വികസന ‘ഫക്കീർ’ വിരട്ടുന്നു, വിവരാവകാശം വീട്ടിൽ വച്ചാൽ മതിയത്രെ !

പണ്ടൊരിക്കൽ ഇവിടെ ഒരു കേന്ദ്ര രക്ഷാ മന്ത്രി ഉണ്ടായിരുന്നു.  ഇടയ്ക്കിടയ്ക്ക് അദ്ദേഹം കേരളത്തിൽ വരും.  വരുമ്പോഴൊക്കെ കേരള ഭരണത്തെ കുറിച്ച് കുറെ കെട്ട വാക്കുകൾ പറഞ്ഞിട്ട് തിരിച്ചു പറക്കും.  ഇപ്പോൾ ആ രോഗം അദ്ദേഹത്തിൽ നന്നായി കുറഞ്ഞിട്ടുണ്ട്.  കാരണം കുറ്റം പറയാനും മാത്രം പദവികൾ ഒന്നും ഇപ്പോൾ അദ്ദേഹത്തിനില്ല എന്നത് തന്നെ.  എന്നാൽ ആ രോഗം പുതിയ ചില ആളുകൾക്ക് പിടിപെട്ടിട്ടുണ്ട്.  അതിലൊരാളാണ് ബിജെപി അധ്യക്ഷൻ.  img_20161206_113719കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം വീഴ്ച വരുത്തിയത്രെ.  യഥാർത്ഥത്തിൽ വീണിടം വിദ്യ ആക്കുന്ന ഒന്നാംതരം കലാപരിപാടി ആണിത്.  സംസ്ഥാനത്തിന് അവകാശപ്പെട്ട പദ്ധതികൾ നിഷേധിക്കുന്നവർ അത് മറച്ചു വെക്കാനാണ് ഇത്തരം ഉണ്ടയില്ലാത്ത വേടികൾ ഇടയ്ക്കിടയ്ക്ക് പൊട്ടിക്കുന്നത്.  കേന്ദ്രം എയിംസ് ആശുപത്രി നിഷേധിച്ച കാര്യം എൻടിവി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.  അതിന്റെ തുടർച്ചയായി പ്രധാന മന്ത്രിയുടെ ഓഫീസ് വക ഒരു വിരട്ടൽ !  നിർദിഷ്ട പൂവാർ കപ്പൽ ശാലയാണ് വിഷയം tmpsnapshot14810039255482017-18 ൻറെ ബജറ്റ് തയ്യാറാക്കുന്ന സമയമാണല്ലോ ഇപ്പോൾ.  എംപി മാരെ പോലെ തലേ ദിവസം പോയി കാര്യങ്ങൾ അന്വേഷിച്ചിട്ടു കാര്യമില്ലാത്തതു കൊണ്ട്‌ നേരത്തെ തന്നെ പണി തുടങ്ങാൻ എൻടിവി തീരുമാനിച്ചു.  ആദ്യം കേരള സർക്കാരിന്റെ നിലപാട് അറിയാൻ ശ്രമിച്ചു.  പൂവാർ കപ്പൽ ശാലയ്ക്ക് വേണ്ട പണം ബഡ്ജറ്റിൽ നീക്കി വക്കണം എന്നാവശ്യപ്പെടുന്ന കത്ത് കേന്ദ്രത്തിനു അയച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി.  _20161206_114244എന്നാൽ ഒരു കത്തയച്ചിട്ടു മിണ്ടാതിരുന്നാൽ കത്ത് ചവറ്റുകുട്ടയിൽ പോകുമെന്നുറപ്പു ഉള്ളതിനാൽ ആ കത്തിനെ പിന്തുടരാൻ എൻടിവി തീരുമാനിച്ചു.  സംസ്ഥാന സർക്കാർ പറഞ്ഞ പ്രകാരമുള്ള ഒരു കത്ത് കേന്ദ്രത്തിനു കിട്ടിയോ,  അതനുസരിച്ചു ബഡ്ജറ്റിൽ പണം വകയിരുത്തുമോ,  കത്തിന്റെ ഒരു പകർപ്പ് തരുമോ എന്നിങ്ങനെ പോയി എൻടിവി യുടെ ആവശ്യങ്ങൾ.   കാരണം മുൻ സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോഴത്തെ    സർക്കാർ കപ്പൽ നിർമ്മാണത്തിന് മുന്തിയ പരിഗണന നൽകുന്നു എന്ന് എവിടെയൊക്കയോ വായിക്കുകയോ കേൾക്കുകയോ ചെയ്തിരുന്നു.  2014 ലെ കണക്കനുസരിച്ചു ലോക കപ്പൽ നിർമ്മാണത്തിൽ ഇന്ത്യയുടെ പങ്ക്‌ കേവലം 0.6% മാത്രമാണ്.  2020 ടു കൂടി ഇത് 5% എങ്കിലും ആയി ഉയർത്താൻ സർക്കാർ അക്ഷീണം പ്രയത്നിക്കയാണത്രെ.  നിലവിൽ ഉള്ള 10.3 ദശലക്ഷം ടൺ എന്ന കപ്പൽ ശേഷി നാലു മടങ്ങു് കൂട്ടി 43 ദശലക്ഷം ടൺ ആക്കാൻ സർക്കാർ കൊണ്ട്‌ പിടിച്ചു പ്രയത്നിക്കയാണത്രെ.  കപ്പൽ നിർമ്മാണ മേഖലയെ കുറിച്ച് ഇത്രയും സ്വപ്‌നങ്ങൾ കൊണ്ട്‌ നടക്കുന്ന  പ്രധാന മന്ത്രിയുടെ ഓഫീസ് പ്രതീക്ഷയോടെ പ്രതികരിക്കും എന്ന് തന്നെ എൻടിവി പ്രതീക്ഷിച്ചു.  പക്ഷെ സംഭവിച്ചത് നേരെ തിരിച്ചാണ്.  _20161206_114353പൂവാർ പദ്ധതി ‘ദേശീയ വികസനത്തിന് എതിരാണ്’ അതുകൊണ്ടു വിവരാവകാശം പോലുള്ള ആയുധങ്ങൾ സൂക്ഷിച്ചു ഉപയോഗിക്കണം.  2019 വരെ ഞങ്ങൾ ആനപ്പുറത്തു കയറി കറങ്ങുന്നവരാണ്.  അത് കഴിഞ്ഞു തെരെഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഞങ്ങൾ പൂവാറും പൂക്കാലവുമെല്ലാം ജനങ്ങൾക്ക് വാഗ്ദാനമായി നൽകും.  അത് വെറും വാഗ്ദാനമായി അടുത്ത അഞ്ചു കൊല്ലവും നിലനിർത്തും എന്നു  ഞങ്ങൾ ഉറപ്പും  വരുത്തും.   രാജ്യത്തെ ഒറ്റയടിക്ക് ഉദ്ധരിക്കാൻ നടക്കുന്നവർ 17 മാസം കഴിഞ്ഞാണ് ഒരു ഷിപ്പിംഗ് നയം പ്രഖ്യാപിച്ചത്.  പ്രഖ്യാപിച്ച  നയം പെരണത്തു കയറ്റി വെക്കാനാണ് വികസന ‘ഫക്കീറി’ന്റെ ഒടുവിലത്തെ കൽപ്പന ! _20161206_114442

Share This:

Leave a Reply

Your email address will not be published.