വിവാദ പാറ്റൂർ ഭൂമി സർക്കാർ ഒടുവിൽ പാട്ടിലാക്കി.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു കുറെ ഒച്ചപ്പാടുണ്ടാക്കിയ തലസ്ഥാനത്തെ പാറ്റൂർ ഭൂമി ഒടുവിൽ സർക്കാറിന്റെ കൈവശത്തായി.  റവന്യു വകുപ്പിന്റെ കൈവശത്തിലായ 12.279 സെനറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തി വേലികെട്ടി മറക്കുകയും ചെയ്‌തു.  IMG_20170110_182824നഗരത്തിലെ ഒരു പ്രമുഖ ബിൽഡർ നിർമ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയം സർക്കാർ പുറമ്പോക്കു ഭൂമി കൂടി വളഞ്ഞെടുത്തു എന്ന പരാതി വ്യാപകമായി ഉയർന്നു.  ഏകദേശം 16 സെൻറ് ഭൂമി അന്യാധീനപ്പെട്ടു എന്നായിരുന്നു ആക്ഷേപം.  കളക്ടർ ഉൾപ്പെടെ ഉയർന്ന ഉദ്യോഗസ്ഥർ പ്രതികളും സാക്ഷികളുമായി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു.  പ്രതിപക്ഷ നേതാവായിരുന്ന വി എസ്‌ അച്യുതാനന്ദൻ ഈ വിഷയത്തിൽ ഇടപെട്ടു..  മാത്രമല്ല പൊതുമുതൽ സ്വകാര്യ വ്യക്തികൾക്കു മറിച്ചു കൊടുക്കുന്ന സർക്കാർ എന്ന അപഖ്യാതി കഴിഞ്ഞ സർക്കാരിന് മേൽ ചാർത്താനും പാറ്റൂർ ഭൂമി ഇടപാട് കാരണമായി.  ലോകായുക്ത ഈ കേസിന്റെ പേരിൽ പല വിവാദ പരാമർശങ്ങളും നടത്തിയിരുന്നു.  പ്രബല രാഷ്ട്രീയ നേതാക്കന്മാർക്ക് ഈ സമുച്ചയത്തിൽ ഫ്‌ളാറ്റുകൾ അനുവദിക്കപ്പെട്ടു എന്നും ആരോപണമുണ്ടായി.  ഒടുവിൽ അഡ്വക്കേറ്റ് കമ്മീഷനെ വച്ച് സ്ഥലം അളന്നു തിട്ടപ്പെടുത്തുകയും ചെയ്‌തു.  ഇതിനൊക്കെ ഒടുവിലാണ് ഫ്‌ളാറ്റുടമ ഇപ്പോൾ സ്ഥലം വിട്ടുകൊടുത്തിരിക്കുന്നത്. IMG_20170110_182638പന്ത്രണ്ടേകാൽ സെന്റ്‌ ഭൂമി സർക്കാർ വളഞ്ഞെടുത്തെങ്കിലും മൂന്ന് സെന്റിന് വേണ്ടിയുള്ള വാദം കോടതിയിൽ തുടരുകയാണ്. പൊതു പ്രവർത്തകരുടെയും മാധ്യമങ്ങളുടെയും ഇടപെടൽ ഈ ഭൂമി തിരിച്ചു പിടിക്കലിന് പ്രേരണ ആയിട്ടുണ്ട്.  കൈ വശം വന്ന കണ്ണായ ഈ ഭൂമി ഫല പ്രദമായി ഉപയോഗപ്പെടുത്താൻ കൂടി സർക്കാർ ശ്രമിക്കേണ്ടതാണ്. IMG-20170112-WA0174

Share This:

Leave a Reply

Your email address will not be published.