ഒടുവിൽ കേരള തീരത്തും ‘എണ്ണ’ കണ്ടെത്തി !!!

ഈ ഡിസംബർ രണ്ടിന് ഒരു പ്രത്യേകത കൂടിയുണ്ട്.  ദുബായ് എണ്ണ കണ്ടെത്തിയിട്ട്  50 വർഷം പൂർത്തിയാകുന്നു.  ഫത്തേഹ് ഓഫ് ഷോർ ഫീൽഡിൽ നിന്നുമുള്ള എണ്ണയുമായി ദുബായിയുടേ ആദ്യ കപ്പൽ പുറപ്പെട്ടത് 1966 ലായിരുന്നു.  1962 ൽ തന്നെ അബുദാബി എണ്ണ കയറ്റു മതി ആരംഭിച്ചിരുന്നു.  പിന്നെയും ഏകദേശം പത്തു വർഷം കഴിഞ്ഞാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന രാജ്യം പിറവിയെടുക്കുന്നത്.  കഴിഞ്ഞ 45 വർഷം ഒരു രാജ്യം ആ നാട്ടുകാർക്കും മറു നാട്ടുകാർക്കും എന്തു നൽകി എന്നറിയാൻ അനിൽ സി മാത്യു എന്ന പ്രവാസിയുടെ ഹൃദയം നിറഞ്ഞുള്ള ഈ പ്രാർത്ഥന മാത്രം കേട്ടാൽ മതിയാകും.

ഏഴു പതിറ്റാണ്ടുകളുടെ സ്വാതന്ത്ര്യം പിന്നിട്ട,  പിറന്ന നാടിനെ കുറിച്ച് അനിൽ ഇങ്ങനെ ഒരു പാട്ടെഴുതുമോ എന്നറിയില്ല.  എനിക്കെന്തായാലും അങ്ങനെ എന്തെങ്കിലും എഴുതാൻ കഴിയുന്ന ഉൾപ്രേരണ മേരാ ഭാരത് മഹാൻ നാളിതുവരെ നൽകിയിട്ടില്ല.  എന്നു മാത്രമല്ല കടുത്ത മനോ വേദന നൽകുന്ന ദിവസങ്ങളാണ് ഇപ്പോൾ കടന്നു  പോയിക്കൊണ്ടിരിക്കുന്നത് .  ദുബായിയും യൂഎഇ യും പ്രവാസിക്കു  പോലും ആനന്ദത്തിന്റെ അത്ഭുതകരമായ  ആകാശങ്ങൾ നൽകുമ്പോൾ സംസ്കാരത്തിൻറെ എവറസ്റ്റ് കയറിയെന്നു അഹങ്കരിക്കുന്നവർ സ്വന്തം പൗരന്റെ തല വെടി വച്ചു തെറുപ്പിക്കുന്നു ! _20161130_134432ഒരാൾ മാവോയിസ്‌റ്റു ആകുന്നത് എന്തു കൊണ്ടാണ് എന്നു തല തകർത്തവർക്കോ അതിന്‌ ഉത്തരവ്  നൽകിയവർക്കോ പറയാൻ കഴിയുമോ ? അഴിമതിയിലൂടെ കോടികൾ വാരിക്കൂട്ടാൻ എന്തായാലും ആരും ഈ പണിക്കു പോവില്ല.  എഴുപതു വർഷത്തെ സ്വാതന്ത്ര്യം ശരാശരി പൗരനെ സ്വയം എഴുന്നേറ്റു നിൽക്കാൻ പോലും പ്രാപ്തനാക്കിയില്ല എന്ന തിരിച്ചറിവാണ് ഒരാളെ മാവോയിസ്റ് എന്ന രൂപത്തിൽ കലഹത്തിന് പ്രേരിപ്പിക്കുന്നത്.  കർഷകർ തുടങ്ങി കൽക്കരി വാരുന്നവനും കക്കൂസ് വാരുന്നവനും അടങ്ങുന്ന ഇന്ത്യയുടെ മോചനമല്ലേ ഓരോ വിപ്ലവകാരിയുടെയും ചുടു ചോര പകരം ചോദിക്കുന്നത് ? സ്വന്തം നാട് മഹത്തായ ഭാരതം എന്നൊക്കെ മൻ കി ബാത്തിലൂടെ പ്രധാന മന്ത്രി ബോൽത്തുമ്പോഴും അത് കേൾക്കാൻ പോലും കഴിയാതെ ഇളകിയോടുന്ന തീവണ്ടിയുടെ ഭീതിപ്പെടുത്തുന്ന ശീൽക്കാരത്തിനൊത്തു പ്രാണനെയും പ്രാണന്റെ പ്രാണനെയും വിട്ടു കൊടുക്കേണ്ടി വരുന്നവളുടെ മോചനമല്ലേ ഓരോ മാവോയിസ്റ്റും മോഹിക്കുന്നത് ?

 ഒരു കാലത്തു വിപ്ലവത്തിനായി ഇറങ്ങിത്തിരിച്ചവർ ഇന്ന് സഹകരണ ബാങ്കിലെ കള്ളപ്പണത്തിനു കാവലിരിക്കുമ്പോൾ ഞങ്ങൾക്ക് യൂഎഇ യെ പോലെ ഇന്ത്യ രാജ്യത്തെയോ കേരളത്തെയോ പാടി പുകഴ്‌ത്താൻ കഴിയില്ല.  കുപ്പുവിന്റെ തല തെറുപ്പിച്ചവർ അതേ പച്ചയുടുപ്പിട്ട കാസ്ട്രോക്കു വിപ്ലവ അഭിവാദ്യങ്ങൾ വിളിച്ചു കൂവുന്നതിന്റെ പൊള്ളത്തരം ബോധം നഷ്ടപ്പെട്ടിട്ടില്ലാത്തവർക്കു തിരിച്ചറിയാൻ കഴിയും.  ഫിഡൽ കാസ്ട്രോ നടത്തിയ വിപ്ലവത്തിലൂടെ ക്യൂബൻ ജനത ഉയർന്ന ജീവിത നിലവാരം (HDI 67) നേടിയെങ്കിൽ വിപ്ലവത്തിന്റെ കുഴലൂത്തുകാരുടെ ഇന്ത്യ (HDI 130) ക്യൂബയെക്കാൾ ബഹുദൂരം പിന്നിലാകുന്നതാണ് ഞങ്ങളെ പലരെയും മാവോയിസ്റ്റുകളാക്കി മാറ്റുന്നത്.  ഭരണം എന്നത് സൗജന്യ റേഷൻ വിതരണമായി ചുരുക്കിയവർ വാസ്തവത്തിൽ ഈ നാടിനെ പരസ്യമായി ഒറ്റുകൊടുക്കുകയാണ്.  ‘ഞങ്ങൾ 30 കിലോ സൗജന്യമായി കൊടുത്തു,  അല്ല ഞങ്ങൾ 40 കിലോ കൊടുത്തു’ എന്ന തർക്ക  വ്യത്യാസം മാത്രമാണ് കേരളം ഭരിച്ചു മുടിക്കുന്ന ഇരു മുന്നണികളും തമ്മിലുള്ളത്.  അതിനിടക്ക് കേരള തീരത്തു എണ്ണ കണ്ടെത്തിയെന്ന് ആരെങ്കിലും പറഞ്ഞാലും കത്താത്ത ട്യൂബ് ലൈറ്റുകളുടെ വെടി ആശാന്മാരാണ് കേരളം ഭരിച്ചു പൊലിപ്പിക്കുന്നത്.  1910 ൽ ജർമൻ ശാസ്ത്രജ്ഞൻ ഡോ. സ്കോമ്ബെർഗ് മണവാളക്കുറിച്ചിയിലും ചവറയിലും  ആരംഭിച്ച  ഈ ‘എണ്ണ’ വ്യവസായത്തിന് നൂറു വർഷങ്ങൾക്കിപ്പുറം  2016ൽ ഒരു പാഠഭേദം ഉണ്ടായിരിക്കുന്നു എന്നതാണ് ഇപ്പോൾ നമ്മെ മോഹിപ്പിക്കേണ്ട വിഷയം.  രണ്ട്‌ മൂന്ന് കൊല്ലം മുമ്പ് കൊല്ലത്തെ കെഎംഎംഎൽ എന്ന സ്ഥാപനത്തിലെ ഒരു എഞ്ചിനിയറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.  അത്തരം ഒരു ശിക്ഷ നന്നായി എന്നു കെ. രാഘവൻ എന്ന കെമിക്കൽ എൻജിനിയർക്കു ഇപ്പോൾ തോന്നുന്നുണ്ടാവും. tmpsnapshot148048751425916 മാസത്തെ അന്വേഷണത്തിന് ഒടുവിൽ വിജിലൻസ് അദ്ദേഹത്തിന് ഒരു സർട്ടിഫിക്കറ്റ് നൽകി. “But at the same time The Kerala Minerals and Metals Ltd had profited out of the act of suspect officer 1 to suspect officer 3 in the entire proceedings” വിജിലൻസ് പലരെയും വേട്ടയാടുന്ന സമയത്താണ് രാഘവനെ വിജിലൻസ് കുറ്റവിമുക്തനാക്കുന്നത്.  വാസ്തവത്തിൽ കമ്പനിക്ക് രണ്ടര കോടിയോളം രൂപ സാധങ്ങൾ വാങ്ങിയ ഇനത്തിൽ ലാഭമുണ്ടാക്കി കൊടുത്ത രാഘവൻ ,  അഴിമതിക്കാരൻ ആണെന്ന് സ്ഥാപിക്കാൻ മത്സരിച്ചവർ വിജിലൻസ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ വാർത്ത മുക്കാനും മുമ്പന്തിയിൽ തന്നെ ഉണ്ടായിരുന്നു.  രാഘവന് പതിനാറു മാസത്തെ പീഡനകാലം പാഴായി പോയി എന്നു ഇപ്പോൾ തോന്നുന്നുണ്ടോ എന്നറിയില്ല.  എന്നാൽ ആ നല്ല നടപ്പു കാലം കേരളത്തിനും രാജ്യത്തിനും വലിയ ഒരു മുതൽക്കൂട്ടായി മാറിക്കഴിഞ്ഞു.  കേരളത്തിന്റെ സൗഭാഗ്യമായ സുവർണ്ണ മണൽത്തരികളെ കുറിച്ച് വ്യക്തമായ ഒരു ചിത്രം രൂപപ്പെടുത്താൻ രാഘവന് ഇക്കാലയളവിൽ കഴിഞ്ഞു.  കേവലം 14 വർഷത്തിനകം ദുബായിയുടെ എണ്ണ ഉൽപ്പാദനം നിലക്കും.  ദുബായിയുടേ എണ്ണയേക്കാൾ വിലയുള്ള കരിമണൽ അടുത്ത 180 വർഷത്തേക്ക് പ്രകൃതി സ്വരുക്കൂട്ടി വച്ചിരിക്കുന്ന വിവരം രാഘവൻ വരച്ചു കാട്ടിത്തരുന്നു.  ഇത് ഇന്നുവരെ കണക്കെടുത്ത കരിമണലിന്റെ ആസ്‌തിയാണെങ്കിൽ ഇനി വരാൻ ഇരിക്കുന്നത് അവർണ്ണനീയമാണ്.  tmpsnapshot1480500779992നമ്മുടെ കടൽത്തീരങ്ങളിൽ കടലാക്രമണം ചെറുക്കാൻ ഇപ്പോൾ ഇട്ടിരിക്കുന്ന കല്ലുകൾ തീരത്തു നിന്നും ഇളക്കി ഉള്ളിലോട്ട് കുറുകെ ഇടുക .  നേട്ടങ്ങൾ പലതാണ്.  കുറുകെ കല്ലിടുന്നതോടെ വലിയ തിരകളുടെ ശക്തി കുറയുകയും കടലാക്രമണം മയപ്പെടുകയും ചെയ്യുന്നു.   മൽസ്യ തൊഴിലാളികൾക്കു പഴയതു പോലെ തീരം തിരിച്ചു കിട്ടുന്നു.  തീരത്തു നിന്നുകൊണ്ടുള്ള മൽസ്യം പിടിക്കൽ സാധ്യമാകുന്നു.   ഒരിടത്തു കിടക്കുന്ന കല്ലുകൾ തൊട്ടടുത്തു തന്നെ മറ്റൊരു രീതിയിൽ അടുക്കുന്നത് കാരണം സർക്കാരിന് കാര്യമായ ചിലവുകൾ ഉണ്ടാകുന്നില്ല.   എന്നാൽ ഇങ്ങനെ കല്ലുകൾ അടുക്കുന്നതിലൂടെ  തിരകൾ ദിവസേന സ്വർണ്ണത്തരികൾ കടൽ തീരത്തോട്ടു കൊണ്ട്‌ വന്നു  നിക്ഷേപിക്കും.  tmpsnapshot1480500677168അത്തരം ഒരു സാഹചര്യത്തിൽ നമ്മുടെ കരിമണൽ ആസ്തി പിന്നെയും ഒരു 180 കൊല്ലത്തേക്ക് കൂടി കാണും എന്നു പറഞ്ഞാൽ അത് അവിശ്വസനീയമല്ല.   ഇങ്ങനെ വന്നടിഞ്ഞു കൂടുന്ന കരിമണൽ എന്താണ് എന്നറിയണമെങ്കിൽ ചൈന ഈ രംഗത്ത് നടത്തുന്ന മാജിക് നമ്മൾ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.  അതിന്‌ നമ്മൾ കരിമണലിന്റെ ലോക വിന്യാസത്തെ കുറിച്ച് ആദ്യം പഠിക്കണം. ഇല്മനൈറ്റ് ശേഖരത്തിൽ 461. 37 ദശലക്ഷം ടണ്ണുമായി ഇന്ത്യയാണ് ലോകത്തിൽ ഒന്നാം സ്ഥാനത്ത്.  വെറും 142 ദശലക്ഷം ടണ്ണുള്ള ചൈന ആറാം സ്ഥാനത്താണ്.  ഇല്മനൈറ്റിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ ചൈന കഴിഞ്ഞ വർഷം മാത്രം ലോകത്തിന്റെ പല  ഭാഗത്തു നിന്നുമായി ശേഖരിച്ചത് 1. 8 ദശലക്ഷം ടണ്ണാണ്.  എന്നിട്ടവർ ആഭ്യന്തര മാർക്കറ്റിനു പുറമെ  ലോകം മുഴുവനുമായി ടൈറ്റാനിയം ഡയോക്സൈഡ് മുതൽ ടൈറ്റാനിയം മെറ്റൽ വരെ വിറ്റു കൊണ്ട്‌  ബോയിങ്,  എയർബസ്,  ബൊംബാർഡിയർ,  എംബ്രയർ  തുടങ്ങിയ വിമാനക്കമ്പനികളുടെ  വിശ്വസ്തരായ സപ്പ്ളൈർ പദവി നേടിയെടുത്തു.  അതേ സമയത്തു് ചൈനയേക്കൾ മൂന്നിരട്ടി ഇല്മനൈറ്റ് സ്വന്തമായുള്ള കേരളം ഹർത്താൽ നടത്തി ഘോഷിക്കയായിരുന്നു ! കേരളത്തിന്റെ ഏറ്റവും വലിയ ആസ്തികളിൽ ഒന്നായ വിഴിഞ്ഞം മദർ പോർട്ട് കുളമാക്കിയവർക്കു മറ്റൊരു ആസ്തിയായ കരിമണൽ ഇപ്പോഴും കാണാമറയത്തു തന്നെയാണ് എന്നതിന്റെ സൂചനയാണ് ആറുമാസത്തെ ‘അഞ്ജത’ വാസം.  ആർദ്രം ഹരിതം  തുടങ്ങിയ പൊറാട്ടു നാടകങ്ങൾ തട്ടിക്കൂട്ടിയവർക്കു ടൈറ്റാനിയം സ്‌പോഞ്ചും മെറ്റലും ഇതുവരെ വഴങ്ങിയിട്ടില്ല.  ഉമ്മൻ ചണ്ടിക്കു വിഴിഞ്ഞം മദർ പോർട്ട് ചരിത്രത്തിൽ വലിയ സ്ഥാനങ്ങൾ നേടിക്കൊടുക്കും എന്നു ഇതേ തൂലിക പറഞ്ഞിരുന്നു.  എന്നാൽ വിഴിഞ്ഞം കുളമാക്കിയതിലൂടെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയി അദ്ദേഹത്തിന്റെ സ്ഥാനം.  പിണറായി വിജയനും കരിമണലിലൂടെ ചരിത്രത്തിലേക്ക് വേണമെങ്കിൽ നടന്നു കയറാം. അതിനുള്ള ഒന്നാംതരം രസതന്ത്ര സമവാക്ക്യം   ഇടതുപക്ഷ സഹയാത്രികനും ടൈറ്റാനിയം സ്പോഞ്ചു യൂണിറ്റ് ഹെഡുമായ കെ.  രാഘവൻ മുന്നോട്ടു വക്കുന്നു. കേരളത്തിലെ അഞ്ചു പൊതു മേഖല സ്ഥാപനങ്ങളായ കെഎംഎംഎൽ (KMML),  ഐആർഇ (IRE) ടൈറ്റാനിയം (TTPL),  ട്രാവൻകോർ കൊച്ചിൻ കെമിക്കൽസ് (TCC),  കെംഡൽ എന്നിവയെ സമഗ്രമായി സമീപിക്കുന്നതാണ് ആ പദ്ധതി.  അതിലൂടെ ഇല്മനൈറ്റ് അടിസ്ഥാനമാക്കിയുള്ള വിവിധ വ്യവസായങ്ങൾക്ക് രൂപം നൽകാം. കേന്ദ്ര സർക്കാരിന്റെ മേക് ഇൻ ഇന്ത്യ പദ്ധതിയുമായി സംയോചിപ്പിച്ചാൽ മറ്റു സംസ്ഥാനങ്ങളിലെ നിരവധി വ്യവസായങ്ങൾക്ക് അത് ഊർജവും ഉല്പന്നവുമാകും.  പഠിച്ചവനും പഠിക്കാൻ കഴിയാത്തവനും ഓരോ ജീവിത മാർഗം ആ സുവർണ്ണ മണൽത്തരികൾ സമ്മാനിക്കും.  അങ്ങനെ ലോകത്തിലെ തന്നെ അപൂർവമായ ഒരു ലോഹക്കൂട്ടിൽ നിന്നും കേരളത്തിന് വേണമെങ്കിൽ ഇന്ത്യയുടെ രക്ഷാകര ദൗത്യം ഏറ്റെടുക്കാം.  ചൈനയെ പോലും പിന്തള്ളി കുതിക്കുന്ന ഒരു ശക്തിയായി എൻറെ രാജ്യം പറന്നുയരും.  അന്നൊരു പക്ഷെ അനിൽ സി മാത്യു വീണ്ടും പാടുമായിരിക്കും.  ‘ഞങ്ങളെ ഒരുപാട് വളർത്തിയ നാടിനു ഞങ്ങളുടെ ആനന്ദ മണിത്തുള്ളികളാൽ ഒരായിരം അഭിവാദ്യങ്ങൾ ‘ !

Share This:

Leave a Reply

Your email address will not be published.