ഒടുവിൽ കേരള തീരത്തും ‘എണ്ണ’ കണ്ടെത്തി !!!

ഈ ഡിസംബർ രണ്ടിന് ഒരു പ്രത്യേകത കൂടിയുണ്ട്.  ദുബായ് എണ്ണ കണ്ടെത്തിയിട്ട്  50 വർഷം പൂർത്തിയാകുന്നു.  ഫത്തേഹ് ഓഫ് ഷോർ ഫീൽഡിൽ നിന്നുമുള്ള എണ്ണയുമായി ദുബായിയുടേ ആദ്യ കപ്പൽ പുറപ്പെട്ടത് 1966 ലായിരുന്നു.  1962 ൽ തന്നെ അബുദാബി എണ്ണ കയറ്റു മതി ആരംഭിച്ചിരുന്നു.  പിന്നെയും ഏകദേശം പത്തു വർഷം കഴിഞ്ഞാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന രാജ്യം പിറവിയെടുക്കുന്നത്.  കഴിഞ്ഞ 45 വർഷം ഒരു രാജ്യം ആ നാട്ടുകാർക്കും മറു നാട്ടുകാർക്കും എന്തു നൽകി എന്നറിയാൻ അനിൽ സി മാത്യു എന്ന പ്രവാസിയുടെ ഹൃദയം നിറഞ്ഞുള്ള ഈ പ്രാർത്ഥന മാത്രം കേട്ടാൽ മതിയാകും. ഏഴു പതിറ്റാണ്ടുകളുടെ സ്വാതന്ത്ര്യം പിന്നിട്ട,  പിറന്ന നാടിനെ കുറിച്ച് അനിൽ…

"ഒടുവിൽ കേരള തീരത്തും ‘എണ്ണ’ കണ്ടെത്തി !!!"

സിന്ധുവിന്റെ മെഡലിനേക്കാൾ മേന്മയുണ്ട് മലേഷ്യയിൽ നിന്നു വരുന്ന ഈ മെഡലുകൾക്ക് !

ബൈജു വാക്കു പാലിച്ചു.  ഇന്നലെ അവസാനിച്ച അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ ഒരു സ്വർണ്ണമുൾപ്പെടെ മൂന്ന് മെഡലുകൾ നേടി ബൈജു  ഇന്ത്യയുടെ യശസ്സുയർത്തി.  മലേഷ്യത്തിൽ നടക്കുന്ന മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ പണമില്ലാതെ വിഷമിക്കുന്ന ബൈജുവിന്റെ കഥ കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.  ആനയും അമ്പാരിയുമായി പോയി ഒളിംപിക്സിൽ നേടുന്ന ഓട്ടു മെഡലിനെക്കാൾ മഹത്വം ബൈജു നേടിയ മൂന്ന് മെഡലുകൾക്കു ഉണ്ടായിരുന്നു.  കാരണം പ്രാക്ടിസിനോ മേളയിൽ പങ്കെടുക്കാനോ പണമില്ലാതെ കടം വാങ്ങിയ പണത്തിന്റെ ചിറകിലേറിയാണ് ബൈജു മലേഷ്യയിൽ എത്തിയതും മെഡലുകൾ ചാടിയെടുത്തതും.  ബൈജു എന്ന ഓട്ടക്കാരൻറെ കഥയിങ്ങനെ.  ലോറി ഡ്രൈവിംഗ് ആണ് ജീവിത മാർഗം.  ഒഴിവു കിട്ടുന്ന നേരങ്ങളിൽ സ്വയം പരിശീലനം.  ലോങ്ങ് ജമ്പ്,  100, 200…

"സിന്ധുവിന്റെ മെഡലിനേക്കാൾ മേന്മയുണ്ട് മലേഷ്യയിൽ നിന്നു വരുന്ന ഈ മെഡലുകൾക്ക് !"

പാലം കടക്കുവോളം നാരായണ, അക്കൗണ്ട് തുറന്നപ്പോൾ ബിജെപി കാലുവാരുന്നു !

സംസ്ഥാനത്തു ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അനുവദിക്കുന്നതിൽ നിന്നു കേന്ദ്രം പിന്മാറുന്നു.  കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ പി നദ്ദ കേരള മുഖ്യ മന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  പത്തു സംസ്ഥാനങ്ങളിൽ എയിംസ് അനുവദിച്ച സർക്കാർ കേരളത്തിന്റെ ആവശ്യത്തിനുമേൽ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.  കോഴിക്കോട്,  എറണാകുളം,  കോട്ടയം,  തിരുവനന്തപുരം എന്നിങ്ങനെ നാലിടത്തു ഏകദേശം 200 ഏക്കർ സ്ഥലം വീതം കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിരുന്നു.  പ്രസ്തുത കാര്യം ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ഉടനെ (16.6.16) തന്നെ കേന്ദ്രത്തെ അറിയിച്ചു. മേല്പറഞ്ഞ സ്ഥലങ്ങൾ പരിശോധിച്ചു തീർപ്പാക്കാൻ ഉദ്യോഗസ്ഥ സംഘത്തെ അയക്കണമെന്ന മുഖ്യ മന്ത്രിയുടെ ആവശ്യം…

"പാലം കടക്കുവോളം നാരായണ, അക്കൗണ്ട് തുറന്നപ്പോൾ ബിജെപി കാലുവാരുന്നു !"

വിദേശ ബാങ്ക് തലസ്ഥാനം വിടുന്നു , വികസനത്തിന്റെ കുരു പൊട്ടുന്നു !

തലസ്ഥാനത്തു നിന്നും എച് എസ്‌ ബി സി ബാങ്ക് ബിസിനസ് നിർത്തി പോകാൻ തീരുമാനിച്ചു.  കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന വിദേശ ബാങ്ക് പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ അത് നൽകുന്ന വലിയ ഒരു സന്ദേശമുണ്ട്.  തലസ്ഥാനം കെട്ടിപ്പൊക്കി വച്ച മനക്കോട്ടകൾ വെറും ചീട്ടു കൊട്ടാരം മാത്രമായിരുന്നു.  അല്ലെങ്കിൽ പിന്നെ ലോകത്തിലെ തന്നെ ‘ഏറ്റവും വലിയ’ മദർ പോർട്ടിന്റെ നിർമ്മാണം ധൃത ഗതിയിൽ നടന്നു വരുമ്പോൾ വ്യാപാര താല്പര്യങ്ങൾ ഏറെയുള്ള ബാങ്ക് എന്തു കൊണ്ട്‌ പ്രവർത്തനം അവസാനിപ്പിക്കുന്നു ? വിഴിഞ്ഞം വെറും നനഞ്ഞ പടക്കമാണെന്നു അവർക്കു ബോധ്യം വന്നു കാണും.  കരാർ ഒപ്പിടുന്ന കാലത്തു തന്നെ ഈ അപകടം അന്നത്തെ മുഖ്യ മന്ത്രി അടക്കമുള്ളവരെ ബോധ്യപ്പെടുത്തിയിരുന്നു.  കരാർ…

"വിദേശ ബാങ്ക് തലസ്ഥാനം വിടുന്നു , വികസനത്തിന്റെ കുരു പൊട്ടുന്നു !"