പുത്തനച്ചി പാതയോരം വരെ തൂക്കും പിന്നെ അവിടെ കവിത എഴുതും !

ഭരണത്തിൽ കേറിയ നാളുകളിൽ എന്തൊരു ആവേശമായിരുന്നു ?! വിപ്ലവം തോക്കിൻ കുഴലിലൂടെ മാത്രമല്ല റോഡിലെ കുഴികളിലൂടെയും നടത്താം എന്ന് തെളിയിച്ച ലോകത്തിലെ ആദ്യത്തെ മന്ത്രിയായിരുന്നു ഗോപാല കുറുപ്പ് മകൻ സുധാകരൻ !രണ്ട്‌ കാര്യങ്ങൾക്കായാണ് അദ്ദേഹം കുനിയാറ്.  ഒന്ന്‌ കവിത എഴുതാനും മറ്റൊന്ന് റോഡിലെ കുഴികൾ എണ്ണി നോക്കാനും.  അങ്ങനെ റോഡിലെ കുഴികൾ എണ്ണി നോക്കാൻ അദ്ദേഹം തന്റെ സാമ്രാജ്യത്തിലെ വിവിധ ഭാഗങ്ങൾ,  റോഡിലെ കുഴികൾ ജീവിതത്തിൽ ആദ്യമായി കാണുന്നു എന്ന ഭാവത്തിൽ ചുറ്റി നടന്നു കാണുകയുണ്ടായി. അങ്ങനെ റോഡുകളുടെയും കുഴികളുടെയും പ്രജകളുടെയും പരിദേവനങ്ങൾ കേട്ടു കഴിഞ്ഞപ്പോൾ ഉഗ്ര പ്രതാപിയായ മന്ത്രി ഒരു കല്പന കവിതാ രൂപത്തിൽ പുറപ്പെടുവിച്ചു.  കഴിഞ്ഞ അഞ്ചു കൊല്ലക്കാലം കേരളത്തിലെ റോഡുകളിൽ നടന്ന അഴിമതി,…

"പുത്തനച്ചി പാതയോരം വരെ തൂക്കും പിന്നെ അവിടെ കവിത എഴുതും !"

പട്ടിണി കിടന്നാലെന്ത്, കോണകമുടുത്തില്ലെങ്കിലെന്ത് ?!

ഇപ്പോഴല്ലേ മനസ്സിലായത് ഇത്രയും പാടുപെട്ട് ഇവർ ഈ തീവണ്ടിയിൽ തീ തിന്നു പോകുന്നതിന്റെ ഗുട്ടൻസ് ! പട്ടിണി കിടന്നാലെന്ത് ,  കോണകമുടുത്തില്ലെങ്കിൽ എന്ത്‌,  3600 കോടിയുടെ ഈ  മുംബൈ സംഘി കാഴ്ച നേരിട്ടു കണ്ട് വയറു നിറഞ്ഞ  സ്ഥിതിക്ക് റെഡി മെയ്ഡ് മോക്ഷം ഉറപ്പായും കിട്ടും എന്ന് സാക്ഷി !   Share This:

"പട്ടിണി കിടന്നാലെന്ത്, കോണകമുടുത്തില്ലെങ്കിലെന്ത് ?!"

പ്രവാസി പൊട്ടിത്തെറിക്കുന്നു – ആ തെണ്ടികളുടെ കാര്യം ഞാൻ എപ്പോഴേ മറന്നു….

മുഖ്യ മന്ത്രി കയ്യടിയും വിപ്ലവാഭിവാദനങ്ങളും വാങ്ങിയാണല്ലോ ദുബായിൽ നിന്ന് മടങ്ങി വന്നത്.  പ്രവാസികളെ പ്രീതിപ്പെടുത്താൻ വേണ്ടി കുറെ പോപ്പുലർ പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അതുണ്ടാക്കാവുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ച് മുഖ്യ മന്ത്രി ചിന്തിച്ചോ ? പ്രവാസികളെ സംരക്ഷിക്കുന്ന നയം നല്ലത് തന്നെയാണ്.  പക്ഷെ അതു കടം വാങ്ങുന്ന നെല്ലെടുത്തു കുത്തിക്കൊണ്ടാവണോ എന്ന് രണ്ട്‌ വട്ടം ആലോചിക്കേണ്ടി ഇരിക്കുന്നു.  ജോലി നഷ്ടപ്പെട്ടു മടങ്ങി വരുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം നൽകുമെന്നാണ് ഒരു വാഗ്‌ദാനം.  ബലേ ബേഷ് ! പ്രവാസികൾ ഡോളറിലും പൗണ്ടിലും ദിർഹത്തിലും വാങ്ങിക്കൊണ്ടിരുന്ന അതേ തോതു വച്ചാണോ ശമ്പളം നൽകാൻ പോകുന്നത് ? അതോ സർക്കാർ ഗുമസ്ത നിരക്കിലാണോ ഫിക്‌സേഷൻ നടപ്പിലാക്കാൻ പോകുന്നത് ? ഇത്…

"പ്രവാസി പൊട്ടിത്തെറിക്കുന്നു – ആ തെണ്ടികളുടെ കാര്യം ഞാൻ എപ്പോഴേ മറന്നു…."

ചായാവാലകൾ രാജ്യം ഭരിക്കുമ്പോൾ ചായത്തട്ടുകൾക്കും കിട്ടണ്ടേ ഒരു പ്രൊമോഷൻ ?!

നാട് വാഴുന്ന ചായവാലകളുടെ എണ്ണം കൂടി വരുന്നു.  ആദ്യം ചായയുടെ പേറ്റൻറ് അവകാശപ്പെട്ടത് സാക്ഷാൽ പ്രധാന മന്ത്രി തന്നെയായിരുന്നു.  പിന്നീട് ആ പാതയിലേക്ക് കടന്നു വന്നത് പനീർ ശെൽവം എന്ന തമിഴ് നാട് മുഖ്യ മന്ത്രിയാണ്.  ചായയുടെ മണവും ഗുണവും നന്നായി അറിയാവുന്നവർ അധികാരത്തിൽ ഇരിക്കുമ്പോൾ തങ്ങളെ പോറ്റി വളർത്തി വലുതാക്കി വിട്ട ചായത്തട്ടുകൾക്ക് ഒരു ഗ്ളാമർ പരിവേഷം നൽകിയില്ലെങ്കിലും ഒരല്പം പരിഷ്‌ക്കാരം എങ്കിലും നൽകേണ്ടതാണ്.  മഹാരാഷ്ട്രയിലുള്ള പ്രധാന മന്ത്രി ബാരമതിയിലോ,  തമിഴ്‌നാട് മുഖ്യ മന്ത്രി തിരുപ്പതിയിലോ പോയാൽ ആ പരിഷ്‌ക്കാരത്തിന്റെ ഏറ്റവും പുതിയ പതിപ്പ് അവിടെ കാണാൻ പറ്റും.  അമ്പലവും പൂജയുമൊന്നുമല്ല വിഷയം.  ബാരമതിയിൽ നാളെ ആരംഭിക്കുന്ന നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ മാളവിക…

"ചായാവാലകൾ രാജ്യം ഭരിക്കുമ്പോൾ ചായത്തട്ടുകൾക്കും കിട്ടണ്ടേ ഒരു പ്രൊമോഷൻ ?!"