ഞാൻ തിരുമണ്ടനാകും നിങ്ങൾ സമരം ചെയ്തുകൊള്ളുക !

ഒരാൾക്ക് വെളിപാടുണ്ടാകാൻ പത്തു  പതിനഞ്ചു കൊല്ലം വേണ്ടി വരുമോ ?  സാധാരണ മഴയത്തെങ്കിലും സ്‌കൂൾ വരാന്തയിൽ കയറി നിന്നിട്ടുള്ള ഒരാൾക്ക് അതിൻറെ ആവശ്യം വരില്ല.  എന്നാൽ വരാൻ പോകുന്ന അപകടം മുന്നറിയിപ്പ് നൽകിയിട്ടും  തിരിച്ചറിയാൻ കഴിയാതെ പോയ ഒരു മുഖ്യ മന്ത്രി നമുക്കുണ്ടായിരുന്നു.  അല്ലെങ്കിൽ വീതം വയ്പ്പിന്റെ ഭാഗമായി പൊട്ടൻ കളി കളിച്ചതുമാകാം.  ഏതായാലും ചെയ്‌തു കൂട്ടിയ ചാവദോഷങ്ങളുടെ നൊമ്പരം ഇടയ്ക്കിടയ്ക്ക് തികട്ടി വരുന്ന ഒരാൾ ഇന്നലെയും അതു വിളിച്ചു പറഞ്ഞു. 2001 -06 മന്ത്രി സഭക്ക് നേതൃത്വം കൊടുത്ത എ കെ ആൻ്റണി ആണ് വിദ്യാഭ്യാസ രംഗം സ്വാശ്രയ മേഖലക്ക് തുറന്നു കൊടുത്തത്.  യാതൊരു മാനദണ്ഡവുമില്ലാതെ ആർക്കു വേണമെങ്കിലും അപേക്ഷിക്കാം എന്ന ക്യാബിനറ്റ് തീരുമാനം അറിയിച്ച ഉടനെ തന്നെ അഴിമതിയുടെ കാര്യം ഇദ്ദേഹത്തോടു പലരും ചൂണ്ടിക്കാട്ടി.  “അതെല്ലാം AICTE യും മെഡിക്കൽ കൗൺസിലും നോക്കിക്കൊള്ളും എന്നു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞയാളാണ് ഇപ്പോൾ സ്വാശ്രയ മേഖലക്കെതിരെ ഉറഞ്ഞു തുള്ളുന്നത്.  തിരു മണ്ടൻ തീരുമാനം എടുത്തയാൾ ഇപ്പോൾ അതിനെതിരെ കെഎസ്‌യൂ കുട്ടികളോട് സമരം ചെയ്യാൻ ആവശ്യപ്പെടുകയാണ്.  കേരളത്തിലും കേന്ദ്രത്തിലും കസേരകൾ ഇല്ലാതാകുമ്പോൾ ഇനി ഇതിലുമപ്പുറം പലതും വിളമ്പേണ്ടി വരും എന്നു സാക്ഷി. 

Share This:

Leave a Reply

Your email address will not be published.