കളഞ്ഞു കിട്ടിയ കളിത്തോക്കിന് ഇപ്പോഴും ഉടയോനില്ല !

പണ്ടൊരു തോക്കു കളഞ്ഞു കിട്ടിയ ആൾ അതിന്റെ ഉടമയെ അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.  ഇതുവരെ ഉടമയെ കണ്ടെത്താൻ മാത്രം കഴിഞ്ഞിട്ടില്ല.  തോക്കിന്റെ ഉടമയെ തേടിയുള്ള ഈ യാത്ര പോലെ മറ്റൊരു അന്വേഷണ യാത്രയുടെ കഥ എൻടിവി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.  ഇവിടുത്തെ ഉരുപ്പടി വെറും കളിത്തോക്കാല്ല,  മറിച്ചൊരു കളിവണ്ടിയാണ്.  വണ്ടിയെന്നു പറഞ്ഞാൽ ആകാശത്തു കൂടെ പറന്നു കളിച്ചു നടന്ന വിമാന വണ്ടി. കുറേക്കാലമായി ഈ വിമാനം വെയിലു കായാൻ തുടങ്ങിയിട്ട്.  ഉടമസ്ഥാനെ തേടിയല്ല ഇവിടുത്തെ അന്വേഷണം.  പുതിയ ഒരുടമസ്ഥനെ കണ്ടു പിടിച്ച് ഈ മാരണം തലയിൽ കെട്ടി വച്ചു കൊടുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.  9000 കോടിയോളം ബാങ്കുകൾക്ക് കൊടുക്കാനുള്ള കിംഗ് ഫിഷർ കമ്പനിയാണ് വിമാനത്തിന്റെ ഉടയോൻ.…

"കളഞ്ഞു കിട്ടിയ കളിത്തോക്കിന് ഇപ്പോഴും ഉടയോനില്ല !"

പുലിമുരുകനല്ല, പിണറായി കാണേണ്ടത് പാഡ് മാനാണ് !

ട്വിങ്കിൾ ഖന്ന നിർമ്മിച്ച് ആർ ബാൽക്കി സംവിധാനം ചെയ്യുന്ന അക്ഷയ് കുമാറും സോനം കപൂറും പ്രധാന വേഷങ്ങൾ ചെയ്യുന്ന പാഡ് മാൻ എന്ന സിനിമ മുഖ്യ മന്ത്രി പിണറായി വിജയൻ,   ഇല്ലാത്ത സമയം കണ്ടെത്തി  എന്തിന് കാണണം ?  കാരണം മുഖ്യ മന്ത്രി വലിയ വലിയ കാര്യങ്ങൾ പറഞ്ഞു തുടങ്ങുന്നു – “ഒരു ടൺ പ്ലാസ്റ്റിക് ബോട്ടിലുകൾ നിർമ്മിക്കുമ്പോൾ മൂന്നു ടൺ കാർബൺ ഡയോക്‌സൈഡ് അന്തരീക്ഷത്തിൽ കലരും.  ഒരു കുപ്പിക്ക് 562 ഗ്രാം എന്ന കണക്കിൽ ഹരിത ഗൃഹ വാതകം അന്തരീക്ഷത്തിലേക്ക് പ്രസരിക്കുന്നു ” മുഖ്യ മന്ത്രിയുടെ ഹരിത കേരള മിഷൻ ഇത്ര സൂക്ഷ്മമായി വിഷയങ്ങൾ പഠിക്കുന്നത് കൊണ്ടാണ് പാഡ് മാൻ സിനിമ അദ്ദേഹം…

"പുലിമുരുകനല്ല, പിണറായി കാണേണ്ടത് പാഡ് മാനാണ് !"

ബിജെപി നിവേദനം മോദി ചുരുട്ടിക്കൂട്ടിയെറിഞ്ഞു !

പേരൂർക്കടയിലെ ഉപവാസം പ്രധാന മന്ത്രിയുടെ വീട്ടിലോട്ടു മാറ്റിയിട്ടും കാര്യമില്ല.  ബിജെപിക്കാർ കൊടുത്ത നിവേദനം മോദി കോഴിക്കോട് താമസിച്ച സ്ഥലത്തെ ചവറു കുട്ടയിൽ എങ്ങാനും കളഞ്ഞിരിക്കാം എന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് ഏറ്റവും ഒടുവിൽ വെളിപ്പെടുത്തി.  പ്രധാന മന്ത്രി കോഴിക്കോട് വന്നപ്പോൾ ബിജെപിയിലെ ചില ‘തിങ്ക് ടാങ്കു’കൾ  കേരളത്തിന്റെ വികസനത്തിനു വേണ്ടിയുള്ള മുപ്പതു നിർദേശങ്ങൾ  എഴുതി തയ്യാറാക്കി അദ്ദേഹത്തിന് സമർപ്പിച്ചു. 24.09.2016 ന് നൽകിയ ആ നിവേദനന്തിന്റെ പുറത്തു പ്രധാന മന്ത്രിയുടെ ഓഫീസ്  എന്ത്‌ നടപടി സ്വീകരിച്ചു എന്ന അന്വേഷണത്തിന് പരിശോധിച്ചു വരുന്നു എന്നതായിരുന്നു ഇന്നലെ വരെയുള്ള മറുപടി.  അതുകൊണ്ടാണ് ലോ അക്കാഡമി വിഷയത്തിൽ പേരൂർക്കടയിൽ ഉപവാസമിരിക്കുന്ന സംസ്ഥാന ബിജെപി നേതൃത്വം ഉപവാസ സമരം പ്രധാന മന്ത്രിയുടെ…

"ബിജെപി നിവേദനം മോദി ചുരുട്ടിക്കൂട്ടിയെറിഞ്ഞു !"

എന്തുട്ര ശവി ഇപ്പറേണത്, ഇൻറെ കാശ് പോയത് തന്നെ മിച്ചം !

ചിറമ്മൽ ഈനാശു പ്രാഞ്ചി പത്മശ്രീ ഇനത്തിൽ നഷ്ടമായ പണത്തെ കുറിച്ചു വാസു മേനോനോട് കയർക്കുന്ന രംഗം ഓർമ്മ വരുന്നു എങ്കിൽ അതു ചിലപ്പോൾ ഇന്ന് റിപ്പബ്ലിക്ക് ദിനമായതു കൊണ്ടായിരിക്കും.  കാശു നഷ്ടമാകുന്ന ഒരുമാതിരിപ്പെട്ട തൃശൂരുകാരൊക്കെ ഇങ്ങനെ തന്നെയാകും പ്രതികരിക്കുക.  കാശും പോയി കൈ പൊള്ളിയിരിക്കുന്നവരോട് കാര്യങ്ങളൊക്കെ നാളെ ശരിയാകും എന്നു പറഞ്ഞാൽ പൂരപ്പറമ്പിലെ തെറി കൂടി കേൾക്കേണ്ടി വരും.  അങ്ങനെ കാശു പോയ പുതിയ ‘പ്രാഞ്ചിയേട്ടൻ’ എന്നെ  തെറി പറഞ്ഞില്ലായെന്നു മാത്രമല്ല കുറച്ചു സൗഹൃദത്തോടെ ഫോൺ വക്കുകയും ചെയ്‌തു.  ഞങ്ങളുടെ സംഭാഷണത്തിന് പശ്ചാത്തലം ഒരുക്കിയത് തൃശ്ശൂരുകാരൻ വ്യവസായ മന്ത്രിയുടെ ‘റിപ്പബ്ലിക്ക് ദിന സന്ദേശ’മായിYരുന്നു. വ്യവസായികൾക്ക് വേണ്ടി മന്ത്രി പുതിയ നിയമം കൊണ്ടുവരാൻ പോകയാണത്രെ ! പല പല…

"എന്തുട്ര ശവി ഇപ്പറേണത്, ഇൻറെ കാശ് പോയത് തന്നെ മിച്ചം !"