ടോം ജോസിന്റെ കഷണ്ടിയിൽ എന്താ കൊമ്പ് മുളച്ചോ ?

tmpsnapshot1479809454101ശിക്ഷ വിധിക്കുമ്പോൾ അതു പ്രതി  പറയുന്നത് പോലെ ആകണം എന്നു പറയാൻ ഒരാള്ക്കേ  യോഗമുണ്ടാകു,  അത്  നമ്മുടെ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് ആണ്.  കാരണം അദ്ദേഹത്തിന് മറ്റു പല എരപ്പാളികൾക്കും ഇല്ലാത്ത ഐഎഎസ്‌ ഉണ്ട്.  എല്ലാ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗം കൂടിയാണല്ലോ ഈ ഐ ആം സേഫ് (IAS) കവചം.  ആ പരിച ഉപയോഗിച്ചാണ് മഗ്നീഷ്യം ഇടപാടിൽ വിജിലൻസ് നൽകിയ റിപ്പോർട്ടിനൊപ്പം തന്റെ ഭാഗം കൂടി ഉൾപ്പെടുത്തണം എന്നു ടോം ജോസ് ആവശ്യപ്പെട്ടതും അതനുസരിച്ചു തയ്യാറാക്കിയ റിപ്പോർട്ട് ചീഫ് സെക്രട്ടറി സർക്കാരിന് സമർപ്പിച്ചതും എന്നു ഇന്നത്തെ മാതൃഭൂമി റീപ്പോർട് ചെയ്യുന്നു.  ഇത് നിയമത്തിനും നാട്ടു നടപ്പിനും കീഴ്വഴക്കങ്ങൾക്കും എതിരല്ലേ എന്നു ചോദിക്കാനുള്ള കടമ ചീഫ് സെക്രട്ടറിക്കുണ്ടായിരുന്നു,  അതനുസരിച്ചു അദ്ദേഹം പ്രവർത്തിക്കേണ്ടതായിരുന്നു.  അതുണ്ടാകാതെ വരുമ്പോൾ ടോം ജോസിന് ഇന്നാട്ടിലെ നിയമം ബാധകമല്ല എന്ന് ഐഎഎസുകാർ തീരുമാനിക്കുന്നു എന്നു ഞങ്ങൾ,   കഴുതകൾക്കു തോന്നും. tmpsnapshot1479809221715 അല്ലെങ്കിൽ തന്നെ ഇത്ര പവിത്രമായ പരിഗണന ടോം ജോസിന് നൽകാൻ അദ്ദേഹം മഗ്നീഷ്യം ഇടപാടിലൂടെ കെഎംഎംഎൽ കമ്പനിക്കും ഇന്നാട്ടിനും ചെയ്‌തു തന്ന സേവനങ്ങൾ അത്ര മഹത്തരമായിരുന്നല്ലോ ? കൊല്ലത്തെ ടൈറ്റാനിയം കമ്പനിയിൽ ടൈറ്റാനിയം സ്പോഞ്ചു ഉൽപ്പാദിപ്പിക്കാൻ തീരുമാനിക്കുന്നതോടു കൂടിയാണ് മഗ്നീഷ്യം കൃഷി ആരംഭിക്കുന്നത്.  ഒരു ടൺ സ്പോന്ജ് ഉൽപ്പാദിപ്പിക്കുവാൻ 4 ടൺ ടൈറ്റാനിയം ടെട്രാ ക്ലോറൈഡും ഒരു ടൺ മഗ്നീഷ്യവും ആവശ്യമാണ്.  അതിന്റെ ഭാഗമായി 250 ടൺ മഗ്നീഷ്യം വാങ്ങാൻ ടെൻഡർ വിളിക്കുന്നു.  പലരും നൽകിയ ടെൻഡർ വിലയിരുത്തിയപ്പോൾ ഏറ്റവും കുറഞ്ഞ തുകയായ 1.72 ലക്ഷം/ടൺ ആവശ്യപ്പെട്ടത് കോത്താരി ഏജൻസി എന്ന കമ്പനിയാണ്.  ആ ടെൻഡർ തീർപ്പാക്കാൻ തുടങ്ങുമ്പോൾ ടോം ജോസ് എന്ന എംഡിയുടെ ദേശ സ്നേഹം ഉണർന്നു.  1. 72 ലക്ഷം എന്നത് കൂടിയ വിലയാണ്,  അതുകൊണ്ടു വീണ്ടും ടെൻഡർ വിളിക്കാൻ ദേശഭക്തി ജോസ് കൽപ്പിക്കുന്നു.  1.72 ലക്ഷം എന്നത് നേരത്തെ മഗ്നീഷ്യം വാങ്ങിയ നിരക്കിനേക്കാൾ കുറവാണ് എന്നും അതുകൊണ്ടു തന്നെ 250 ടണ്ണും ഒറ്റയടിക്ക് വാങ്ങുന്നതാണ് കമ്പനിക്കു ലാഭമെന്നും,  അത് സ്പോഞ്ചിന്റെ വില കുറച്ചു നിർത്താൻ സഹായിക്കുമെന്നും കമ്പനിയിലെ പല വിദഗ്ധരും എംഡിയെ അറിയിച്ചിട്ടും ഫലമുണ്ടായില്ല.  tmpsnapshot1479809118001പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു പോകാതിരിക്കാൻ അത്യാവശ്യമായി  88 ടൺ മഗ്നീഷ്യം കോത്താരിയിൽ നിന്നും 1.72 ലക്ഷം നിരക്കിൽ വാങ്ങാൻ തീരുമാനിച്ചു.  കഥ കൊഴുക്കുന്നത് ഇനിയാണ്.  ബാക്കി ആവശ്യമുള്ള 162 ടണ്ണിന് വേണ്ടിയുള്ള  ടെൻഡർ വീണ്ടും വിളിച്ചു,  1. 72 ലക്ഷം ആവശ്യപ്പെട്ട അതേ കോത്താരി രണ്ടാമത് ആവശ്യപ്പെട്ടത് 3. 22 ലക്ഷം / ടൺ ആണ് ! അപ്പോഴും കോത്താരി തന്നെയാതിരുന്നു ലോവെസ്റ് ബിഡ്‌ഡർ (L1). രണ്ട്‌ മാസ്ത്തിനകത്താണ് വിലയിൽ 1.5 ലക്ഷം രൂപ,   ടണ്ണിൽ അധികം വരുന്ന ഈ കുതിച്ചു ചാട്ടം അതേ കോത്താഴത്തെ കമ്പനി നടത്തിയതെന്ന് കണ്ടു പിടിക്കാനോ ടെൻഡർ റദ്ദ് ചെയ്യാനോ ദേശ ഭക്തന് തോന്നിയില്ല.  2. 43 കോടി രൂപ അധികം നൽകി 162 ടണ്ണും കോത്താരിയിൽ നിന്ന് വാങ്ങാൻ ടോം ജോസ് കല്പിക്കുമ്പോൾ അതിന് എതിർ വായില്ലായിരുന്ന സുവർണ്ണ വ്യവസായ അന്തരീക്ഷമാണ് ഉമ്മനും കുഞ്ഞാലിയും കൂടി ഒരുക്കി കൊടുത്തിരുന്നത്.  ഇതിലെ അഴിമതി കണ്ടു പിടിക്കാൻ അക്ഷര ജ്ഞാനം പോലും വേണ്ട എന്നിരിക്കെയാണ് ടോം ജോസ് പിന്നെയും ടോം ആൻഡ് ജെറി കളി തുടർന്നു കൊണ്ട്‌ പോകുന്നത്.  ഇതിൽ എന്തു ആഗോള ന്യായമാണ് ടോം ജോസിന് പറയാനുള്ളത് ? നാട്ടുകാരുടെ രണ്ടരക്കോടി കമഴ്ത്തിയതിനു വേറെ കൂടുതൽ തെളിവുകൾ വല്ലതും വേണോ ? വല്ലതും ബോധിപ്പിക്കാനുണ്ടെങ്കിൽ അത് വിജിലൻസ് വിശദമായ അന്വേഷണം നടത്തുമ്പോൾ അവതരിപ്പിക്കാൻ അവസരമുണ്ടല്ലോ ? ഇനി അവിടവും കഴിഞ്ഞാൽ ഏതെങ്കിലും ആളെ വരെ ഊരിയെടുക്കുന്ന വക്കീലിനെ കണ്ടു പിടിച്ചാൽ വിജിലൻസ് കോടതിയിൽ നിന്നും തടി കേടാകാതെ ഊരിപ്പോരാനും പറ്റും.  ഇത്രയേറെ സാധ്യതകൾ മുന്നിൽ കിടക്കുമ്പോഴാണോ പാവം ഗാന്ധിയനായ ചീഫ് സെക്രട്ടറിയുടെ ചെവി കടിച്ചു പറിക്കുന്നത് ?! 

Share This:

Leave a Reply

Your email address will not be published.