ഒരു വെള്ളപ്പൊക്കം വന്നിരുന്നെങ്കിൽ ഒരു കൺസൾട്ടന്റിനെ വക്കാമായിരുന്നു !

അന്തരിച്ച ജയനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമല്ലയിത്.  അപകീർത്തിപ്പെടുത്തിയാലേ ചിലർ അനങ്ങുകയുള്ളു എങ്കിൽ അങ്ങനെ തന്നെ ചെയ്യേണ്ടി വരും.  അല്ലെങ്കിൽ ആരാന്റെ ആസനത്തിൽ വളരുന്ന ആലിന്റെ തണലിലും നാളെ അവർ കാർണിവൽ നടത്തിക്കളയും. img_20161204_065859-2പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ ആൽമരം എവിടെയാണെന്നറിയാമോ ? കാർണിവൽ കൊഴുത്തു മറിയുന്ന കേരളത്തിലെ ഒരു പ്രധാന ടൂറിസ്റ്റു കേന്ദ്രം.  ആൽത്തറയും ആസനവും തിരിച്ചറിയാതെ ധാരാളം പേർ ദിവസേന ഇതിന്റെ തണൽ ആസ്വദിക്കാൻ വന്നു പോകുന്നുണ്ട്.  അപ്പോൾ ഇനി നമുക്ക് നേരിട്ടു ചെന്ന് ആൽത്തറയൊക്കെ ഒന്നു നേരിട്ടു ചുറ്റി നടന്നു കണ്ടു വരാം.  img_20161204_065752തലസ്ഥാനത്തെ ചരിത്ര പാരമ്പര്യം ഏറെയുള്ള ശംഖുമുഖം കടൽത്തീരത്തെ ആറാട്ട് കൽമണ്ഡപങ്ങളിൽ ഒന്നിന്റെ അവസ്ഥയാണിത്.  ചരിത്ര കോൺഗ്രെസ്സു വരെ ഈ ദിവസങ്ങളിൽ ഇവിടെ നടന്നു.  നിരവധി  ചരിത്രകാരന്മാരും ചരിത്ര വാദികളും നമുക്കുണ്ട്.  ആർക്കിയോളജിസ്റ്റുകൾ എന്ന ശാസ്ത്രകാരന്മാരുണ്ട്.  എല്ലാറ്റിനും ഉപരി പൈതൃക സംരക്ഷിത വകുപ്പും സന്നദ്ധ ഭടന്മാരുമുണ്ട്.  അതിനൊക്കെ പുറമെ ടൂറിസത്തിന്റെ മൊത്തക്കച്ചവടക്കാർ വേറെയുമുണ്ട്.  എല്ലാ സചിവോത്തമന്മാരും കാര്യക്കാരുമുണ്ടായിട്ടും ഓരോ ദിവസം കഴിയുന്തോറും ഓരോന്ന് തകർന്നു വീണു കൊണ്ടിരിക്കയാണ്. img_20161204_065933ഇത് കല്മണ്ഡപത്തിനടുത്തെ ചക്കരക്കുളത്തിന്റെ തകർന്നു കൊണ്ടിരിക്കുന്ന ഭിത്തി.  കുളം നല്ലൊരു പ്ലാസ്റ്റിക് മലയായി മാറിക്കഴിഞ്ഞു.  ഇവിടുത്തെ പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കണം എന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ്.  അതിന്റെ പുറത്തു പതിറ്റാണ്ടുകളായി അടയിരിക്കുന്നവരുടെ ആഗ്രഹമാണ് അന്തരിച്ച ജയൻ തുടക്കത്തിൽ ‘വിളിച്ചു പറഞ്ഞത് ‘.  ഒരു സുനാമിയോ വെള്ളപ്പൊക്കമോ വന്ന്‌ ഇതൊക്കെ ഒന്നു തരിപ്പണം ആക്കിയെങ്കിൽ ഒരു കൺസൾട്ടന്റിനെ വക്കാമായിരുന്നു എന്ന മുസിരിസ് കച്ചവട ചിന്ത. img_20170104_141011നൂറ്റാണ്ടുകൾക്കു മുമ്പ് പ്രതാപത്തോടെ വാണിരുന്ന ഒരു  സംസ്കാരത്തിന്റെ ബാക്കി പത്രമാണ് ഇന്നത്തെ മുസിരിസ് പദ്ധതി.  കരകവിഞ്ഞൊഴുകിയ പെരിയാറിലെ പ്രളയമാണ് മുസിരിസ് പട്ടണത്തെ കീഴ്മേൽ മറിച്ചത്.  അതുകൊണ്ടെന്തു പറ്റി ? അതുകൊണ്ടു ടൂറിസം ഡിപ്പാർട്മെന്റിന് ഒരു കൺസൾട്ടന്റിനെ നിയമിച്ച് ഭാവി കച്ചവട സാധ്യതകൾ ആലോചിക്കാൻ ഒരവസരം കിട്ടി.  അതുപോലെ വല്ല മഹാമാരിയോ സുനാമിയോ വന്ന്‌ ശംഖുമുഖത്തെയും ഒന്നു രക്ഷപെടുത്തേണമേ എന്നാണ് ചില വിവര ദോഷികളുടെ ആഗ്രഹം.  രണ്ടാമതൊരു സുനാമി വരുന്നതിനു മുമ്പ് ആദ്യത്തെ സുനാമി സമ്മാനിച്ച ശംഖുമുഖത്തെ തിരു ശേഷിപ്പുകൾ കൂടി കണ്ടു പോയാലേ ഈ ടൂറിസം യാത്ര സഫലമാവുകയുള്ളു.  img_20161204_070630കണ്ടിട്ട് ഒരു പുരാവസ്തു ആണെന്ന് ആർക്കെങ്കിലും തോന്നുന്നു എങ്കിൽ ഇത് രൂപകൽപന ചെയ്തവരും നിർമിച്ചവരും ചാരിതാർഥ്യം അടയും.  കാരണം ശംഖുമുഖത്തിന്റെ ചരിത്രവും കാലപ്പഴക്കവും വിളിച്ചോതുന്നതാകണം അവിടുത്തെ ഏതു പുതിയ നിർമ്മിതിയും.  അതാണ് സ്ഥല കാല ബോധമുള്ളവരുടെ ആസൂത്രണവും ആഗ്രഹവും..  നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രത്യേക വസ്തുക്കളുടെ തെരഞ്ഞെടുപ്പിലൂടെയാണ് ഈ അപൂർവ കാലപ്പഴക്കം അവർ ഇത്ര സുഗമമായി സാധിച്ചെടുക്കുന്നത്.  ഈ ഒരു പുതിയ ശാസ്ത്ര ശാഖയുടെ പരീക്ഷണം കൂടിയാണ് ശംഖുമുഖത്തു ടൂറിസം വകുപ്പും മറ്റു ചില വെട്ടുമേനി വകുപ്പുകളും കൂടി നടപ്പാക്കി വിജയിപ്പിച്ചത്.   img_20161204_070221സുനാമി പുനരധിവാസത്തിന്റെ ഭാഗമായി കിട്ടിയ പണമാണ് ഈ പേക്കോലത്തിന്റെ രൂപത്തിൽ കാണുന്നത്.  2. 37 കോടി രൂപ ശംഖുമുഖത്തു പല ഭാഗത്തായി വികൃതമായി കിടപ്പുണ്ട്.  രണ്ടരക്കോടി രൂപ കേവലം ആറു വര്ഷത്തി നുള്ളിൽ എങ്ങനെയൊക്കെ ദ്രവിച്ചു നശിക്കാം എന്നു പഠിക്കണമെങ്കിൽ ശംഖുമുഖത്തു വന്നാൽ മതി. ആറു  വർഷം കൊണ്ടു നമ്മൾ പണിയുന്ന ഒരു കെട്ടിടം ഇങ്ങനെയാകാത്തതു നമ്മുടെ വിവരക്കേട്!img_20161204_071013-1 ഒരു പൊതു ആസ്തി എത്ര വികൃതമായി,  നായകൾക്ക് മാത്രം പ്രയോജനം ചെയ്യുന്ന രീതിയിൽ എങ്ങനെ നടപ്പാക്കാം എന്നതിന്റെ ക്‌ളാസ്സികൾ ഉദാഹരണമാണ് ശംഖുമുഖം.  മോന്തായം വളഞ്ഞാലെന്തു അതിന്റെ കീഴെ തന്നെ നമ്മൾ കാർണിവൽ നടത്തി സായിപ്പിനെ അമ്പരപ്പിച്ചു കളയും.  ഒരു  സുനാമി വന്ന്‌ കയറിയാലെങ്കിലും ശംഖുമുഖത്തിന്റെ മോന്ത നേരെയാകുമെങ്കിൽ ഞങ്ങൾ രണ്ട്‌ കയ്യും നീട്ടി ആ സുനാമിയെ സ്വാഗതം ചെയ്യും! ഒപ്പം ഒരു കൺസൾട്ന്റ എങ്കിലും രക്ഷപ്പെടുമല്ലോ !!

Share This:

One thought on “ഒരു വെള്ളപ്പൊക്കം വന്നിരുന്നെങ്കിൽ ഒരു കൺസൾട്ടന്റിനെ വക്കാമായിരുന്നു !

Leave a Reply

Your email address will not be published.