നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത് ?!

img-20161005-wa0130ദാസാ ഓരോന്നിനും അതിന്റേതായ സമയമുണ്ടു മോനെ ,  എന്ന് മറുപടി പറയാൻ വിജയൻ  കുറച്ചു സമയമെടുത്തു.  ഇവിടുത്തെ ദാസനും വിജയനും ആരാണെന്നറിയാൻ കഥ തുടർന്നു വായിക്കുക.  

പഴയ മുഖ്യൻറെ പുതുപ്പള്ളി തറവാട് മച്ചിയായ പുത്തനച്ചിയെ പോലെ കിടക്കുന്ന എൻടിവി റിപ്പോർട്ട്   കൃഷി വകുപ്പിനു മുൻപിലെത്തിയോ എന്നറിയില്ല. img-20160824-wa0057 ഏതായാലും അവർ കാലത്തിന്റെ വിളി കേട്ടെന്നു തോന്നുന്നു.  കേരളത്തിലെ സകല മണ്ണും പുണ്ണും അവർ ഒന്നാം തരം കൃഷിയിടമാക്കും.  അതും തീർത്തും സൗജന്യമായി ! ആദ്യ പടിയായി അവർ മന്ത്രി മന്ദിരങ്ങളിൽ ഈ പഞ്ച വത്സര പദ്ധതി നടപ്പാക്കി തുടങ്ങി.  ഉൽഘാടനം ഇപ്പോഴത്തെ മുഖ്യ മന്ത്രിയുടെ ക്ലിഫ് ഹൗസിൽ നടത്തിക്കഴിഞ്ഞു.  ആദ്യ പടിയായി പോട്ടിംഗ് മിശ്രിതം നിറച്ച ഗ്രോ ബാഗുകൾ,   ചട്ടികൾ എന്നിവ ക്ലിഫ് ഹൗസിൽ എത്തിച്ചു.  ട്രൈക്കോ ഡെര്മ,  സമ്പുഷ്‌ടീകരിച്ച ജൈവ വളം,  ചാണകപ്പൊടി,  കോഴിവളം,  പിജിപിആർ സമ്പുഷ്‌ടീകരിച്ച മണ്ണിര കമ്പോസ്റ്റ്,  ട്രൈക്കോഡെര്മ സമ്പുഷ്‌ടീകരിച്ച ചകിരിച്ചോർ കമ്പോസ്റ്റ് തുടങ്ങിയവ ചേർത്തു ഗ്രോ ബാഗുകളും ചട്ടികളും നിറച്ചു.  എന്നിട്ടവയിൽ തക്കാളി,  കത്തിരി,  വഴുതന,  മുളക്,  കാബേജ്,  കോളി ഫ്ലവർ എന്നിവയുടെ തൈകളും ചീര,  വെണ്ട,  പയർ എന്നിവയുടെ വിത്തുകളും നട്ടു.  അപ്പോഴത്തേക്കും വിപ്ലവ കൃഷിയുടെ ഉൽഘാടനത്തിനു മുഖ്യ മന്ത്രിയും കുടുംബവുമെത്തി.  img_20160820_112542-2ചട്ടിക്കും ഗ്രോ ബാഗിനും പുറമെ കാർപെറ്റ് ബോംബിങ് പോലെ ഒറ്റ തറ പോലും അവർ വെറുതെ വിട്ടില്ല.  വെള്ളരി, പാവൽ,  പടവലം,  പീച്ചിൽ,  കുമ്പളം,  മത്തൻ(മറിയാമ്മയുടേതല്ല) തുടങ്ങിയവയും അവർ നിരത്തി നട്ടു.  പിന്നെ എല്ലാം കൂടി റോക്കറ്റ് പോലെ ആകാശത്തോട്ടു ഒരു വളർച്ചയായിരുന്നു ദാസാ.  കീട നിയന്ത്രണത്തിനായി അവർ ഇടക്കിടക്ക്‌ വേപ്പെണ്ണ,  ആവണക്കെണ്ണ,  വെളുത്തുള്ളി, ബാർ സോപ്പു മിശ്രിതം,  ഗോ മൂത്രം -കാന്താരി മുളകു മിശ്രിതം,  ജീവാണു കീട നാശിനികളായ ബ്യുവേറിയ,  വെട്ടിസിലിയം തുടങ്ങിയവ ഉപയോഗിക്കും.  പണ്ടത്തെ പോലെയല്ല ദാസാ,  നമ്മുടെ സർക്കാർ ഉദ്യോഗസ്ഥരൊക്കെ ഇപ്പോൾ വല്ലാതെ പുരോഗമിച്ചു.  പന്ത്രണ്ടോളം കൃഷി ഉദ്യോഗസ്ഥന്മാർ മിക്കവാറും ദിവസങ്ങളിൽ  മന്ത്രി മന്ദിരങ്ങളിൽ എത്തി പുഴുക്കളേയും പൂച്ചാടികളെയും നുള്ളിപ്പെറുക്കിയെടുത്തു നശിപ്പിക്കുമായിരുന്നു.  കേട്ടോ ദാസാ,   കഴിഞ്ഞ ജൂലൈ 18നാണ് ഈ കൃഷിപ്പരിപാടി തുടങ്ങിയത്.   വിളവെടുത്തപ്പോൾ എന്തൊരു ആഘോഷമായിരുന്നെന്നോ മന്ത്രി മന്ദിരങ്ങളിൽ ഒക്കെ ? എല്ലാ വീടുകളിലും പിന്നെ പച്ചക്കറികൊണ്ടുള്ള ഓണമായിരുന്നു.    അത് കഴിഞ്ഞു ഞങ്ങൾ 38 കിലോ ചീര,  3. 3 കിലോ വെണ്ട, 3. 56കിലോ പയർ,  1. 4 കിലോ കത്തിരി 1 കിലോ വഴുതന,  കൂടാതെ 100 ഗ്രാം അമര വരെ വിറ്റു ദാസാ ! ഇതൊന്നുമല്ല വിഷയം ദാസാ,  കഴിഞ്ഞ മൂന്ന് മാസങ്ങളായി ഈ മന്ത്രി മന്ദിരങ്ങളായ മന്ദിരങ്ങളിൽ ഒക്കെ നടത്തിയ ഈ പുതിയ വിപ്ലവ കൃഷിക്ക് കാൽ കാശു ചിലവായില്ല ദാസാ.  നിനക്കിപ്പോഴും വിശ്വാസം വരുന്നില്ല അല്ലേ ? അല്ലേലും  നീ പണ്ടേ ഒരു സംശയ രോഗിയാണല്ലോ.  വേണമെങ്കിൽ ഞാൻ തെളിവ് കാണിക്കാം.  ദാ നല്ലവണ്ണം നോക്കിക്കോ ഞങ്ങളുടെ കൃഷി വകുപ്പിന്റെ കടലാസ്സാണ്.  _20161005_204452എന്താ അല്ലേയിത് ? ഒരു പൈസയുടെ ചെലവില്ലാതെ എല്ലാ മന്ത്രിമാരുടെയും ഗവര്ണരുടെയും കൊട്ടാരങ്ങളിൽ കൃഷി ചെയ്യുക,  അത് കഴിഞ്ഞു കൊട്ടക്കണക്കിനു തൂക്കി വിൽക്കുക,  ഹൊ ഇതൊരു വല്ലാത്ത വിപ്ലവം തന്നെയല്ലേ ദാസാ ? ‘എല്ലാം ശരിയാകും’ എന്ന് പറഞ്ഞപ്പോൾ നീ പോലും അത് വിശ്വസിച്ചില്ല. ഈ പേപ്പർ കണ്ടപ്പോഴെങ്കിലും നിനക്കതു മനസ്സിലായല്ലോ,  അത് മതി.  നോക്കിക്കോ ദാസാ ഞങ്ങൾ ഈ നാട് കൃഷികൊണ്ട് ഒരു സ്വർഗമാക്കും.  ആദ്യം ഞങ്ങളുടെ വീടുകൾ,  അത് കഴിഞ്ഞു എംഎൽഎ മാർ,  എംപിമാർ,  പിന്നെ ജില്ല,  ബ്ളോക് കോർപറേഷൻ,  മുനിസിപ്പാലിറ്റി,  പഞ്ചായത് മെമ്പർമാരുടെ വീടുകൾ,  പിന്നെ പാർട്ടി ആപ്പീസുകൾ,  അതുകഴിഞ്ഞു കുടുംബശ്രീ ജനശ്രീ ഉത്സാഹ കമ്മിറ്റികളുടെ വീടുകൾ ഒടുവിൽ എരപ്പാളികളായ നാട്ടുകാരുടെയും പരദേശികളായ നാറികളുടെയും വീടുകൾ.  ഒരു പൈസയുടെ ചെലവില്ലാത്ത പരിപാടിയല്ലേ എല്ലാവനും നന്നാവട്ടെ ,  എങ്ങനെ ? tmpsnapshot1475820676544

നിന്നെ സമ്മതിച്ചിരിക്കുന്നു.  എടാ വിജയാ,  എടാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത് ? 

ദാസാ ഓരോന്നിനും അതിന്റേതായ സമയമുണ്ടു മോനെ !

(വിവരങ്ങൾക്ക് കൃഷി വകുപ്പിനോട് കടപ്പാട് )

Save

Share This:

Leave a Reply

Your email address will not be published.