പെണ്ണുങ്ങൾ മൂത്രമൊഴിക്കുന്ന സൂത്രം പൂട്ടി താക്കോൽ വീട്ടിൽ വച്ചിട്ട് വേണം കോവളത്തു വരാൻ, ടൂറിസ്റ്റു മാഫിയ കല്പിക്കുന്നു !

ഇന്നത്തെ പത്രത്തിലെ ആറു കോളം അച്ചു നിരത്തൽ ഒരുമാതിരി പ്പെട്ടവരൊക്കെ വായിച്ചു കാണും. “യാത്ര പോകാം, എല്ലാവർക്കും.” img_20160927_215205ടൂറിസം മന്ത്രിയുടെ ഭാവനയും സാഹിത്യവും കൂട്ടിക്കുഴച്ചപ്പോൾ ദേ ഇങ്ങനെ ഒരെണ്ണം കടഞ്ഞെടുക്കാൻ പറ്റി. “ഇരു കാലുകൾക്കു ഒപ്പം മനസ്സിന്റെ ചിറകുകൾ കൂടി വിടർത്തി ലക്ഷ്യ സ്ഥാനത്തു എത്തുമ്പോൾ, നെറ്റിയിലെ വിയർപ്പു തരികൾ തൂത്തു കളയുന്നതിനു മുമ്പേ, പിന്നിലെ സഹയാത്രികന്റെ നേർക്കു നീളുന്ന കൈകളാണ് എല്ലാ യാത്രകളുടെയും സാഫല്യം” ഒന്നും മനസ്സിലായില്ലെങ്കിലും, എത്ര കൃത്യമായാണ് അറം പറ്റിയ വാക്കുകൾ മൊയ്‌തീൻ മന്ത്രിയുടെ പേനയിൽ നിന്നും പെയ്തിറങ്ങിയത്!  നീണ്ടു വന്ന ഒരു കൈ നൽകിയ സാന്ത്വനത്തിന്റെ സാഫല്യത്തിലാണ് മന്ത്രിയുടെ നാട്ടുകാരൻ കൂടിയായ ജിനേഷ് ഇപ്പോൾ! _20160927_212910മന്ത്രിയുടെ വാക്കുകൾ തുടരുന്നു- “നവംബറിലാണ് കേരളത്തിൽ പുതിയ ടൂറിസം സീസൺ ആരംഭിക്കുന്നത്.  ഡിസംബർ മൂന്ന്,  ഐക്യ രാഷ്ട്ര സഭയുടെ രാജ്യാന്തര ഭിന്ന ശേഷി ദിനമാണ്”  ഉത്തരവാദിത്ത ടൂറിസം കുത്തകക്കച്ചവടമാക്കിയ ടൂറിസ്റ്റു മാഫിയ സംഘം ഒരു പ്രവാസിയുടെ കണ്ണ് അടിച്ചു തകർത്തു കൊണ്ട് ഐക്യ രാഷ്ട്ര സഭയെ കടത്തി വെട്ടി.  നിങ്ങൾ ഭിന്ന ശേഷിക്കാർക് ഒരു ദിവസം മാറ്റി വച്ചാൽ ഞങ്ങൾ കണ്ണ് കുത്തിപ്പൊട്ടിച്ചു കൊണ്ട് പദ്ധതി ഉൽഘാടനം ചെയ്യും! അതാണ് ഡോഗ്സ് ഓൺ കൺട്രി!! ഒരു പ്രവാസിയുടെ കണ്ണ് മാത്രമല്ല ജീവിതം തന്നെ ഈ എരപ്പാളികൾ തകർത്തു കളഞ്ഞു.  അടുത്ത ബെല്ലിനു ഈ നാടകം ആരംഭിക്കും,  അതിനു മുമ്പ് കോവളത്തു വരാൻ നിശ്ചയിച്ച ലോകത്തെ സകല പെണ്ണുങ്ങളും മൂത്രമൊഴിക്കുന്ന സാധനം പൂട്ടി താക്കോലെടുത്തിട്ടു വേണം ഇങ്ങോട്ടു കെട്ടിയെടുക്കാൻ.  കാരണം കോവളത്തെ ടൂറിസ്റ്റു മാഫിയ തീരുമാനിക്കും പെണ്ണുങ്ങൾ എപ്പോൾ മുള്ളണം എവിടെ പെടുക്കണം എന്നൊക്കെ.  img_20160927_112344-2ഇക്കഴിഞ്ഞ പതിനേഴാം തിയതി ശനിയാഴ്ച തൃശൂർ പുതുക്കാട് സ്വദേശി ജിനേഷിന്റെ ജീവിതത്തിൽ അശനിപാതം പിടിപെട്ട ദിവസമാണ്.  19 പേരടങ്ങുന്ന ഒരു സംഘം കോവളത്തെത്തി.  ഒരു സ്വകാര്യ സ്ഥലത്തു പൈസ കൊടുത്തു വാഹനം പാർക്കു ചെയ്തു.   സമയം വൈകുന്നേരം ആറു മണിയായി കാണും.  കൂട്ടത്തിൽ ഉണ്ടായിരുന്ന എട്ടോളം സ്ത്രീകളിൽ ചിലർക്ക് ടോയ്‌ലെറ്റിൽ പോകാൻ തോന്നി.  പാർക്കിങ് സ്ഥലത്തെ ടോയ്‌ലറ്റ് തുറന്നു കൊടുക്കാൻ ജിനേഷ് അഭ്യർത്ഥിച്ചു.  ടോയ്‌ലെറ്റിൽ വെള്ളം ഇല്ലാതിരുന്നതിനാൽ തുറന്നു കൊടുക്കാൻ കഴിയില്ലെന്ന് ഉത്തരവാദിത്വ ടൂറിസം വക്താക്കൾ.  അഭ്യർത്ഥന ആവശ്യമായി ജിനേഷും സംഘവും കടുപ്പിച്ചു.  “വേണമെങ്കിൽ ആ പറമ്പിലെങ്ങാനും പോയിരുന്നോളാൻ” ഉത്തരവാദിത്വ ടൂറിസം വക്താക്കൾ.  ഉത്തരവാദിത്ത്വപ്പെട്ട ഒരു പുരുഷനും കേട്ടു നിൽക്കാൻ പറ്റാത്ത  ഈ മറുപടി ജിനേഷിനെ പ്രകോപിതനാക്കി.  ടോയ്‌ലെറ്റിന്റെ വാതിൽ തള്ളിത്തുറക്കാൻ നടത്തിയ ശ്രമത്തിനിടയിൽ അടിപിടിയായി.  പാർക്കിങ് ചുമതലയുള്ള ഏമാൻ ടോർച്ചു ലൈറ്റ് കൊണ്ട് ജിനേഷിനെ മാരകമായി മർദിച്ചു.  കേസും വഴക്കും ഉത്തരവാദിത്വവും ഒരു വഴിക്കു നടക്കുമ്പോൾ ഇരുട്ട് വീണ കണ്ണും ഭാവിയുമായി ജിനേഷ് പുതുക്കാട് വീട്ടിൽ മൂടിപ്പുതച്ചിരിക്കുന്നു.  കാരണം ഒറ്റക്കണ്ണുമായി ദുബായിൽ പോയിട്ട് കാര്യമില്ല.  രണ്ടുകണ്ണും മൂന്നാമത്തെ അകക്കണ്ണും കൂടി ഉണ്ടങ്കിലേ ജിനേഷിന് ആകെ അറിയാവുന്ന വെൽഡിങ് പണി ചെയ്യാൻ പറ്റു.  ഉത്തരവാദിത്വ ടൂറിസ്റ്റു മാഫിയ വിചാരിച്ചപ്പോൾ ഒരു കുടുംബം കട്ടപ്പുറത്തായി,  മന്ത്രിയുടെ ഭാഷയിൽ സഫലമായി! ജീവിതം തന്നെ സഫലമാക്കിത്തരുന്ന സ്വകാര്യ മേഖലയുടെ പങ്കാളിത്തം സർക്കാർ കൂടുതൽ പ്രതീക്ഷിക്കയാണത്രെ. _20160927_213313കോവളത്തു പാർക്കിങ്ങും ടോയ്‌ലെറ്റും ഒരുമിച്ചു നടത്തുന്ന ഈ സ്വകാര്യ വ്യക്തിക്ക് എന്തു കൊണ്ടാണ് രണ്ട്‌ സൗകര്യവും ഒരുമിച്ചു നൽകാൻ കഴിയാത്തതു? ഒരു ബക്കറ്റ് വെള്ളം കരുതി വക്കാത്തവർ എന്തിനാണ് വാഹനങ്ങളെ സ്വീകരിച്ചു അവരുടെ പണം പിടുങ്ങുന്നത്? സീസൺ അല്ലാത്ത സമയത്തു് പോലും ദിവസേനെ 5000 രൂപ കളക്ഷൻ പാർക്കിങ് ഇനത്തിൽ മാത്രം കിട്ടുന്നു.  ഇതിനു പുറമെ ടോയ്‌ലെറ്റിൽ ഒരു പ്രാവശ്യം വസ്ത്രം മാറുന്നതിനു മാത്രം 15 രൂപ എണ്ണി വാങ്ങുന്നവർ കുളിക്കുന്നതിനു 20 രൂപയും നിരക്കിട്ടിരിക്കുന്നു.  ഈ ഇനത്തിലെ വരുമാനം മുകളിൽ പറഞ്ഞത് കൂടാതെയാണ്. ഒരു മൂത്ര പുര പോലും മര്യാദക്ക് നടത്താൻ കഴിവില്ലാത്ത സർക്കാരുകളാണ് വാസ്തവത്തിൽ ജിനേഷുമാരുടെ കണ്ണും കാലുകളും അടിച്ചു പൊളിക്കുന്നതു.  എന്നിട്ട്‌ സർക്കാർ അത് വെടിക്കെട്ടുത്സവമാക്കും.  img_20160927_214517ദൈവത്തിന്റെ സ്വന്തം നാട്ടിൽ യാത്രയുടെ ആനന്ദമാണത്രെ.  ജിനേഷിനിപ്പോൾ കണ്ണ് പോയതിന്റെ ആനന്ദമാണ്! കണ്ണിനോടൊപ്പം കനവുകളും അടിച്ചു തകർക്കപ്പെട്ട പരമാനന്ദമാണ്!! ചൊറിപൊട്ടിയ സായിപ്പിനും മദാമ്മക്കും മുമ്പിൽ വരെ കുണ്ടി വളച്ചു നിൽക്കുന്ന നെറികെട്ട,  നാണം കെട്ട മാഫിയ വർഗ്ഗമേ ആദ്യം നാട്ടിലെ  അമ്മമാരെയും പെങ്ങമ്മാരേയും തിരിച്ചറിയുക,  അവരോടു അവശ്യം വേണ്ട മര്യാദ കാണിക്കുക.  അതാണ് ഏറ്റവും വലിയ ഉത്തരവാദിത്വം.  അല്ലാതെ മേനിക്കടലാസ്സിൽ കോടികൾ അച്ചടി കോഴകളായി മാറ്റിയത് കൊണ്ട് മാത്രം ഉത്തരവാദിത്വം പൂത്തിറങ്ങില്ല.  

Share This:

Leave a Reply

Your email address will not be published.