നമ്പ്യാർക്കും നരസിംഹത്തിനും നിയമനം, നായാടികളും പര നാറികളും പടിക്കു പുറത്തു.

കുടുംബക്കാരെയും കൂട്ട് കൃഷിക്കാരെയും കണ്ണായ  താക്കോൽ സ്ഥാനങ്ങളിൽ കുടിയിരുത്താൻ ശ്രമിക്കുന്നവർക്ക് ഈ പരനാറികളെ പരിചയമുണ്ടോ ? ഒട്ടും സുരഭിലമല്ലാത്ത നിയമന വാർത്തകളാണ് മന്ത്രി ജയരാജന്റെ വകുപ്പിൽ പെടുന്ന സുരഭി അഥവാ കേരള സംസ്ഥാന ഹാൻഡിക്‌റാഫ്റ്സ് അപെക്സ് കോഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നടക്കാതെ ഇരിക്കുന്നത്. tmpsnapshot1476254318239മന്ത്രി നടത്തിയ നിയമനങ്ങൾ ആണ് വിവാദം ഉണ്ടാക്കിയത് എങ്കിൽ ഇവിടെ നടത്താത്ത നിയമനമാണ് വിവാദമാകുന്നത്.  പ്രതി വർഷം 4-5 കോടിയോളം വിറ്റുവരവുണ്ടായിരുന്ന സ്ഥാപനത്തിൽ ഇന്ന് സാധങ്ങൾ ഉണ്ടാക്കാനോ വാങ്ങാനോ വിൽക്കാനോ ആളില്ല.  ആകെയുള്ള 80 തസ്തികകളിൽ നാല്പതോളം  ഒഴിഞ്ഞു കിടക്കുന്നു.  അത് കാരണം കണ്ണായ സ്ഥലങ്ങളിലെ ഷോ റൂമുകൾ വർഷങ്ങളായി പൂട്ടപ്പെടുകയും തകർന്നു പോവുകയും ചെയ്യുന്നു. img_20160927_105408-1പുതിയ നിയമനങ്ങൾ നടത്താനല്ലേ പ്രജാ ക്ഷേമ തല്പരരായ മന്ത്രിമാർ നോക്കുകയുള്ളു എന്ന് നമുക്ക് തോന്നിയേക്കാം.  പക്ഷെ ഇവിടുത്തെ നിയമനങ്ങൾ മുഹമ്മദാലി മന്ത്രിയുടെ റിങ്ങിനകത്തു നിൽക്കുന്നതല്ല. ചില നാറികൾക്കും നായാടികൾക്കും വരെ ജോലി കിട്ടാവുന്ന വിധത്തിൽ നിയമനം നടത്തേണ്ടത് പിഎസ്‌സി ആണ്.  എങ്കിൽ അങ്ങനെ ഒരുത്തനും കേറി വിലസേണ്ട എന്ന് മന്ത്രിക്കു തോന്നി.  കഴിഞ്ഞ ആറുമാസങ്ങളായി ഒഴിഞ്ഞു കിടക്കുന്നത്‌ കസേരകൾ മാത്രമല്ല കേന്ദ്ര പദ്ധതികളിലൂടെ വന്നു നിറയേണ്ട പണപ്പെട്ടികളും ഒഴിഞ്ഞു കിടക്കുന്നു.  പിഎസ്‌സി വഴിയുള്ള നിയമനങ്ങളിൽ വകുപ്പ് മന്ത്രിക്കു വലിയ താല്പര്യം ഉണ്ടാകില്ല എന്നത് നേരാണ്.  എന്നാൽ എങ്ങനെയെങ്കിലും ഒരു ജീവിത മാർഗം തടയാൻ തെക്കു വടക്കു നടക്കുന്ന കുറെ കുരങ്ങന്മാർ ഇന്നാട്ടിലുള്ള വിവരം എല്ലാം കണ്ണ് തുറന്നു കാണുന്ന മന്ത്രി മറക്കരുതായിരുന്നു tmpsnapshot1476254188520. പത്തു മുപ്പതിനായിരം പേർ ഒരല്പം സൗരഭ്യത്തോടെ ജീവിച്ചു പോന്ന ഒരു സ്ഥാപനമാണിത്. ഇന്ന് ജനാധിപത്യ തമ്പുരാക്കന്മാരുടെയും നമ്പ്യാരുമാരുടെയും കാൽ കീഴിൽ കിടന്നു ഈ സ്ഥാപനം ദ്രവിച്ചു വീണു തുടങ്ങി.  102 പ്രാഥമിക സഹകരണ സംഘങ്ങൾ,  19 ഷോ റൂമുകൾ കലൂരിലെ പരിശീലന കേന്ദ്രം, കോവളത്തെ പ്രദർശന ശാല തുടങ്ങിയവയെല്ലാം മാറാല പിടിച്ചു പ്രകൃതി ഒന്നാംതരം കൗശലം അതിൽ തീർത്തു വച്ചിട്ടുണ്ട്.  രാത്രിക്കു രാമാനം മന്ത്രിയുടെ മറവു പറ്റി വരുന്ന ഏതെങ്കിലും ബിനാമി കച്ചവടക്കാരന് ഇറച്ചി വിലക്ക് തൂക്കി വിൽക്കാൻ പറ്റിയ അന്തരീക്ഷം.  അതുകൊണ്ടു നിയമനങ്ങൾ നടത്തി ഭാവി പിപിപി രക്ഷകന് കൂടുതൽ ബാധ്യതകൾ ഉണ്ടാക്കി വച്ചു കൊടുക്കരുത്.  കരവിരുതിന്റെയും സഹകരണത്തിന്റെയും കാലമൊക്കെ കഴിഞ്ഞില്ലേ ? ഇപ്പോൾ കേരളം എന്നത് നാൽപ്പത്തിയഞ്ച് മീറ്റർ റോഡും അതിന്റെ അടിയിൽ കൂടി പോകുന്ന ഗെയ്‌ൽ പൈപ്പ് ലൈനും മാത്രമായി ചുരുങ്ങിയിരിക്കയല്ലേ ? 

Share This:

Leave a Reply

Your email address will not be published.