കേരളത്തിലും നീറോ ചക്രവർത്തി!

img-20160916-wa0002ഒരു പെൺകുട്ടിയുടെ മാനവും മാംസവും പിച്ചിപ്പറിച്ചവന് കാരുണ്യം ചൊരിഞ്ഞ ദിവസം നമ്മുടെ നിയമ മന്ത്രി അക്ഷരാർത്ഥത്തിൽ വീണ മീട്ടുകയായിരുന്നു എന്ന് മാതൃഭൂമി പത്രം റിപ്പോർട്ടു ചെയ്യുന്നു.  img-20160916-wa0001സുപ്രീം കോടതി വിധി കേട്ടു കേരളം തകർന്നു നിൽക്കുമ്പോൾ മന്ത്രിക്കു പ്രിയം നാട്ടിൽ കൊട്ടക്കണക്കിനു സിനിമ കൊട്ടകകൾ പണിയുന്ന വിഷയത്തിലാണ്.  ഒരു ചാമിക്ക് കാരുണ്യം കിട്ടുന്നതല്ല വിഷയം മറിച്ചു കാമക്കണ്ണുകളുമായി നാട്ടിൽ പരതി നടക്കുന്ന സകല നാറികൾക്കും അത് കൂടുതൽ കരുത്തു നൽകുന്നു എന്നതാണ്.  അതുകൊണ്ടു തന്നെ വകുപ്പ് ഏറ്റെടുത്തത് മുതൽ ഈ കേസിനെ വളരെ ജാഗ്രതയോടെ മന്ത്രി പഠിക്കേണ്ടതായിരുന്നു.  അതിനു പകരം കൊട്ടക പണിയുന്നതും അതിലൂടെ കിട്ടാവുന്ന കമ്മീഷന്റെ മനക്കോട്ടകളുമാണോ ഒരു മന്ത്രിയെ നയിക്കേണ്ടത്? ഈ കേസിനോടുള്ള നിങ്ങളുടെ അവഗണന ഭാവി തലമുറകൾക്കു തന്നെ വലിയ ഭീഷണിയായി മാറിയിരിക്കുന്നു. കുറഞ്ഞ പക്ഷം പെൺകുട്ടികളുടെ അരക്ഷിത ബോധം മനസ്സിലാക്കുന്ന ഒരച്ഛനെ പോലെയെങ്കിലും നിങ്ങൾ പെരുമാറണമായിരുന്നു.  ഉമ്മൻ ചാണ്ടിയെ പെരണത്തു കയറ്റിയത് നിങ്ങൾക്കു വീണ വായിക്കാൻ വേണ്ടിയല്ല എന്നെങ്കിലും നിങ്ങൾ തിരിച്ചറിയണം.

ഒടുവിൽ കിട്ടിയ വാർത്ത അനുസരിച്ചു മന്ത്രി ഡൽഹിക്കു പറക്കയാണത്രെ! നിയമ ‘വിദഗ്ധരു’മായി  ചർച്ച നടത്താനാണത്രെ പോക്ക്.  ഇത് കുറച്ചു നേരത്തെ ആയിക്കൂടായിരുന്നോ? തോറ്റു തൊപ്പിയിട്ടു കഴിയുമ്പോഴാണോ ബുദ്ധി ഉദിക്കുന്നത്?

Share This:

Leave a Reply

Your email address will not be published.