ആർദ്രം, ഹരിതം, മാങ്ങാത്തൊലി !!! അതോ ഇത് സർക്കാർ മറവി രോഗത്തിന്റെ തുടക്കമാണോ ?

tmpsnapshot1478774591814അൽഷീമേഴ്‌സ് അഥവാ മറവി രോഗത്തിന്റെ ഒരു പ്രത്യേകത വളരെ അടുത്ത് സംഭവിച്ച കാര്യങ്ങൾ മറന്നു പോവുക എന്നതാണ് (The most common early symptom is difficulty in remembering recent events)  ആർദ്രം,  ഹരിതം തുടങ്ങിയ പദ്ധതികളൊക്കെ ആരംഭിക്കുമ്പോൾ ഇടതു സർക്കാരിന്,  പ്രത്യേകിച്ച് മുഖ്യമന്ത്രിക്ക് മറവി രോഗം ബാധിച്ചോ എന്നൊരു സംശയം.  അതു മുഖ്യ പ്രതിപക്ഷത്തിനും ഒറ്റയാൾ പക്ഷത്തിനും പടർന്നോ എന്നും സംശയം നീളുന്നു.  ആറു  മാസം പിന്നിടാൻ  പോകുന്ന സർക്കാരാണ് ആർദ്ര ഹരിത ആട്ടക്കഥ ആടുന്നത്. _20161110_154456നാട്ടുകാർ വാഗ്‌ദാനങ്ങൾ വായിച്ചിട്ടല്ല ഇടതു മുന്നണിക്ക് വോട്ടു ചെയ്തത് എന്നത് സത്യം.  എങ്കിലും എഴുതി വച്ച കാര്യങ്ങളുടെ മഷി ഉണങ്ങുന്നതിനു മുമ്പ് തന്നെ അതിനെ ഇങ്ങനെ അങ്ങ് മറക്കുന്നത് ഒരു ബനാന റിപ്പബ്ലിക്കിൽ പോലും നടക്കാത്ത കാര്യമാണ്.  ഇടതു മുന്നണി വാഗ്‌ദാനത്തിലെ നക്ഷത്ര ചിഹ്നമിട്ട ആദ്യ ഐറ്റം മറന്നുപോയ സർക്കാരിനെ ഓർമ്മപ്പെടുത്താം-  അഞ്ചു വർഷത്തിനകം 25 ലക്ഷം പേർക്ക് ജോലി നൽകും !  അതായത് രണ്ടേകാൽ ലക്ഷം പേർക്ക് ജോലി നൽകേണ്ട സമയം പിന്നിട്ടു.  അതിനെ കുറിച്ച് കമാന്നൊരക്ഷരം മിണ്ടാത്ത സർക്കാരാണ് ആർദ്രഹരിത കഥകളി പദങ്ങൾ ചൊല്ലി നാട്ടുകാരെ മയക്കുന്നത്. _20161110_154550വാഗ്‌ദാനം ചെയ്ത ജോലികൾ എവിടെ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം ചോദ്യങ്ങളേ ചോദിക്കരുത് എന്ന വിചിത്ര നിലപാട് നിയമസഭയിൽ സ്വീകരിക്കുന്നു ! വിഴിഞ്ഞം മദർ പോർട്ടിനെ സംബന്ധിച്ചുള്ള സിഎജിയുടെ കണ്ടെത്തുലുകളെ കുറിച്ചാണ് ചോദ്യങ്ങൾ പാടില്ല എന്ന സ്വയ രക്ഷാ നിലപാട് പ്രതിപക്ഷം സ്വീകരിച്ചത്.  അതു പോലെ തന്നെയാണ് ആറു മാസം പിന്നിടുന്ന സർക്കാരിന്റെ വാഗ്‌ദാനങ്ങളെ കുറിച്ചും ഭരണ പ്രതിപക്ഷ ഒത്തുകളി നടക്കുന്നത്. അതൊന്നും ഓർക്കാതിരിക്കാനും എന്തോ മഹത്തായ കാര്യങ്ങൾ സംഭവിക്കുന്നു എന്ന മട്ടിൽ ഓരോ കലാപരിപാടികൾ തട്ടിക്കുട്ടുന്നത്.  (പരിപാടിയുടെ സംഗീതം നിർവഹിച്ച ആള്ക്ക് ഓരോസ്‌കാർ പ്രത്യേകം നൽകണം )

തുടക്കം തന്നെ അപശ്രുതി കേട്ടു തുടങ്ങുന്ന പദ്ധതികളിൽ ഹരിതം പദ്ധതിയുടെ അവസ്ഥ ഒന്നടുത്തറിയണ്ടേ ? കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ തോറ്റ ഒരാൾക്ക് ഒരു കസേര ഒരുക്കി കൊടുക്കുന്നതിനപ്പുറം നിലവിലില്ലാത്ത എന്തു മിഷൻ ആണ് ഈ ഹരിത വികസന മായാജാല കോർപറേഷൻ നടത്തി കാണിക്കാൻ പോകുന്നത് ? വെള്ളം,  മാലിന്യം,  കൃഷി എന്നിങ്ങനെ സീമകളില്ലാത്ത മൂന്ന് മഹത്തായ ദര്ശനങ്ങളാണ് ഹരിത കേളി ഏറ്റെടുക്കാൻ പോകുന്നത്.  അതായത് ഘടക കക്ഷികളുടെ കയ്യിൽ ഇരിക്കുന്ന കൃഷി,  ജലസേചന വകുപ്പുകളുടെ മുകളിൽ ഒരു സിപിഎം സൂപ്പർ മന്ത്രിയായി വൈസ് ചെയർപേഴ്സൺ വാഴും !  അല്ലെങ്കിൽ പിന്നെ മേല്പറഞ്ഞ മൂന്ന് കാര്യങ്ങൾ നിർവഹിക്കാൻ രൂപീകരിക്കപ്പെട്ട വെള്ളാനകളെ ഒക്കെ കെട്ടഴിച്ചു കാട്ടിലോട്ടങ്ങു വിട്ടേക്കണം.  കാട്ടിലും കടലിലും കളയുന്നതിനു മുമ്പ് ഒരെണ്ണം എടുത്തിട്ട്  കളയുന്നതല്ലേ നല്ലത് ?  tmpsnapshot1478770218269ഒന്നാമൻ കൃഷി വകുപ്പ് തന്നെ 2. ജില്ലകൾ തോറും കൃഷി ആപ്പീസുകൾ 3.  പഞ്ചായത്തുകൾ തോറും കൃഷി ഭവനുകൾ 4. കാർഷിക സർവകലാശാല  5. മണ്ണ് പരിശോധന കേന്ദ്രങ്ങൾ  6.  നാളികേര വികസന ബോർഡ്  7. നാളീകേര വികസന കോർപറേഷൻ  8. കേര ഫെഡ് 9. നാഫെഡ് 10. മാർക്കറ്റ് ഫെഡ് 11. റബ്ബർ ബോർഡ്  12. കോഫി ബോർഡ് 12. കയർ ഫെഡ്  13. കയർ ബോർഡ് 14. ഹോർട്ടി കോർപ്  15. ഹോർട്ടി കൾച്ചർ മിഷൻ  16.  വെജിറ്റബിൾ ആൻഡ് ഫ്രൂട് പ്രൊമോഷൻ കൗൺസിൽ 17. കാർഷിക വില നിർണ്ണയ കമ്മീഷൻ  18. കാർഷിക കടാശ്വാസ കമ്മീഷൻ  19. സമേത്തി  20. കാർഷിക വികസന ബാങ്ക് 21. സഹകരണ  ബാങ്കുകൾ ജില്ലകൾ തോറും  22. കാർഷിക മൊത്ത വിപണികൾ  23. ഫാം ഇൻഫർമേഷൻ ബ്യുറോ  24. കശുവണ്ടി വികസന കോർപറേഷൻ 25. സിടിസിർഐ  26. സിപിസിആർഐ  27.  ജലസേചന വകുപ്പ്  28. ജല അഥോറിറ്റി  29. ജല നിധി  30. സിഡബ്ല്യൂ ആർഡിഎം  31. കോര്പറേഷനുകൾ 32. മുനിസിപ്പാലിറ്റികൾ 33. ജില്ല പഞ്ചായത്തുകൾ 34. ബ്ലോക്ക് പഞ്ചായത്തുകൾ 35.ഗ്രാമ പഞ്ചായത്തുകൾ 36. ശുചിത്വ മിഷൻ 37. ക്‌ളീൻ കേരള കമ്പനി  38.  കുടുംബശ്രീ  39. നബാർഡ്  40. ഓയിൽ പാം  41. സ്‌പൈസസ് ബോർഡ്  42. പ്ലാനിംഗ് ബോർഡിലെ കൃഷി വിഭാഗം  43. ജില്ല പ്ലാനിംഗ് ബോർഡുകൾ  44. കമാൻഡ് ഏരിയ ഡെവലെപ്മെന്റ് അഥോറിറ്റി  45. സർക്കാർ റേഡിയോ,  ചാനലുകളിലെ കാർഷിക പരിപാടികൾ 46. സർക്കാർ  കാർഷിക മാസികകൾ,  മറ്റ്   കാർഷിക പംക്തികൾ 47. ജല വിഭവ വകുപ്പ്  48.  ഗ്രാമ വികസന വകുപ്പ്  48. ലാൻഡ് യൂസ് ബോർഡ്  49. സെൻട്രൽ വാട്ടർ കമ്മീഷൻ  50. ഡയറക്ടറേറ്റ് ഓഫ് ആരെക്കനാട്  51. കർഷക ക്ഷേമ നിധി  52. ബാംബൂ കോർപറേഷൻ  53. ബാംബൂ വർക്കേഴ്സ് വെൽഫേർ ബോർഡ്  54. കയർ ക്ഷേമ നിധി ബോർഡ്  55.  കാഷ്യു വർക്കേഴ്സ് വെൽഫേർ ബോർഡ് 56. അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ  57. ലാൻഡ് ഡെവലെപ്മെന്റ് കോർപറേഷൻ  58. കയർ കോർപറേഷൻ  59. പമീറ പ്രോഡക്ടസ് കോർപറേഷൻ 60 ഫാർമിംഗ് കോർപറേഷൻ  61. മെഡിസിനൽ പ്ലാൻറ് ബോർഡ്  62. അട്ടപ്പാടി ഹിൽസ് ഏരിയ ഡെവലെപ്മെന്റ് സൊസൈറ്റി  63. റ്റിബിജിആർഐ  64. കൗൺസിൽ ഫോർ ഫുഡ് റിസർച്ച്  65 കേരള ആയുർവേദിക് സ്റ്റഡീസ്  66. കേരംസ്‌  67.  ബയോ ഡൈവേഴ്സിറ്റി ബോർഡ്  68. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ  69. എംഎൻആർഇജിഎസ്‌  70. കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  71 നാഷണൽ മിഷൻ ഓൺ മെഡിസിനൽ പ്ലാന്റ്സ്  72. ആട്മാ  73. റബ്ബർഫെഡ്  74. മന്നം ഷുഗർ മിൽസ്  75. പിന്നെ എന്തിനും തയ്യാറായ നാട്ടുകാർ .  ഇതിൽ കൂടുതൽ ഒരു പക്ഷെ നാട്ടുകാർക്കറിയാമായിരിക്കും.  അതു അവർ ഓരോരുത്തരും തന്നെ കൂട്ടിച്ചേർക്കട്ടെ. ഇതിനൊക്കെ പുറമെയാണ് മൂന്ന് വകുപ്പുകളിലെയും ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും അവരുടെ ശിൽബന്ധികളും.  പെയ്യുന്ന മഴ വെള്ളം ഒലിച്ചു പോകാതെ നോക്കണം,  ചുറ്റിലുമുള്ള ചവർ വൃത്തിയാക്കണം പിന്നെ കുറച്ചു പച്ചക്കറി കൃഷി നടത്തണം.  അതിനു മേൽപ്പറഞ്ഞ പ്ലാറ്റിനം പ്ലാറ്റൂൺ പോരാഞ്ഞിട്ടാണോ നാട്ടുകാരുടെ തലയിൽ കൊട്ടത്തേങ്ങ പോലെ കുറെ എണ്ണത്തെ വീണ്ടും കെട്ടിവക്കുന്നത് ? ഇവയൊക്കെ പരാജയമാണെങ്കിൽ അതിനുത്തരവാദികൾ നിങ്ങൾ രാഷ്ട്രീയ ഭിക്ഷാംദേഹികൾ മാത്രമാണ്.  tmpsnapshot1478838813179നാളിതുവരെ നിങ്ങൾ ചെയ്ത സംഭാവന എന്താണെന്ന് മുഖ്യമന്ത്രിക്ക് തന്നെ കണ്ണൂരിൽ വച്ച് കുമ്പസ്സാരിക്കേണ്ടി വന്നു.  പൊതു മേഖല വെള്ളാനയായ കെൽട്രോൺ നൽകിയ സിസിടിവി ക്യാമറകൾ ഒന്നും പണിയെടുക്കുന്നില്ലത്രേ  !  (നന്ദികേട് ഏറ്റുവാങ്ങിയ നമ്പ്യാരുടെ  ശാപം !) കെൽട്രോണിനെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി സ്വയം പല്ലു കുത്തി നാറ്റിക്കുകയല്ലേ ചെയ്യുന്നത് ?  നിങ്ങൾ പാലൂട്ടി വളർത്തിയ പൊതു മേഖല ഇന്നീ നാട്ടുകാർക്ക് ബാധ്യതായാണ്.  103 പൊതു മേഖല സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തീക വർഷം ഉണ്ടാക്കിയ നഷ്ടം 2030 കോടി രൂപയാണ്.  മേലിൽ പൊതു മേഖല എന്ന് മിണ്ടാൻ പറ്റാത്ത പരുവത്തിലായതു കൊണ്ടാണ് ആർദ്രം ഹരിതം എന്നൊക്കെ പറഞ്ഞു ജനത്തെ കബളിപ്പിക്കുന്നത്.  അതിലും വലിയ മറ്റൊരു തട്ടിപ്പാണ് കിഫ്‌ബി എന്ന ചിട്ടിക്കച്ചവടം.  അടുത്ത അഞ്ചു വർഷത്തിനകം 50, 000 കോടി കടം വാങ്ങിയുള്ള മരാമത്തു പണികൾ.  ആദ്യം പ്രഖ്യാപിച്ച പദ്ധതികൾ കേട്ടപ്പോഴേ മനസ്സിലായി ഉണ്ണിയുടെ കോലം.  വന്യ ജീവി ആക്രമണത്തിനെതിരെ വേലി കെട്ടാൻ 100 കോടി ! (കാട്ടിലെ വേലി ആകുമ്പോൾ കാര്യങ്ങൾ എങ്ങനെ ഒക്കെ ആകുമെന്ന് ഇപ്പോൾ തന്നെ ഊഹിക്കാമല്ലോ ) ആശുപത്രികൾക്ക് 149 കോടി,  നേരത്തെ പറഞ്ഞ വ്യവസായ വെള്ളാനകൾക്കു 1246 കോടി,  ജല അതോറിറ്റിക്ക് 1257 കോടി,  റോഡുകളുടെ നവീകരണത്തിന് 611 കോടി,  മൂന്ന് മേൽപ്പാലങ്ങൾക്കു 272 കോടി,  എന്നിങ്ങനെ പോകുന്നു അഴിമതിയെ ‘കിസ് ‘ബിയാക്കാൻ പോകുന്ന കിഫ്‌ബി പദ്ധതികൾ.  സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി ചെയ്യേണ്ട ഈ പണികൾ ചെയ്യാൻ മാത്രം ബഡ്ജറ്റിൽ വരുമാനം ഇല്ലാത്തതു കൊണ്ടുള്ള കസർത്താണ്  നമ്മൾ ഇപ്പോൾ കാണുന്ന ഈ കിസ്ബി നാടകങ്ങൾ.  വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾ ഒന്നുമില്ലാത്ത വജ്രകേരളമാണ് തങ്ങൾ നാളിതുവരെ വാർത്തെടുത്തതെന്നു പറയാൻ ജാള്യത സർക്കാരിനെ അനുവദിക്കുന്നില്ല.  പുതിയ സർക്കാർ ‘സൂരജു’മാർക്കു  ചാകര ഒരുക്കിക്കൊടുക്കാൻ നാട്ടുകാരുടെ പെട്രോൾ,  വാഹന നികുതി വകമാറ്റിയാണ് കിസ്ബി കളിക്കിറങ്ങിയിരിക്കുന്നതു.  മിസ്റ്റർ ധനമന്ത്രി,  പ്രൈമറി -സെക്കണ്ടറി സെക്ടറുകളെ അവഗണിക്കുന്ന നിങ്ങളുടെ ഈ കിസ്ബി നയം ഈ നാടിനെ നിങ്ങൾ ഇതിനകം വാങ്ങിക്കൂട്ടിയ ഒന്നരലക്ഷം കൊടിയേക്കാൾ കൂടുതൽ കടക്കെണിയിലാക്കും.  മലയാളി തുടർന്നും ലോട്ടറി വാങ്ങിയും വിറ്റും ജീവിക്കേണ്ടി വരുമ്പോൾ നിങ്ങൾ അവരെയും അറസ്റ്റു ചെയ്തു അകത്താക്കും ! ‘ഇപ്പോഴാണ് എല്ലാം ശരിയായി തുടങ്ങുന്നത് ‘! 

 

Share This:

Leave a Reply

Your email address will not be published.