കടകംപള്ളി കറണ്ട് വേണ്ടാത്ത വീട്, പ്രധാന്റെ പെട്രോൾ വേണ്ടാത്ത വണ്ടി, മസ്ക് ആണ് ഇവിടുത്തെ നായകൻ !

ആറാം മാസത്തിലേക്കു കടന്ന മന്ത്രി സഭക്ക് ‘ഗീതോപദേശം’ എത്രത്തോളം കിട്ടിയെന്നറിയില്ല .  നാട്ടുകാരുടെ അറിവിൽ ആകെ കേട്ടത് ചില്ലറ ‘ചിലി’ ഉപദേശങ്ങൾ മാത്രമാണ്.  ഡോ.  ഗീതയെ കൂടാതെ പിന്നെയും ഉപദേശക വൃന്ദം കൂടുന്നതായി കേൾക്കുമ്പോൾ നല്ലൊരു കേൾവിക്കാരനായി മുഖ്യ മന്ത്രി മാറുകയായിരിക്കും ചെയ്യുന്നത്.  കഥകളും ഉപദേശങ്ങളും കേൾക്കുന്നതിനപ്പുറം എന്തെങ്കിലും കാണാൻ പറ്റുമോ എന്നാണ് നാട്ടുകാർക്കറിയേണ്ടത്. കേരളീയർക്ക് അത്തരം വലിയ കാഴ്ചകൾ കാണാൻ യോഗമില്ലെങ്കിലും ലോകം അങ്ങനെയല്ല. tmpsnapshot1477997012604 മോളി വൂഡിൽ പുലി മുരുകൻ കാടിളക്കുമ്പോൾ അമേരിക്കയിലെ യൂണിവേഴ്സൽ സ്റ്റുഡിയോയിൽ എലോൺ മസ്ക് എന്ന നായകൻ ലോകത്തെ മുഴുവൻ ഇളക്കി മറിച്ചു.  എൻടിവിയുടെ വായനക്കാർക്കു മസ്ക് പുതിയ പേരല്ല.  ദിവസേന ദുബായിൽ ജോലിക്കു പോയി വരാൻ കഴിയുന്ന ഹൈപ്പർ ലൂപ്പ് ട്രെയിൻ പരീക്ഷണത്തിന് പിന്നിലെ ബ്രെയിൻ.  ഒരേ സമയം ടെസ്‌ല,  സ്പേസ് എക്സ്,  സോളാർ സിറ്റി തുടങ്ങിയ നാളെയുടെ വിസ്മയങ്ങൾക്കു പിന്നാലെ പായുന്ന മസ്ക് തന്റെ പുതിയ ഉൽപ്പന്നം നാട്ടുകാർക്ക് പരിചയപ്പെടുത്തി. tmpsnapshot1477992147892വളരെ മനോഹരമായ ഈ വീടിനു കെഎസ്ഇബി യുടെ വൈദ്യുതി വേണ്ട ! മുഴുവൻ വൈദ്യുതിയും സൂര്യ പ്രകാശത്തിൽ നിന്നും വലിച്ചെടുക്കും, ബാക്കി വരുന്നത് ‘പവർ വാളി’ൽ സൂക്ഷിച്ചു വക്കും.  രാത്രി വീട്ടിൽ പാർക്ക് ചെയ്തിരിക്കുന്ന കാർ,  പകൽ മുഴുവൻ ഓടേണ്ട ഇന്ധനം,  ഈ ‘പവർ വാളി’ൽ നിന്ന് വലിച്ചെടുക്കും.  കടകംപള്ളിയുടെ കറന്റും പ്രധാൻറെ പെട്രോളും വേണ്ടാത്ത സ്വതന്ത്ര ലോകം ! ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ വിവരം ആരും മുഖ്യ മന്ത്രിയെ ഉപദേശ രൂപേണ  ഇതുവരെ ഉണർത്തിച്ചില്ലെങ്കിൽ തുടർന്നു വായിക്കുക.  കാരണം അറുപതു വയസ്സെത്തിയ കേരളത്തിന് നൽകാൻ ഏറ്റവും യോജിച്ച ഒരു സമ്മാനം കൂടിയാണിത്.  tmpsnapshot1477999730152നരച്ചു തുടങ്ങിയ കേരളത്തിന്റെ കോൺക്രീറ്റ് കൂരകളെ പഴയ ചുവപ്പിലേക്കു നമുക്ക് തിരിച്ചു കൊണ്ടു വരാൻ കഴിയും.  കണ്ണൂർ കോഴിക്കോട് മലപ്പുറം ജില്ലകളിലെ പഴയ ഓട് കമ്പനികളെ വീണ്ടും നമുക്ക് ചൂളം വിളിച്ചുണർത്താം. നമ്മുടെ പഴയ ചുട്ടു ചുവന്നെടുത്ത മേച്ചിൽ ഓടുകളെ  സോളാർ പാനലുകളാക്കിയാണ് മസ്ക് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്.  നാളിതുവരെ കണ്ട സോളാർ പാനലുകളിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്.  tmpsnapshot1477992066819നമ്മൾ നാളിതുവരെ കണ്ടിട്ടുള്ള സോളാർ പാനലുകൾ ഇതുപോലെ ഏതെങ്കിലും പ്രത ലത്തിൽ സ്ഥാപിച്ചിരിക്കുന്നത് ആയിരിക്കാം.  വീടിന്റെ കോൺക്രീറ്റിനു മുകളിലോ അല്ലെങ്കിൽ ഓടിനു മുകളിലോ നമ്മൾ പലയിടത്തും കണ്ടിട്ടുണ്ടാവും.  പക്ഷെ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഓട് തന്നെ മസ്ക് സോളാർ പാനലാക്കി മാറ്റി.  അതും പല വർണ്ണങ്ങളിൽ.  ടസ്കൻ ഗ്ലാസ് ടൈൽ ,  സ്ലേറ്റ് ഗ്ലാസ് ടൈൽ ,  ടെക്സ്റ്റേഡ് ഗ്ലാസ് ടൈൽ ,  സ്മൂത്ത് ഗ്ലാസ് ടൈൽ എന്നിങ്ങനെ ഗുണ നിലവാരത്തിലും പുതുമ വരുത്തി.  tmpsnapshot1477991967300ചുരുക്കത്തിൽ ഏതു വീടിനും അനുയോജ്യമായവ തെരഞ്ഞെടുക്കാം.  കേരളത്തിൽ 60- 65 ലക്ഷത്തോളം വീടുകളുണ്ടെന്നാണ് കണക്ക്.  വീടൊന്നിന് ദിവസേന നാലു യൂണിറ്റ് വീതം ഏതാണ്ട് 6000 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ നമുക്ക് കഴിയും.  163 മെഗാവാട്ടിന്റെ ആതിരപ്പള്ളിയും  വൈദ്യുതി ബോർഡ് തന്നെയും കളത്തിനു പുറത്താകുന്നതാണ് ഈ പുതിയ കളി.  വീട്ടിലെ വൈദ്യുതി പ്രശ്നം പരിഹരിച്ചു കഴിയുമ്പോൾ പിന്നെയുള്ളത് വാഹനമാണ്.  മസ്കിൻറെ ടെസ്‌ല കാറു വാങ്ങാൻ കഴിയാത്തവർ മഹീന്ദ്രയുടെ റേവ കാറു വാങ്ങിയാലും മതിയാകും.  tmpsnapshot1478007096159ഇനി അതും വാങ്ങാൻ കഴിയാത്തവർ കാത്തിരിക്കുക ,  ചെന്നൈ ഐഐടി യിൽ നിന്നും പഠിച്ചിറങ്ങിയ തരുൺ മേത്തയും സ്വപ്‌നിൽ ജെയിനും ചേർന്ന് പുതിയ ഇലക്ട്രിക്ക് സ്കൂട്ടർ പൂർത്തിയാക്കി കഴിഞ്ഞു.  നമ്മുടെ ഹീറോ മോട്ടോർസ് താമസിയാതെ അത് വിപണിയിലെത്തിക്കും . ഓട്ടം കഴിഞ്ഞു  വീട്ടിൽ വരുമ്പോൾ പ്ളഗ് എടുത്തു വണ്ടിയിൽ കുത്തുക,  പിന്നെ ഓടേണ്ടിടത്തൊക്കെ  വീണ്ടും വീണ്ടും ഓടുക,  പെട്രോൾ  പമ്പിന് മുമ്പിൽ കൂടി മിസ്ത്രി വരെ ചിലപ്പോൾ ടാറ്റ പറഞ്ഞു പോയെന്നിരിക്കും.  ബസും ട്രെയിനും വരെ സോളാറിൽ ഓടിത്തുടങ്ങിയാൽ ചരക്കു കൈമാറ്റത്തിന്റെ നിരക്ക് കുറയും.  ഏറ്റവും കൂടുതൽ പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യം എന്ന നിലക്ക് കേന്ദ്ര സർക്കാരും മന്ത്രി ധർമേന്ദ്ര പ്രധാനും പ്രത്യേക താല്പര്യം ഈ പുതിയ കണ്ടെത്തലിൽ എടുക്കേണ്ടതായിരുന്നു.  ചുരുക്കത്തിൽ പെട്രോളും പെട്രോമാക്സും വേണ്ടാത്ത ഒരു കാലത്തിന്റെ നേർ കാഴ്ചയാണ് മസ്ക് കഴിഞ്ഞ ദിവസം കാട്ടിത്തന്നത്.  അമേരിക്കയെക്കാൾ സൂര്യ പ്രകാശത്തിന്റെ തീവ്രത കൂടുതൽ കേരളത്തിലാണ്.  അതുകൊണ്ടു തന്നെ ഈ അമേരിക്കൻ വിജയം മോദിയേക്കാൾ പിണറായി വിജയനെ ആണ് കൂടുതൽ സന്തോഷിപ്പിക്കേണ്ടത്.  അമേരിക്കയിൽ നടന്ന ഈ ‘അത്ഭുതം’ അമേരിക്കൻ ഉപദേശക മുഖ്യ മന്ത്രിയുടെ കാതുകളിൽ എത്തിച്ചോ ? ഇതൊന്നും എത്തിച്ചില്ലെങ്കിൽ പിന്നെ എന്തു ഉപദേശമാണ് ഗീത ഗോപിനാഥ് മുഖ്യ  മന്ത്രിക്ക് ഇനി കൊടുക്കാൻ പോകുന്നത് ? 

Share This:

Leave a Reply

Your email address will not be published.