വക്കീലില്ലാതെ വീട്ടിലിരുന്ന് വാദിക്കാവുന്ന ‘സുപ്രീം കോടതി’!

ഇന്നും ഒരു സെമിനാർ വിവരാവകാശത്തെ കുറിച്ചു തലസ്ഥാനത്തു നടക്കുന്നുണ്ട്.  മുഖ്യ മന്ത്രി തന്നെ അതിൽ പങ്കെടുക്കുമ്പോൾ വിഷയത്തിന്റെ പ്രാധാന്യം  നമുക്കു ഊഹിക്കാവുന്നതേയുള്ളു New Doc 34പാർലമെന്റിൽ എംപി മാർ ഉറങ്ങിപ്പോയതു കൊണ്ടു പാസ്സായി പോയ ഒരു നിയമമാണ് ഇതെന്ന് പലരും തമാശയായി പറയാറുണ്ട്.  വാസ്തവത്തിൽ അത്ര ശക്തമാണ് ആ നിയമമെന്ന് എനിക്ക് പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്.  ഒരു പക്ഷെ ഇന്നത്തെ കോടതികളെക്കാൾ ജനകീയമാണ് വിവരാവകാശ കമ്മീഷനുകൾ.  ഇതിൽ നിന്ന് വ്യത്യസ്തമായ അനുഭവമുള്ളവർ ചിലപ്പോൾ കണ്ടേക്കാം.  എൻറെ ഒടുവിലത്തെ ഒരനുഭവം ഇതാണ്.(തുടരുന്നു)IMG-20170112-WA017423.2.14 ന് അന്നത്തെ രക്ഷാ മന്ത്രിയായ എ കെ ആൻ്റണി കൊച്ചിയിൽ നടന്ന ഒരു പരിപാടിക്കിടെ ‘വിഴിഞ്ഞം മദർ പോർട്ടിൽ നേവൽ സ്റ്റേഷൻ ആരംഭിക്കാൻ പ്രധിരോധ മന്ത്രാലയത്തിന് താല്പര്യമുണ്ട് ‘ എന്നു പറയുകയുണ്ടായി.  വിഴിഞ്ഞം പദ്ധതി തന്നെ ആടിയുലഞ്ഞു കൊണ്ടിരുന്ന സമയത്തു കിട്ടിയ ഒരു പിടിവള്ളിയായി ഇത്‌ എനിക്ക് തോന്നി.  പ്രധിരോധ മന്ത്രാലയത്തിൽ നിന്നും ഒരുറപ്പു വാങ്ങിയെടുക്കാൻ ഞാൻ വിവരാവകാശം എന്ന ആയുധം തന്നെ ഉപയോഗിച്ചു.  കാരണം വാക്കിനു വിലയില്ലാത്ത  രാഷ്ട്രീയക്കാരൻ പറയുന്നത് ആരും വിശ്വസിക്കാത്ത കാലത്തു ഇതല്ലാതെ മറ്റു മാർഗ്ഗമില്ലാതായി.  അങ്ങനെ രക്ഷാ മന്ത്രിയുടെ ‘പൊന്നു’ പോലുള്ള വാക്കുകളെ ഉദ്ധരിച്ചു കൊണ്ടു പ്രതിരോധ മന്ത്രാലയത്തിന് കുറച്ചു ചോദ്യങ്ങളയച്ചു.  ഇന്ത്യയുടെ കോണക മൂലയിൽ കിടക്കുന്ന നാട്ടിലെ ഒരു കൂലി എഴുത്തുകാരനെ സർവ്വ സൈന്യാധിപന്മാർ എന്തിന് കാര്യമായി എടുക്കണം ?! അതു തന്നെ സംഭവിച്ചു.  അപേക്ഷയും അതിന് തുടർന്നുള്ള അപ്പീലും തിരസ്ക്കരിക്കപ്പെട്ടു.  ഇതൊന്നും പോക്കണം കെട്ട പൗരന് നൽകാൻ ഇവിടെ നിയമമില്ലത്രേ.  ആദ്യ രണ്ടു ഘട്ടവും പിന്നിടുമ്പോൾ വിവരവകാശത്തിനു ഒരു ‘സുപ്രീം കോടതി’ യേ സമീപിക്കാവുന്നതാണ്.  പരാതിക്കെട്ട് ഞാൻ കേന്ദ്ര വിവരാവകാശ കമ്മീഷനയച്ചു.  TMPSNAPSHOT1484906130030അതോടു കൂടി നമ്മുടെ സാധ്യതകൾ അവസാനിക്കുകയാണ്.  2014 ൽ അവസ്സാനിച്ച,  ഞാൻ തന്നെ മറന്നു പോയ ചോദ്യക്കടലാസുകളിലെ വരികൾ ഉദ്ധരിച്ചു കൊണ്ടു 2017 ൽ വിവരാവകാശ കമ്മീഷനിൽ നിന്നും എനിക്കൊരു കത്തു വന്നു.  ഇന്ന തിയതിക്ക് തെളിവെടുപ്പ് വച്ചിരിക്കുന്നു,  പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അന്നേ ദിവസം ഹാജരാകും നിങ്ങളും വിചാരണയിലും തെളിവെടുപ്പിലും പങ്കെടുക്കണം.  എംപിമാർ ഉറങ്ങിയത് ബോധ്യമാകുന്നത് ഇവിടെയാണ്.  ഡൽഹിയിലെ വിചാരണയിൽ നമ്മൾ നേരിട്ടു പങ്കെടുക്കേണ്ട  പകരം വീഡിയോ കോൺഫെറെൻസിങ് സംവിധാനം കമ്മീഷൻ തന്നെ ശരിയാക്കിത്തരും.  അതിൽ പങ്കെടുക്കേണ്ട തിരുവനന്തപുരത്തെ സ്ഥലവും സമയവും എന്തിന്  അവിടുത്തെ ഫോൺ നമ്പർ പോലും കമ്മീഷൻ എന്നെ അറിയിച്ചു.  2014 ലെ പേപ്പറുകൾ കണ്ടുപിടിക്കാൻ കഴിയാത്തതിനാൽ ഞാൻ വീഡിയോ കോൺഫെറെൻസിൽ പങ്കെടുത്തില്ല.  വിഷയം അവിടെയും അവസ്സാനിക്കുന്നില്ല,  ഞാൻ പങ്കെടുത്തില്ലെങ്കിലും മുൻ നിശ്ചയ പ്രകാരം വിചാരണ നടന്നു.  വാദിയായ എനിക്കു വേണ്ടി കമ്മീഷൻ തന്നെ വാദിച്ചു,  വിധി തീർപ്പു കൽപ്പിച്ചു ! “Information as applicable in the present case under the RTI Act shall be provided within 30 days from the date of receipt of this order,  to the appellant without fail”New Doc 35_1വിധി അവിടെയും തീരുന്നില്ല.  എനിക്കുള്ള മറുപടി നൽകിയ വിവരം നിശ്ചിത സമയത്തിനുള്ളിൽ കമ്മീഷനെയും പ്രതിരോധ വകുപ്പുകാർ അറിയിക്കണം ! ഇത്‌ ഇന്ത്യാ മഹാരാജ്യം തന്നെയാണോ എന്നൊരു സംശയം ഇല്ലാതില്ല.  നാലു വർഷം നീണ്ട ഈ പ്രക്രിയക്ക് എനിക്ക് ചിലവായതു കേവലം 100 രൂപയിൽ താഴെ മാത്രമാണ്.  ബാക്കിയൊക്കെ പൊതു ജനത്തിന്റെ പണം.  അബദ്ധത്തിൽ കിട്ടിയ ഈ ആയുധം ഒരിക്കലും നഷ്ടപ്പെടാൻ നമ്മൾ അനുവദിച്ചു കൂട,  എന്നുമാത്രമല്ല ആ ആയുധത്തിന്റെ മൂർച്ച ഇടയ്ക്കിടയ്ക്ക് രാകി മിനുക്കുകയും വേണം.  അതാണ് ഇന്ന് നടക്കുന്നത് പോലുള്ള സെമിനാറുകളിൽ സംഭവിക്കുന്നത്.  IMG-20170113-WA0034

Share This:

Leave a Reply

Your email address will not be published.