മണ്ട പോയ തെങ്ങിന് തടമെടുക്കുന്നവർ- ഭാഗം 2!

അഴിമതി നടന്നിട്ടു അതിൻറെ പുറകെ അന്വേഷണവുമായി പോകുന്നതിനെക്കാൾ നല്ലതല്ലേ തുടക്കത്തിൽ തന്നെ അഴിമതി തടയുന്നതു. പത്തെഴുപതു ലക്ഷം രൂപയുടെ ഒരഴിമതി ഒരു തിരമാല പോലെ അങ്ങകലെ രൂപംകൊണ്ടു കഴിഞ്ഞു.  സംസ്ഥാന ഹാർബർ എഞ്ചിനീയറിംഗ് വിഭാഗമാണ് പ്രതിസ്ഥാനത്തു.img_20160920_131058തലസ്ഥാനത്തെ വലിയതുറ കടൽപ്പാലത്തിന്റെ ഭിത്തി പണിയലാണ് ഉദ്ദേശം. അതിന് വേണ്ടി പത്തെഴുപതു ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു ടെൻഡർ വിളിച്ചു കഴിഞ്ഞു. അതിനെന്താ അത് നല്ല കാര്യമല്ലേ എന്ന് നമുക്ക് തോന്നിയേക്കാം. പക്ഷെ ഇതത്ര നല്ല കാര്യമല്ലായെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തന്നെ വ്യക്തമാക്കി കഴിഞ്ഞു. വലിയതുറ പാലത്തിൻറെ തൂണുകൾ അപകടത്തിലാണെന്നും ഏതു നിമിഷവും അത് തകർന്നു വീഴാമെന്നും കമ്മീഷൻ വ്യക്തമാക്കി. img_20160920_131449പാലം തകർന്നു വീഴുന്നതൊന്നും വകുപ്പിന് പ്രശ്നമല്ല, അതിന്റെ മുകളിൽ തന്നെ അവർക്കു 70 ലക്ഷം ഉലുവയുടെ മിനുക്കു പണി നടത്തി ലക്ഷങ്ങൾ കമത്തണം. ഇതാണ് ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം വര്ഷങ്ങളായി നമ്മുടെ തീരദേശങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന വികസന ദ്രോഹം. എന്നാൽ ഈ എഴുപതു ലക്ഷം ഉപയോഗിച്ചു തൂണുകൾ ബലപ്പെടുത്താൻ അവർ ശ്രമിക്കില്ല. അതാണ് അവരുടെ എഞ്ചിനീയറിംഗ് വിപരീത ബുദ്ധി. ഒന്ന്‌ രണ്ട്‌ അപകടങ്ങൾ നടന്നതിന്റെ മറവിലാണ് ഈ പകൽക്കൊള്ള നടത്താൻ വകുപ്പ് ഒരുങ്ങുന്നതു.  പാലത്തിനു പ്രയോചനം ചെയ്യാത്ത ഒരു പ്രവർത്തിയുമായി മുന്നോട്ടു പോകരുതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. അതേ സമയം തൂണുകൾ ബലപ്പെടുത്തി കഴിഞ്ഞാൽ തുരുമ്പെടുക്കാത്ത വസ്തുക്കൾ ഉപയോഗിച്ചു പാലത്തിനു മുകളിൽ വേലി പണിയണമെന്ന് തന്നെ അവർ പറയുന്നു.അല്ലാതെ ചെയ്യുന്നത് അഴിമതി നടത്താൻ മാത്രമാണെന്നും അവർ പറഞ്ഞു. tmpsnapshot1474357637538127 കോൺക്രീറ്റ് തൂണുകളിൽ നിർമിച്ച പാലം ഇപ്പോൾ ഏകദേശം 60 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.  214 മീറ്റർ നീളമുള്ള പാലത്തിൻറെ പലഭാഗങ്ങളും ദ്രവിച്ചു കഴിഞ്ഞു.  കോഴിക്കോടും ആലപ്പുഴയിലും ഉണ്ടായിരുന്ന പാലങ്ങൾ തകർന്നു.  ഒരു ചരിത്ര സ്മാരകമായി കണ്ടുകൊണ്ടു പാലത്തിൻറെ തൂണുകൾ അടിയന്തിരമായി ബലപ്പെടുത്തണമെന്നും ഇപ്പോൾ നടത്താൻ പോകുന്ന ഈ ഏച്ചുകെട്ടൽ അഴിമതിക്ക് വേണ്ടി മാത്രമാണ് എന്നതിനാൽ ഉപേക്ഷിക്കണമെന്നും ആവശ്യമുയരുന്നു.  

Share This:

Leave a Reply

Your email address will not be published.