പാലം കടക്കുവോളം നാരായണ, അക്കൗണ്ട് തുറന്നപ്പോൾ ബിജെപി കാലുവാരുന്നു !

സംസ്ഥാനത്തു ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അനുവദിക്കുന്നതിൽ നിന്നു കേന്ദ്രം പിന്മാറുന്നു.  കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ പി നദ്ദ കേരള മുഖ്യ മന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  _20161128_133758പത്തു സംസ്ഥാനങ്ങളിൽ എയിംസ് അനുവദിച്ച സർക്കാർ കേരളത്തിന്റെ ആവശ്യത്തിനുമേൽ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.  കോഴിക്കോട്,  എറണാകുളം,  കോട്ടയം,  തിരുവനന്തപുരം എന്നിങ്ങനെ നാലിടത്തു ഏകദേശം 200 ഏക്കർ സ്ഥലം വീതം കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിരുന്നു.  പ്രസ്തുത കാര്യം ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ഉടനെ (16.6.16) തന്നെ കേന്ദ്രത്തെ അറിയിച്ചു. മേല്പറഞ്ഞ സ്ഥലങ്ങൾ പരിശോധിച്ചു തീർപ്പാക്കാൻ ഉദ്യോഗസ്ഥ സംഘത്തെ അയക്കണമെന്ന മുഖ്യ മന്ത്രിയുടെ ആവശ്യം കേന്ദ്രം ഗൗരവമായി എടുത്തു പോലുമില്ല.  എയിംസ് അനുവദിക്കുന്ന കാര്യം വേഗത്തിൽ തീരുമാനിക്കണം എന്ന മുഖ്യ മന്ത്രിയുടെ കത്തിനെ കേന്ദ്രം അവഗണിച്ചു. _20161128_133551സംസ്ഥാനത്തിന്റെ വികസന വിഷയങ്ങളിൽ കേന്ദ്രം സഹകരിക്കുന്നുണ്ട് എന്ന മുഖ്യ മന്ത്രിയുടെ അഭിപ്രായം പോലും തെറ്റാണെന്നു എയിംസ് സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ കത്തിടപാടുകൾ വ്യക്തമാക്കുന്നു.  2014-16 കാലത്തെ രണ്ട്‌ ബഡ്ജറ്റിലൂടെ 10 സംസ്ഥാനങ്ങളിലാണ് കേന്ദ്രം എയിംസ് അനുവദിച്ചത്.  ഇതിൽ ആന്ധ്ര (1618 കോടി ), പശ്ചിമ ബംഗാൾ (1754), മഹാരാഷ്ട്ര (1577) പഞ്ചാബ് (925) എന്നിങ്ങനെ തുക അനുവദിക്കുകയും ചെയ്‌തു.  ഹിമാചൽ പ്രദേശ്,  ബീഹാർ,  തമിഴ്നാട് എന്നിവിടങ്ങളിലെ ഫയലുകൾ വേഗത്തിൽ നീങ്ങുന്നു.  ആ സമയത്താണ്‌ കേരളത്തെ പൂർണമായും അവഗണിക്കുന്ന സമീപനം കേന്ദ്രം സ്വീകരിച്ചത്.  സംസ്ഥാനം വേണ്ട താല്പര്യം എടുക്കുന്നില്ല എന്നായിരുന്നു കേരള ബിജെപിയുടെ പരാതി.  ഒരു ഘട്ടത്തിൽ ബിജെപിയുടെ മുതിർന്ന നേതാവ് ഇത് വാർത്താസമ്മേളനം നടത്തി വ്യക്തമാക്കുകയും ചെയ്‌തു.  സംസ്ഥാന സർക്കാരിനെ വിമർശിച്ചവർ ഇപ്പോൾ നിശബ്ദദ പാലിക്കുന്നു. tmpsnapshot1480325210243ബിജെപിയുടെ ചരിത്രത്തിൽ ആദ്യമായി നിയമസഭയിൽ അംഗത്വം ലഭിച്ചിട്ടും കേരളത്തോട് കേന്ദ്രം കാട്ടുന്ന നന്ദികേട് തുറന്നു കാട്ടാൻ സംസ്ഥാനം ഭരിക്കുന്നവർക്കു പോലും കഴിയുന്നില്ല.  അവർക്കു സംഘ പരിവാർ അണികളെ അടർത്തിയെടുക്കാനും പാർട്ടി വളർത്താനും മാത്രമേ നേരമുള്ളൂ.  എന്നാൽ ജനങ്ങൾക്ക് അറിയേണ്ടത് എയിംസ് പോലുള്ള കേന്ദ്ര നിക്ഷേപങ്ങളെ കുറിച്ചാണ്.    അടുത്ത ബഡ്ജറ്റിന്റെ ഒരുക്കങ്ങൾ നടക്കുന്ന സമയമായിട്ടും എയിംസിന്റെ കാര്യത്തിൽ മൂന്ന് മുന്നണികളും നിശബ്ദദ പാലിക്കുന്നു.  സഹകരണ സംഘങ്ങളിലെ കള്ളപ്പണത്തിന്റെ കണക്കുകൾ ഒപ്പിച്ചെടുക്കന്നതിനു ഇടയിൽ ഏതു എയിംസ്,  എന്തു കേന്ദ്രം ? ഇനി അതൊക്കെ വഴിപാട് പോലെ വിഴുപ്പലക്കാൻ അടുത്ത ഒരു തെരഞ്ഞെടുപ്പ് കൂടി വരണം.  അത് വരെ എല്ലാവരും ഇതുപോലെ ‘സഹകാരികളായി’ ഉണ്ടുറങ്ങും ! img-20161123-wa0010

Share This:

Leave a Reply

Your email address will not be published.