തലയിൽ വെടിയുണ്ടയുള്ള ലോകത്തിലെ ആദ്യ മുൻമന്ത്രി !

നന്ദിയില്ലാത്ത വർഗം ! നന്മയും തിന്മയും തിരിച്ചറിഞ്ഞു കൂടാത്ത പാഴ്ജന്മങ്ങൾ !! തലയിൽ വെടിയുണ്ടയുമായി ജീവിക്കുന്ന ഒരു ഉണ്ടസാക്ഷി എന്ന പരിഗണന പോലും നൽകിയില്ല.  പാവം മുഹമ്മദാലിയെ എല്ലാവരും കൂടി ഇറക്കിവിട്ടു. img_20161015_095550ഈ നാടിനെ രക്ഷപ്പെടുത്താനുള്ള എന്തൊക്കെ ആഗ്രഹങ്ങളും പദ്ധതികളുമായിരുന്നു ആ കറുത്ത മേനിക്കുള്ളിലെ വെളുത്ത മനസ്സിന് ഉണ്ടായിരുന്നത് എന്ന് എത്ര പേർക്കറിയാം ? ജര്മനിയെയും ജപ്പാനെയും കടത്തിവെട്ടി കേരളത്തെ വ്യവസായങ്ങളുടെ പറുദീസയാക്കാനുള്ള എന്തൊക്കെ സുവർണ്ണ പദ്ധതികളായിരുന്നു ആ പെരുത്ത മേനിക്കുള്ളിലെ പെരിയ മനസ്സിന് ഉണ്ടായിരുന്നത് എന്നറിയാമോ ? img_20161015_094945കെൽട്രോണിനെ ആപ്പിളിനെയും സോണിയെയും വെല്ലുന്ന ഒരു കെണ്ടൻ കിടിലൻ കമ്പനി ആക്കുകയായിരുന്നു ഏറ്റവും ചെറിയ ലക്ഷ്യം.  കെൽട്രോണിനെ ക്കൊണ്ടു ആദ്യം ഡ്രൈവറില്ലാ കാറുണ്ടാക്കുക,  പിന്നെ ട്രെയിൻ ഉണ്ടാക്കുക,  പിന്നെ വിമാനമുണ്ടാക്കുക,  ഒടുവിൽ  റോക്കറ്റുണ്ടാക്കി അതിൽ കയറി ചൊവ്വയിലോട്ടു പോവുക, എന്നിട്ടാ ചുവന്ന നാട്ടിൽ ചുവപ്പു പാർട്ടിയുടെ ആദ്യ ബ്രാഞ്ച് കമ്മിറ്റി തുറക്കുക,  ഹൊ എന്തൊക്കെ മനക്കോട്ടകളാണ് നന്ദിയില്ലാത്ത വർഗം ഇത്ര പെട്ടെന്ന് നശിപ്പിച്ചു കളഞ്ഞത് ?! ചുമ്മാതാണോ ഈ നാട് ഇങ്ങനെ മുടിഞ്ഞുകിടക്കുന്നതു ? വലിയ സ്വപ്‌നങ്ങൾ കാണുന്നവരുടെ ചെറിയ ചെറിയ കുറ്റങ്ങൾ മറന്നു ബഡാ ബഡാ കാര്യങ്ങൾ ചെയ്യാൻ അവർക്കു അവസരം നല്കുകയല്ലേ വേണ്ടത് എന്ന് സാക്ഷി. 

Share This:

Leave a Reply

Your email address will not be published.