വിഴിഞ്ഞം- ഇടതു സർക്കാർ വക ആദ്യ അട്ടിമറി!

വിഴിഞ്ഞത്തിന്റെ ആദ്യ അട്ടിമറി വളരെ പരസ്യമായി തന്നെ ഇടതു സർക്കാർ നടത്തിക്കഴിഞ്ഞു. ഓണത്തിനിടയിൽ നടന്ന ഒരു പുട്ടു കച്ചവടം ആയതിനാൽ അധികമാരും അത് ശ്രദ്ധിച്ചില്ല.img_20160913_172404 വിഴിഞ്ഞം മറ്റൊരു കല്ലട പദ്ധതിയാകുന്നതിന്റെ സൂചനകൾ വന്നു കഴിഞ്ഞു. ‘എല്ലാം ശരിയാവുന്നു’ എന്ന് പറഞ്ഞു കൊണ്ടു മുഖ്യമന്ത്രിയുടെ പടം വച്ചു പബ്ലിക് റിലേഷൻസ്  വകുപ്പ് നൽകിയ പരസ്യത്തിലാണ് ഈ അട്ടിമറി നടത്തിയത്. 2019 ഡിസംബർ 4ന് പദ്ധതി കമ്മീഷൻ ചെയ്യുമെന്നാണ് വാഗ്‌ദാനം. 1000 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്ന കഴിഞ്ഞ സർക്കാരിന്റെ ഉറപ്പാണ് ഇടതു സർക്കാർ പരസ്യമായി ലംഘിച്ചത്. img-20160224-wa0009-1അഴിമതി നടത്തിയിട്ടാണെങ്കിലും 2018 സെപ്റ്റംബർ മാസം ഒന്നാം തിയതി പദ്ധതി ആരംഭിക്കുമെന്ന് അന്നത്തെ മുഖ്യ മന്ത്രി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അന്നാണ് പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നടന്നിട്ടു 1000 ദിവസം തികയുന്നത്. അതനുസരിച്ചു വിഴിഞ്ഞം മദർപോർട്ട് ആക്ഷൻ സമിതി പദ്ധതി പ്രദേശത്തു കൗണ്ട്ഡൗൺ ബോർഡും സ്ഥാപിച്ചു നാളുകൾ എണ്ണിത്തീർക്കുന്നതിനു ഇടയിലാണ് 15 മാസം നീട്ടി ഇടതു സർക്കാർ എറിഞ്ഞിരിക്കുന്നത്. അത് ബോധപൂർവമായ ഒരു നടപടി തന്നെയാണെന്ന് പദ്ധതി പ്രദേശം സന്ദർശിക്കുന്ന ആർക്കും ഇപ്പോൾ ബോധ്യമാകും.  പദ്ധതിയുടെ നിർമ്മാണം ഇപ്പോൾ നിലച്ചിരിക്കുന്നു.img-20160920-wa0072കഴിഞ്ഞ കുറെ ദിവസങ്ങളായി യാതൊരു പ്രവർത്തനവും അവിടെ നടക്കുന്നില്ല. വാഹനങ്ങളും യന്ത്രങ്ങളുമൊക്കെ നിശ്ചലമായി. ബ്രേക് വാട്ടർ നിർമ്മാണവും അവസാനിച്ചു. കല്ലുമായി ഇപ്പോൾ വാഹനങ്ങൾ ഒന്നും വരുന്നില്ല. കടൽ ശാന്തമായിട്ടും പ്രവർത്തനങ്ങൾ നിലച്ചത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നു.  img-20160920-wa0071കരാറനുസരിച്ചുള്ള പണം ക്വാറികൾക്കു  നൽകാത്തതാണ് പണി നിൽക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്.  അതല്ല ഓണം അവധി കഴിഞ്ഞു ജോലിക്കാർ എത്താത്തതാണ് കാരണമെന്ന് അദാനി വക്താക്കൾ പറയുന്നു. ഏതായാലും സർക്കാരിന്റെ 15 മാസം നീട്ടിയെറിഞ്ഞുള്ള മുൻ‌കൂർ ജാമ്യമെടുക്കലിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.  നേരത്തെ പ്രഖ്യാപിച്ച 2018 സെപ്റ്റംബർ ഒന്ന്‌ എന്ന ഡെഡ് ലൈൻ പാലിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.  

Share This:

Leave a Reply

Your email address will not be published.