മന്ത്രി ഐസക് ഏബ്രഹാമിന്റെ കാവലാൾ ആകുമ്പോൾ ജേക്കബ് തോമസ് നാടിന്റെ കാവൽ മാലാഖയാകുമോ ?

വളരെ വിചിത്രമെന്നു ഇപ്പോൾ തോന്നാവുന്ന ഒരു ത്രിമൂർത്തികളുടെ ബന്ധം മൂന്ന് മത വിശ്വാസങ്ങളിലുണ്ട്.  അതിൽ ഏറ്റവും ശ്രദ്ധേയമായി ഈ വിശ്വാസം അവതരിപ്പിക്കുന്നത് ജൂദ മതമാണ്.  പ്രവാചകനായ ഏബ്രഹാം,  മകൻ ഐസക് എന്ന ഇസഹാക്.  ഏബ്രഹാമിന്റെ കൊച്ചു മകനും ഐസക്കിന്റെ മകനുമായ ജേക്കബ് .  സമകാലിക രാഷ്ട്രീയ ഭരണ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ ഡോ.  തോമസ് ഐസക്,  ഡോ.  കെഎം എബ്രഹാം,  ഡോ.  ജേക്കബ് തോമസ് എന്നിവർക്കുള്ള പങ്ക്‌ ഇപ്പോൾ എടുത്തു പറയേണ്ടതില്ല.  പക്ഷെ ജൂദ ക്രൈസ്തവ വിശ്വാസത്തിൽ മകൻ ഐസക്കിനെ ബലി കൊടുക്കാൻ തീരുമാനിച്ചവനാണ് ഏബ്രഹാം.  കഴുത്തിനും ഉയർന്നു പൊങ്ങിയ കൈ കരുത്തിനുമിടയിലൂടെ ബലിക്കത്തി ചിതറിത്തെറിച്ചതു മാലാഖയുടെ ഇടപെടലിലൂടെയായിരുന്നു എന്ന് വിശ്വാസം.  അന്ന് മരണത്തിൽ നിന്ന് രക്ഷപെട്ടത്…

"മന്ത്രി ഐസക് ഏബ്രഹാമിന്റെ കാവലാൾ ആകുമ്പോൾ ജേക്കബ് തോമസ് നാടിന്റെ കാവൽ മാലാഖയാകുമോ ?"

മുഖമില്ലാത്ത രാഘവേട്ടൻ മോർച്ചറിയിൽ, മുഖം മിനുക്കിയ മേയർ ഫേസ് ബുക്കിൽ !!!

ഇത് പുലിമുരുകൻ കളി പോലെ മാസങ്ങൾ നീണ്ടു നിൽക്കുന്ന സിനിമ കളിയല്ല.  ഇത് ഒരൊറ്റക്കളിയാണ്,  ഇന്ന് രാത്രി ഏഴു മണിക്കുള്ള കളിയിൽ അനന്തപുരിയിലെ ആരാധ്യനായ മേയർ ഒരു മാറാട്ടത്തിനു ഒരുങ്ങുകയാണ്.  കഴിഞ്ഞ അഞ്ചു വർഷവും ‘ ചന്ദ്രികാ നഗര ഭരണം’  സ്മാർട്ടാക്കി വെടിപ്പാക്കിയ നഗരത്തെ പ്രശാന്ത സുന്ദരനായ പുതിയ മേയറിനൊന്നുകൂടി സ്മാർട്ടാക്കണം.  അതിനു നാട്ടിലെ കഴുതകൾ രാത്രി ലൈവ് ആയി കുറെ ചോദ്യങ്ങൾ ചോദിക്കണം അപ്പോൾ തന്നെ ഫേസ് ബുക്കിൽ കൂടി അതിനു സ്മാർട്ട് ഉത്തരങ്ങൾ നൽകും.  മനുഷ്യരുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം ഫേസ് ബുക്ക് കളികൾക്ക് പോകുന്നതിനു മുമ്പ് വർക്കല മുണ്ടയിൽ ചരുവിള വീട്ടിലെ രാഘവന്റെ മുഖത്തോട്ടു നോക്കാൻ നിങ്ങൾക്കു ധൈര്യമുണ്ടോ മിസ്റ്റർ മേയർ…

"മുഖമില്ലാത്ത രാഘവേട്ടൻ മോർച്ചറിയിൽ, മുഖം മിനുക്കിയ മേയർ ഫേസ് ബുക്കിൽ !!!"

പിണറായി ‘പുലിമുരുകൻ ‘ ആസ്വദിക്കുമ്പോൾ പ്രഭാകരൻ ‘പുലിമട ‘ യിൽ അകപ്പെട്ടിരിക്കുന്നു !

ഇനി ശിഷ്ടകാലം ആസ്വദിക്കാനുള്ളതാണല്ലോ ? അതായിക്കൊള്ളുക.  അതിനിടയ്ക്കുള്ള ഇടവേളകളിൽ കൊലപാതകം ഒഴിച്ചുള്ള കുറച്ചു  കണ്ണൂർ -കാസർഗോഡ് കാര്യങ്ങൾ കൂടി സ്വയം അറിയാൻ ശ്രമിക്കണം.  അതിനും നേരമില്ലെങ്കിൽ പ്രസ് സെക്രട്ടറിയായും മീഡിയ അഡ്വൈസറായും സെക്രട്ടറി റാങ്കുകളിൽ നിയമിക്കപ്പെട്ടവരോട്,  കവിതകളുടെയും കാഴ്ചകളുടെയും  തിരക്കൊഴിയുമ്പോൾ എങ്കിലും പത്രങ്ങളിൽ വരുന്ന ‘പുലിമടകളിൽ’ അകപ്പെട്ടുപോയ പാവങ്ങളുടെ കഥകൾ ഒന്നന്വേഷിച്ചുണർത്തിക്കുവാൻ ഉത്തരവുണ്ടാകണം.   ‘പുലിമട’ യിൽ ഇപ്പോഴും മരിക്കാതെ മരിച്ചു ജീവിക്കുന്ന  ഒരു പ്രഭാകരനുണ്ട്.  പിണറായിൽ നിന്നും അധികം അകലത്തിലല്ലാത്ത ചെറുവത്തൂരുകാരൻ.  ഒരു മരുന്നിനു വേണ്ടി ജില്ലകൾ തോറും യാത്ര ചെയ്യുന്ന മനുഷ്യൻ.  പുലിയല്ലാത്ത ആ പ്രഭാകരന്റെ കഥ മലയാളത്തിലെ പ്രധാന ദിനപ്പത്രം റിപ്പോർട്ട് ചെയ്തിട്ട് ഒരു മാസം പിന്നിട്ടു.  ആ വാർത്ത വന്നത്…

"പിണറായി ‘പുലിമുരുകൻ ‘ ആസ്വദിക്കുമ്പോൾ പ്രഭാകരൻ ‘പുലിമട ‘ യിൽ അകപ്പെട്ടിരിക്കുന്നു !"

അദാനി പണി തുടരട്ടെ, പക്ഷെ മുൻ വകുപ്പ് മന്ത്രിയെ വിലങ്ങു വക്കണം…..

ഒടുവിൽ സിഎജിയുടെ റിപ്പോർട്ടിലും വിഴിഞ്ഞം കരാറിലെ കുഴപ്പങ്ങൾ എടുത്തു പറഞ്ഞു കഴിഞ്ഞു.  സിഎജി പറഞ്ഞാൽ വാർത്തയാകും മറ്റു ചിലർ പറഞ്ഞാൽ മർദ്ദനവും ആക്ഷേപവും കിട്ടും.  അതാണ് കഴിഞ്ഞ കുറച്ചു നാളുകളായി വിഴിഞ്ഞം കരാറിനെ ചുറ്റിപ്പറ്റിയുള്ള കഥകൾ.  നമ്മൾ എത്ര തന്നെ ആഗ്രഹിച്ചാലും ഭരണകൂടമെന്ന കൂറ കൂട്ടുകെട്ടുകൾ കാര്യങ്ങൾ ഇങ്ങനെ ഒക്കെയേ ചെയ്യൂ എന്ന് ബോധ്യമാകുന്നു.  അതുകൊണ്ടു സിഎജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ  വകുപ്പ് മന്ത്രിയെ വിലങ്ങു വക്കണം മുൻ മുഖ്യനെ വിചാരണ ചെയ്യണം .  അത്ര കൊടിയ അഴിമതിയാണ് കഴിഞ്ഞ സർക്കാർ വിഴിഞ്ഞം കരാർ വിഷയത്തിൽ ചെയ്തുകൂട്ടിയത്.  2015 ആഗസ്ത് മാസം പതിനേഴാം തിയതിയാണ് കേരള സർക്കാർ അദാനി ഗ്രൂപ്പുമായി കരാർ ഒപ്പിട്ടത്.  അപ്പോഴേക്കും ഒരുപാട്…

"അദാനി പണി തുടരട്ടെ, പക്ഷെ മുൻ വകുപ്പ് മന്ത്രിയെ വിലങ്ങു വക്കണം….."