പുത്തനച്ചി പാതയോരം വരെ തൂക്കും പിന്നെ അവിടെ കവിത എഴുതും !

ഭരണത്തിൽ കേറിയ നാളുകളിൽ എന്തൊരു ആവേശമായിരുന്നു ?! വിപ്ലവം തോക്കിൻ കുഴലിലൂടെ മാത്രമല്ല റോഡിലെ കുഴികളിലൂടെയും നടത്താം എന്ന് തെളിയിച്ച ലോകത്തിലെ ആദ്യത്തെ മന്ത്രിയായിരുന്നു ഗോപാല കുറുപ്പ് മകൻ സുധാകരൻ !tmpsnapshot1483087074495രണ്ട്‌ കാര്യങ്ങൾക്കായാണ് അദ്ദേഹം കുനിയാറ്.  ഒന്ന്‌ കവിത എഴുതാനും മറ്റൊന്ന് റോഡിലെ കുഴികൾ എണ്ണി നോക്കാനും.  അങ്ങനെ റോഡിലെ കുഴികൾ എണ്ണി നോക്കാൻ അദ്ദേഹം തന്റെ സാമ്രാജ്യത്തിലെ വിവിധ ഭാഗങ്ങൾ,  റോഡിലെ കുഴികൾ ജീവിതത്തിൽ ആദ്യമായി കാണുന്നു എന്ന ഭാവത്തിൽ ചുറ്റി നടന്നു കാണുകയുണ്ടായി. tmpsnapshot1483088379522അങ്ങനെ റോഡുകളുടെയും കുഴികളുടെയും പ്രജകളുടെയും പരിദേവനങ്ങൾ കേട്ടു കഴിഞ്ഞപ്പോൾ ഉഗ്ര പ്രതാപിയായ മന്ത്രി ഒരു കല്പന കവിതാ രൂപത്തിൽ പുറപ്പെടുവിച്ചു.  കഴിഞ്ഞ അഞ്ചു കൊല്ലക്കാലം കേരളത്തിലെ റോഡുകളിൽ നടന്ന അഴിമതി,  കുഴി എണ്ണിക്കണ്ടു പിടിക്കാനുള്ളതായിരുന്നു കല്ലേ പിളർക്കുന്ന ആ കവിതകല്പന ! അതിന്‌ വിജിലൻസു പോലുള്ള കടൽക്കിഴവന്മാരുടെ സഹായം ഒന്നും അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു.  മന്ത്രി തന്നെ സ്വയം ഒരു വിജിലൻസ് ആകാൻ തീരുമാനിച്ചു.  ആദ്യ പടിയായി റോഡ് നിർമ്മാണത്തിന് അവശ്യം വേണ്ട ടാറിന്റെ കണക്കെടുക്കാൻ തീരുമാനിച്ചു. കേരളത്തിൽ ടാർ വരുന്നത് കൊച്ചി റിഫൈനറിയിൽ നിന്നായതിനാൽ കഴിഞ്ഞ അഞ്ചു വർഷം അവർ വിറ്റ ടാറിന്റെ കണക്കെടുക്കാൻ നടപടി സ്വീകരിച്ചതായി അദ്ദേഹം കവിത ചൊല്ലിക്കൊണ്ടു തന്നെ പറഞ്ഞു. new-doc-16ഇക്കഴിഞ്ഞ ജൂലൈ മാസം പതിനഞ്ചാം തിയതി ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്റെ മുമ്പിൽ വച്ചാണ് മന്ത്രിയുടെ ഈ കുഴിയിലെ കൊടുങ്കാറ്റു പ്രഖ്യാപനം നടന്നത്.  റോഡിനു വേണ്ടി 100 രൂപ അനുവദിച്ചാൽ 50 രൂപ പോലും റോഡിൽ എത്തുന്നില്ല എന്ന ശാസ്ത്രീയ സാമ്പത്തീക സത്യം അദ്ദേഹം കണ്ടു പിടിച്ചവതരിപ്പിച്ചു.  എന്തായാലും അഴിമതിക്കാരായ റോഡ് കോൺട്രാക്ടർമാർ ഇത്തവണ കുടുങ്ങിയത് തന്നെ എന്ന് ഇന്നാട്ടിലെ കോവർ കഴുതകൾ വിശ്വസിക്കുകയും  പ്രതീക്ഷിക്കുകയും ചെയ്‌തു.  ആറു മാസങ്ങൾക്കിപ്പുറം കവി മന്ത്രി അത്തരം കറുത്ത ടാറിന്റെ കണക്കു വല്ലതും എടുത്തോ എന്ന് വിവരം കെട്ട ഒരുത്തൻ റിഫൈനറിയിൽ അന്വേഷിച്ചു.  കവിതയും പ്രാസവുമൊന്നുമില്ലാതെ തന്നെ അവർ മറുപടി നൽകി.  Office of TM I&C Kochi has not received any such application /letter enquiring about the bitumen sale over last 5 years from Govt of Kerala/ PWD Secretary/ or any related department. new-doc-18ഇങ്ങനെയാണ് കേരളത്തിലെ ചില ചെഗുവേര മാർ ഭരിച്ചു പൊലിപ്പിക്കുന്നത്.  എല്ലാം ശരിയാക്കണമെന്നു ഇന്നാട്ടിലെ ഒരു  കാരിയും കഴുതയും അങ്ങോട്ട് വന്നാവശ്യപ്പെട്ടിട്ടില്ല.  അങ്ങനെയുള്ള മഹത്തായ കാര്യങ്ങൾ ഒന്നും ഇവിടെ ആരും പ്രതീക്ഷിച്ചിട്ടുമില്ല.  പക്ഷെ പറയുന്ന കാര്യങ്ങൾ വെറും തറക്കവിത പോലെ ആകുമ്പോൾ പാവം റോഡിലെ കുഴികൾക്കു പോലും അതു വേദന ഉണ്ടാക്കും.  അതുകൊണ്ടു ഒന്നുകിൽ കൂടുതൽ കൂടുതൽ കവിതകൾ എഴുതുക. അതുകൊണ്ടെങ്കിലും റോഡിലെ കുഴികൾ അടക്കാൻ പറ്റുമോ എന്ന് നോക്കാം.  അല്ലെങ്കിൽ കവിതപ്പണിയും കസ്സേരപ്പണിയും അവസാനിപ്പിച്ചു കഴുതകൾക്കു ഒരു മോചനം കൊടുക്കുക മഹാനായ  കവികുറുപ്പേ. 

Share This:

One thought on “പുത്തനച്ചി പാതയോരം വരെ തൂക്കും പിന്നെ അവിടെ കവിത എഴുതും !

  1. അഴിമതിക്കെതിരെ പൊതുമരാമത്തു മന്ത്രി സംസാരിക്കുന്നതും കവിത ചൊല്ലുന്നതിലും എന്തേ ഇത്ര അസഹിഷ്ണുത ? ഇതിനു മുമ്പും ഇവിടെ അഴിമതിയിൽ മുങ്ങിക്കുളിച്ച മരാമത്തു മന്ത്രിമാർ പണിഞ്ഞ് പണിഞ്ഞ് ശതകോടികൾ മുടിച്ചു വല്ലോ? അന്നീ രോഷം എവിടെ പോയി? വളരെ കുറഞ്ഞ ഒരു സമയമേ ആയുള്ള കവി മന്ത്രി ചാർജ് എടുത്തിട്ട്. ജോലി ചെയ്യാൻ കുറച്ചു സമയം കൊടുക്കു അദ്ദേഹത്തിന്.ഏലിയാസ് ജോൺ കാത്തിരിക്കു കുറച്ചു കൂടി.പ നല്ല ഫലങ്ങൾ തീർച്ചയായും നിങ്ങൾക്ക് കാണാം

Leave a Reply

Your email address will not be published.