്തി എട്ടോ വരും.  ഇവക്കു വേണ്ടിയാണോ ഈ രണ്ട്‌ കോടിയിൽ പരം നീക്കി വച്ചിരിക്കുന്നത് എന്ന് കോവർ കഴുത തിരിച്ചു ചോദിച്ചു. അതേയതേ എന്നുത്തരം.  അത്രയും തുക ഒരു വര്ഷത്തേക്കാണെന്നും ഓർമ്മിപ്പിക്കാൻ ഏമാൻ മറന്നില്ല.  ഒരു വർഷത്തിന് ഇനി ആറു മാസം കൂടിയല്ലേ ഉള്ളു എന്ന് കഴുത വീണ്ടും.  അതൊക്കെ നിങ്ങൾക്കു ഇ ടെൻഡർ പരിശോധിച്ചാൽ കിട്ടുമെന്ന് ഏമാൻ.  ഉടൻ ഉടൻ തന്നെ കഴുത ഇ ടെൻഡർ തുറന്നു നോക്കി.  img-20160909-wa0002നാട്ടുകാർക്ക് കാണാൻ പരുവത്തിൽ അതിനകത്തു യാതൊന്നുമില്ല.  അതുകൊണ്ടു നമുക്കൊരു മനക്കണക്ക് കൂട്ടി നോക്കാം.  അടുത്ത ആറു മാസത്തേക്ക് ഇരുപത്തിയാറു മാനുകൾക്കു മേല്പറഞ്ഞ കോടി തുക കൊണ്ടു ഭാഗിച്ചാൽ ഒരു മാനിന്  ഒരു ദിവസത്തെ ഓഹരി 4500 രൂപയോളം വരും! വല്ല മാനായിട്ടെങ്ങാനും ജനിച്ചാൽ പോരായിരുന്നോ എന്ന് മൂക്കത്തു വിരൽ വക്കാൻ വരട്ടെ.  മാനിനോട് ചോദിക്കാൻ പറ്റാഞ്ഞിട്ടു കഴുത ഒരു മാനിടയനോട് വിവരങ്ങൾ ചോദിച്ചു. img-20160909-wa0004 വല്ല പുല്ലും വെള്ളവുമൊക്കെ കൊടുക്കും.  കുറ്റം പറയരുതല്ലോ,  ഇടക്ക് കാലിത്തീറ്റയും കലക്കി കൊടുക്കും. ചുരുക്കത്തിൽ മേൽ കണക്കു പ്രകാരം ദിവസേന ഒരു ലക്ഷം രൂപ വീതം ഹജൂർ കച്ചേരിക്കും നെയ്യാർ ഡാമിനുമിടയിൽ ഏതൊക്കൊയോ തീവിഴുങ്ങികൾ അകത്താക്കുന്നു.  അതല്ല ഈ കോടികളൊക്കെ ഈ ഭാഗ്യം ചെയ്ത 26 മാനുകൾക്കു തന്നെ കിട്ടുന്നുണ്ടെങ്കിൽ ഈ കഴുതകൾക്ക് അടുത്ത ജന്മത്തിലെങ്കിലും നെയ്യാർ ഡാമിലെ മാനുകളായി ജനിക്കാൻ ഒരു വരം തരണേ പൊന്നു വാമനൻ തിരുമേനി.

Share This:

Leave a Reply

Your email address will not be published.