ഞാൻ ബിജെപിക്കാരനല്ല, ഹിന്ദുത്വ അജണ്ടയെ എതിർക്കുകയും ചെയ്യുന്നു, പക്ഷെ ഇപ്പോൾ മോദിജിയെ പിന്തുണക്കുന്നു.

tmpsnapshot1474609588572നിലപാടുകളും വാദങ്ങളും പലതായിരിക്കാം പക്ഷെ ഒരു സർക്കാർ ഇവിടെ ഉണ്ടെന്നു ഓരോ സാധാരണക്കാരനും ഇപ്പോൾ നോട്ടുകൾ തൊട്ടറിയുന്നു.  അതു ചിലപ്പോൾ പഴയ നോട്ടാവാം അല്ലെങ്കിൽ പുതിയ നോട്ടുകളാകാം.  ഏതായാലും പ്രായ വ്യത്യാസമില്ലാതെ എല്ലാവരും പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.  അതിൽ പ്രൈമറി ക്‌ളാസിൽ പഠിക്കുന്ന ഒരു കുട്ടിപോലും പ്രധാന മന്ത്രിയെ പ്രതിയാക്കുന്നു.  നാലാം ക്‌ളാസിൽ പഠിക്കുന്ന തൻറെ അത്ര പോലും ബുദ്ധി മോദിക്കില്ലാതെ പോയതിലാണ് ആ കൊച്ചു ‘മിടുക്കിയുടെ ‘  രോഷം !  

ഇത്തരം രോഷങ്ങളും പത്ര വാർത്തകളും ചാനൽ ചർച്ചകളും കണ്ടു കഴിയുമ്പോൾ ഒന്ന്‌ രണ്ട്‌ കാര്യങ്ങൾ എഴുതാതിരിക്കാൻ കഴിയുന്നില്ല.  പഠിക്കുന്ന രണ്ട്‌ കുട്ടികളടക്കം അഞ്ചു അംഗങ്ങളുള്ള ഒരു കുടുംബത്തിലെ അംഗമാണ് ഞാൻ.  എട്ടാം തിയതി രാത്രി എട്ടു മണിക്ക് മോദിജി നൽകിയ എട്ടിന്റെ പണി എന്നെയും കുടുംബത്തെയും എങ്ങനെ ബാധിച്ചു എന്നെനിക്കു പറയാൻ കഴിയും.  സ്ഥിരമായി വീട്ടു സാധനങ്ങൾ വാങ്ങുന്ന കടക്കാരൻ കൂസലില്ലാതെ പറഞ്ഞു – പഴയ 500 നോട്ടു തന്നാൽ മതി ബാക്കി ചോദിക്കരുത്,  മുഴുവൻ തുകക്കും പലപ്പോഴായിട്ടാണെങ്കിലും സാധനങ്ങൾ വാങ്ങിയാൽ മതി.  അങ്ങനെ ഭക്ഷണ പ്രശ്നം പരിഹരിച്ചു.  അത്യാവശ്യം പെട്രോൾ സ്കൂട്ടറിൽ ഉണ്ടായിരുന്നതിനാൽ യാത്രക്കും വലിയ തടസ്സം ഉണ്ടായില്ല.  അപ്പോഴേക്കും ബാങ്കിൽ നിന്നും അത്യാവശ്യത്തിനുള്ള പണം കിട്ടി.  എന്നെപ്പോലെ ആവണമെന്നില്ലല്ലോ എല്ലാവരും.  സ്ഥിരമായി ചെല്ലുന്ന ബാർബർ ഷോപ്പുകാരനോട് ചോദിച്ചു.  “വലിയ പ്രശ്നങ്ങളൊന്നുമില്ല സാറേ,  പിന്നെ ചിട്ടിപിടിച്ച ചില്ലറ പണം കയ്യിലുണ്ടായിരുന്നു.  അതു ബാങ്കിലുമിട്ടു.  ഇതിനപ്പുറം പണമില്ലാത്ത നമുക്കെന്തു പ്രശ്നം”?  മുടി വെട്ടാനെത്തിയ ഉത്തരേന്ത്യക്കാരൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനോട് ചോദ്യം ആവർത്തിച്ചു.  “ബ്ലാക് മണി കൺട്രോൾ ചെയ്യണം,  നോ ഡിസ്പ്യൂട്,  പക്ഷെ സർക്കാർ കുറച്ചു കൂടി പ്രീപെർഡ്‌ ആകണമായിരുന്നു ”  എല്ലാ തയ്യാറെടുപ്പുകളും നടത്തുമ്പോൾ ഈ ഓപ്പറേഷന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ കഴിയുമോ എന്നു തിരിച്ചു അദ്ദേഹത്തോട് ചോദിക്കാൻ മെനക്കെട്ടില്ല.  മൂന്ന് കഥകളും പ്രശ്നത്തിന്റെ യഥാർത്ഥ ചിത്രമാവണമെന്നില്ല. ഒരു കുടുംബത്തിൽ ഒരു കല്യാണ നിശ്ചയം.  പണം പ്രശ്‌നമാകുന്നു.  സഹ പ്രവർത്തകർ ഓരോരുത്തർ 10,  000 രൂപ വീതം എടുത്തു വായ്പ നൽകുന്നു.  നിശ്ചയം മുന്നോട്ടു പോകുന്നു.  നാട്ടിൽ നടക്കുന്നതൊന്നും ബാധകമല്ലാത്ത ചില ആതുര ബ്ലേഡ് കമ്പനികൾ ശരീരങ്ങൾ വച്ച് വില പേശിയ വാർത്തകൾ കേൾക്കാനിടയായി,  ഒപ്പം അപൂർവം ചില മരണ വാർത്തകളും.  നാട്ടിൽ കേട്ടു കേൾവി ഇല്ലാതിരുന്ന ഒരു നിയമം പെട്ടെന്ന്  നടപ്പായപ്പോൾ ഉണ്ടായ പ്രശ്നങ്ങളെ ചെറുതായി കാണുന്നില്ല.  img-20161114-wa0089എന്നാൽ കയ്യും കണക്കുമില്ലാതെ കള്ളപ്പണം കരുതിവച്ചിരുന്നവർക്കല്ലാതെ ബാക്കിയുള്ളവർക്കുണ്ടായ പ്രശ്നത്തെ നമുക്കെന്തു കൊണ്ടു മറ്റൊരു തരത്തിൽ സമീപിക്കാൻ കഴിയുന്നില്ല ?  പത്തു മുപ്പതു കൊല്ലങ്ങളായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾ നമ്മുടെ തലയ്ക്കു മുകളിൽ കൂടി പോയതല്ലാതെ ഇങ്ങനെ ഒരു കാഴ്ച നമ്മൾ കണ്ടിട്ടുണ്ടോ ? തെറ്റും ശരിയും തീർച്ചയായും വിലയിരുത്തപ്പെടും.  അതിലേക്കു നയിക്കാവുന്ന തരത്തിൽ ഇത്ര ശക്തമായ ഒരു തീരുമാനം ഇതിനു മുമ്പ് അടിയന്തിരാവസ്ഥ കാലത്തു മാത്രമായിരിക്കും ഉണ്ടായിട്ടുള്ളത്.  അതു കഴിഞ്ഞു കേന്ദ്രത്തിൽ ഒരു സർക്കാർ ഉണ്ടെന്നു ഇപ്പോഴാണ് ബോധ്യപ്പെടുന്നത്.  tmpsnapshot1479140311031അതു ബോധ്യപ്പെട്ടിട്ടും നാലായിരം രൂപയുടെ നാടകം കളിക്കാൻ ഇറങ്ങി പുറപ്പെട്ട ‘യുവരാജൻ’ കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലം ആണ്ടി മുത്ത് മകൻ രാജ ഉൾപ്പെടെ ഈ രാജ്യത്തെ കൊള്ളയടിച്ചപ്പോൾ അതൊക്കെ അനുവദിച്ചു കൊടുത്തു കൊണ്ട്‌  വെപ്പാട്ടിയുമൊത്തു വേമ്പനാട്ടു കായലിൽ മദന കേളിയാടിയതു ഞങ്ങൾ മറന്നിട്ടില്ല.  അന്നില്ലാത്ത ദേശ സ്നേഹം ഇപ്പോൾ കാണുന്നതിൽ ഞങ്ങൾക്ക് അല്പം സന്തോഷം ഇല്ലാതില്ല.  പക്ഷെ ഈ ദേശ സ്നേഹത്തിന്റെ ഭൂതക്കണ്ണാടിയിലൂടെ നോക്കുമ്പോൾ പ്രധാന മന്ത്രിയുടെ ഈ പ്രഹരത്തെ പ്രശംസിക്കാതിരിക്കാൻ കഴിയുന്നില്ല.  ഒരു സമാന്തര സമ്പദ് വ്യവസ്ഥ ആഗ്രഹിക്കുന്നവർക്ക് ഈ തീരുമാനം നൽകിയ ഷോക്ക് അത്ര പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്നതല്ല.  മടിയിൽ കനമുള്ളവനല്ലേ വഴിയിൽ പേടിക്കേണ്ടതുള്ളൂ എന്ന് സാരോപദേശം നൽകിയവർ ഇപ്പോൾ ഉറഞ്ഞു തുള്ളിക്കൊണ്ടാണ് ഉപദേശ വെളിച്ചപ്പാടുകൾ ആകുന്നത്.  15 ലക്ഷം വീതം അക്കോണ്ടിൽ ഇട്ടു തരുമെന്ന് പറഞ്ഞു നമ്മളെ പറ്റിച്ച ഭരണകൂടം അതിനേക്കാൾ കുറഞ്ഞ നടപടികൾ സ്വീകരിക്കുമ്പോൾ സ്വാഗതം ചെയ്തില്ലെങ്കിലും എതിർക്കാൻ പാടില്ല.  മറു വശത്തു രാജ്യത്തിനകത്തു സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും ഫല പ്രദമായ ഒരു നടപടിയായിട്ടാണ് ഞാൻ വിലയിരുത്തുന്നത്.  അല്ലറ ചില്ലറ,  അതുമല്ലെങ്കിൽ ഗുരുതരമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട് എന്ന് തന്നെ വിശ്വസിക്കുക.  പക്ഷെ നാലാം ക്‌ളാസ്സുകാരിക്ക് ഈ രാജ്യത്തെ പ്രധാന മന്ത്രിയെ സമപ്രായക്കാരനോട് എന്ന പോലെ പേരെടുത്തു പറഞ്ഞു ചോദ്യം ചെയ്യാൻ കിട്ടിയ ഒരു സ്വാതന്ത്ര്യമില്ലേ ,  അതു കിട്ടാൻ ഈ തലമുറയിൽ പെട്ട നമ്മൾ എന്തു ത്യാഗം സഹിച്ചു ?  പട്ടിണി കിടന്നോ,  പോലീസിന്റെ മർദ്ദനമേറ്റോ,  ജയിലിൽ കിടന്നോ,  വിചാരണകൂട്ടിൽ കയറി നിന്നോ ? tmpsnapshot1479140476714ഇരുപത്തി മൂന്നാമത്തെ വയസ്സിൽ പഞ്ചസാര ജ്വാലകൾ രുചിയോടെ തന്റെ അസ്ഥികൾ  നക്കിയെടുക്കാൻ എറിഞ്ഞുകൊടുത്ത ഭഗത് സിംഗിന്റെ തലമുറയ്ക്ക് മുമ്പിൽ മുട്ടിടിക്കാതെ നിൽക്കാൻ നമുക്ക് യോഗ്യതയുണ്ടോ ? നമുക്ക് ബാങ്കിന് മുമ്പിൽ വരി നിൽക്കാൻ നേരമില്ല ,  എ ടി എം ബട്ടൺ ഞെക്കിയാൽ ഉടൻ പണം വരണം. ഇല്ലെങ്കിൽ ഇതൊക്കെ മൂരാച്ചി സർക്കാർ! ഇതൊരു മഹാ ഭാഗ്യമായി കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.  രാജ്യത്തെ കള്ളപ്പണത്തെയും അതിന്റെ കഴുകൻ സന്തതികളെയും അമർച്ച ചെയ്യാൻ ഈ തീരുമാനം ഉപകരിക്കുമെങ്കിൽ ഞാൻ കുറച്ചു പട്ടിണി കിടക്കാൻ വരെ തയ്യാറാണ്. ജയ് ഹിന്ദ്. 

Share This:

One thought on “ഞാൻ ബിജെപിക്കാരനല്ല, ഹിന്ദുത്വ അജണ്ടയെ എതിർക്കുകയും ചെയ്യുന്നു, പക്ഷെ ഇപ്പോൾ മോദിജിയെ പിന്തുണക്കുന്നു.

  1. What is described is hard facts. I also tend to support the bold decision as a person with Economic background and one who worked in the financial sector for 45 years. I also send a mail 2 years back to the new Government to introduce demonetization of high denomination currencies. I don’t have any political bias but I am glad that some right steps are being taken by this Government. This may not totally wipe out corruption. I hope, the Government will continue to fight against corruption and black money and work for the upliftment of poor.

Leave a Reply

Your email address will not be published.