ഹൊ, ഭരണത്തിന് എന്തൊരു സ്പീഡ്?!

tmpsnapshot1475056090247മലയാളിയുടെ വേഗതയെ കുത്തി  നോവിച്ച ചിത്രമായിരുന്നു അടൂർ ഗോപാല കൃഷ്ണന്റെ കൊടിയേറ്റം.  ദേഹം മുഴുവൻ ചെളി തെറുപ്പിച്ചതിൽ യാതൊരു പരിഭവവും ഇല്ലാതെ കടന്ന്‌ പോയ കാറിന്റെ സ്പീഡ് കണ്ടു അന്തം വിട്ടു നിൽക്കുന്ന ശങ്കരൻ കുട്ടിമാരുടെ തലമുറ ഇപ്പോഴും അന്യം നിന്നിട്ടില്ല  എന്നതിന്റെ തെളിവാണല്ലോ ഇപ്പോഴത്തെ സർക്കാരിനെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട്.  കൊടിയേറ്റത്തിലെ വേഗതയെ ഇടതു സർക്കാർ കടത്തി വെട്ടും എന്ന കാര്യത്തിൽ തർക്കമില്ല.  img_20160928_151556കിസ്‌ബിയും കിഫ്ബിയും വഴിയൊക്കെ പറുദീസാ പണിയാൻ പോകുന്ന സർക്കാർ അടുത്ത ബഡ്ജറ്റിലെക്കുള്ള നിർദേശങ്ങൾ ക്ഷണിച്ചതായി  ആഗസ്ത് മാസം 21 തിയതി പത്രത്തിൽ കൊടുത്തു.  അതിനു വേണ്ടി ഒരു സൈറ്റും ഒരുക്കി വച്ചെന്ന് അറിയിപ്പ് കൊടുത്തു.  ഒരു മാസവും കഴിഞ്ഞു ആഴ്ചയും പിന്നിട്ടു സൈറ്റ് നോക്കുമ്പോൾ നമ്മൾ ശങ്കരൻ കുട്ടിയെ പോലെ ചെമ്പരത്തി പൂ വച്ചു പോകുന്നു. img_20160928_151015കാത്തിരിക്കുക,  കട വളരെ പെട്ടെന്ന് തന്നെ തുറക്കുന്നതായിരിക്കും എന്നൊരു അറിയിപ്പ് എഴുതി ഒട്ടിക്കാൻ ഐ ആം സേഫ് പാർട്ടികൾ മറന്നില്ല.  ആപ്പീസും വിശ്രമ മുറിയും ഗുമസ്ത പടയും ഒക്കെ മൂപ്പിൾസിന് കൊടുക്കുമ്പോൾ പരിഷ്കരിക്കാൻ കുറച്ചു കോപ്പു കൂടി ഒരുക്കി കൊടുക്കണ്ടേ എന്ന് സാക്ഷി !

Share This:

Leave a Reply

Your email address will not be published.