സോണിയ സ്വാഗതം ചെയ്ത , മോദി മോഡികൂട്ടിയ , കാരാട്ട് കണ്ടില്ലെന്നു നടിച്ച ആധാർ നാട്ടുകാരെ വഴിയാധാരമാക്കുമോ ?

tmpsnapshot1476088088517കുറച്ചു ദിവസങ്ങളായി ദീപാവലി പടക്കത്തിന്റെ പേരിൽ ചൈനക്കെതിരെ നിഴൽ യുദ്ധം നടത്തുന്ന സംഘികളെ നിങ്ങൾക്കറിയാമോ ഒരു പക്ഷെ ഇന്ത്യയുടെ ഏറ്റവും വലിയ ‘പടക്കങ്ങളിൽ’ ഒന്ന്‌ ചൈനയുടെയോ പാക്കിസ്ഥാന്റെയോ കൈകളിൽ ഇതിനകം എത്തിപ്പെട്ടിരിക്കാം  ? കാരണം എന്റേയും നിങ്ങളുടെയും വിവരങ്ങൾ ഇപ്പോൾ നമ്മുടെ നിയന്ത്രണത്തിലല്ല.  വരുതിയും പരിധിയും വിട്ട് പോകാൻ സാധ്യതയുള്ള ഈ അപകടത്തെപ്പറ്റി നൽകിയ മുന്നറിയിപ്പുകൾ ബന്ധപ്പെട്ടവർ ഗൗരവമായി എടുത്തില്ല. എന്ന് മാത്രമല്ല ആധാർ എന്ന ഏറ്റവും വിലപിടിപ്പുള്ള ‘ബോംബ്’ ശേഖരിക്കുന്ന പണി സൗദിയിലും ചൈനയിലും പ്രവർത്തിക്കുന്ന എൽ 1 ഐഡന്റിറ്റി സൊല്യൂഷൻസ് എന്ന അമേരിക്കൻ കമ്പനിയെ ഏല്പിച്ചു കൊടുക്കുകയും ചെയ്തു.  _20161010_120509ഇതിലൊന്നും അപാകതയും അപകടവും ഇല്ലായെന്ന് വിശ്വസിക്കുന്ന ഭരണകൂടം പൗരന്റെ ചെറിയ ചെറിയ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മുമ്പിൽ കള്ളം പറയുന്നത് ആരെ രക്ഷപെടുത്താനാണ് ? രാജ്യ സുരക്ഷയാണ് പ്രധാനമെങ്കിൽ രാജ്യവും രാജാവും ഒരുമിച്ചു നിൽക്കണ്ടേ ? സിഐഎയുടെ മുൻ തലവൻ നയിക്കുന്ന ഒരു കമ്പനി,  പാക്കിസ്ഥാന് ബന്ധു ബലമുള്ള രണ്ട്‌ രാജ്യങ്ങളിൽ താല്പര്യമുള്ള കമ്പനി,  ഇന്ത്യയുടെ നിർണ്ണായക വിവരങ്ങൾ കൈ വശം വച്ചിരിക്കുന്നത് പുതിയ ഒരു യുദ്ധ മുഖം തുറക്കില്ലേ ? അതിർത്തിയോ  ലൈൻ ഓഫ് കോൺട്രോളോ പോലും കടക്കാതെ സർജിക്കൽ ഓപ്പറേഷൻസ് പലതും നടത്താൻ ശേഷിയുള്ള ഓപ്പറേഷൻ പ്രഹരൺ അല്ലേ ഈ ഡാറ്റാ ബോംബ് ? ഇത്രയും പ്രധാനപ്പെട്ട ഒരു ദൗത്യം നിർവഹിക്കാൻ ശേഷിയുള്ള ഒരു ഇന്ത്യൻ കമ്പനി ഇവിടെ ഇല്ലായിരുന്നോ ? ഞങ്ങൾ സോഫ്റ്റ് വെയർ കയറ്റുമതി ചെയ്യുമ്പോൾ പാക്കിസ്ഥാൻ ഭീകര വാദികളെ കയറ്റുമതി ചെയ്യുന്നു എന്ന് കുറ്റപ്പെടുത്തിയ പ്രധാന മന്ത്രി എന്തുകൊണ്ട് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു ? ചോദ്യങ്ങൾ ചോദിക്കുന്നത് പല യുദ്ധ തന്ത്രങ്ങളുടെയും പിന്നിൽ പ്രവർത്തിച്ച കേണൽ മാത്യു തോമസ് എന്ന മുൻ സൈനീകൻ. tmpsnapshot1476086074676കേണൽ ഏറ്റുമുട്ടുന്നത് ചില്ലറക്കാരുമായിട്ടൊന്നുമല്ല .  പ്രധാനമന്ത്രി,  സുപ്രീം കോടതി,  പ്ലാനിംഗ് കമ്മീഷൻ,  യൂണിക്‌ ഐഡന്റിറ്റി അതോറിറ്റി എന്നിങ്ങനെ പോകുന്നു ആ പട്ടിക.  തൃപ്തികരമായ ഉത്തരം നൽകിയില്ല എന്നത് മാത്രമല്ല കുറ്റം, ലഭ്യമായ വിവരങ്ങൾ മറച്ചു വക്കുകയും ചെയ്തു.  ഇത് എന്തിനു വേണ്ടിയായിരുന്നു ? 2010 ആഗസ്റ്റിലാണ് സർക്കാർ അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിടുന്നത്.  _20161010_115741ആധാറിന്‌ വേണ്ടിയുള്ള വിവരങ്ങൾ ശേഖരിക്കുന്ന കമ്പനി ഏതാണ്,  അവർ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം വിവരം ലഭ്യമല്ല എന്നുത്തരം പറയുന്ന സർക്കാർ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത് ? 6680 കോടിയോളം രൂപ കഴിഞ്ഞ വർഷം വരെ ചെലവഴിച്ച ആധാർ പദ്ധതി നടത്തുന്ന ഈ ഒളിച്ചുകളി മറ്റൊരു ഒളിയുദ്ധമല്ലേ ? പ്രതിപക്ഷത്തിരുന്നപ്പോൾ ശക്തമായി എതിർത്ത എൻഡിഎ ഇപ്പോൾ കണ്ണടച്ചിരിക്കുന്നു.  യശ്വന്ത് സിൻഹ എന്ന ബിജെപി നേതാവും മന്ത്രിയും ആയിരുന്നയാൾ നേതൃത്വം കൊടുത്ത പാർലമെന്ററി കമ്മിറ്റി തള്ളിക്കളഞ്ഞതായിരുന്നു ഈ പദ്ധതി.  അധികാരത്തിലെത്തിയ ബിജെപിക്കു ആധാർ മധുരിച്ചു തുടങ്ങി ! കഴിഞ്ഞ യുപിഎ സർക്കാർ കൊണ്ടുവന്ന പദ്ധതി എൻഡിഎ സർക്കാരും ഭരിച്ചു പൊലിപ്പിക്കുമ്പോൾ കേണൽ മാത്യു പരാതിക്കെട്ടു ഇടതു തീവ്രവാദികളായ കാരാട്ട് ദമ്പതിമാരുടെ മുമ്പിൽ വച്ചു.  ഡൽഹിയിൽ നയിക്കേണ്ട ഒരു യുദ്ധത്തെ നനഞ്ഞ പടക്കമാക്കി കാരാട്ട് മാത്യുവിനെ തിരുവനന്തപുരത്തോട്ടു പറഞ്ഞു വിട്ടു ! കഴിഞ്ഞ ഒരു മാസമായി ആ നനഞ്ഞ പടക്കം കേരള  മുഖ്യൻറെ ഏസി മുറിയിൽ കൂടുതൽ കുതിർന്നു കിടക്കുന്നു.  ദീപാവലി പടക്കത്തോടൊപ്പം എങ്കിലും ഈ കതിനക്കു ഒരല്പം ചൂട് കിട്ടുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ.  

Share This:

Leave a Reply

Your email address will not be published.