ബിജെപി നിവേദനം മോദി ചുരുട്ടിക്കൂട്ടിയെറിഞ്ഞു !

പേരൂർക്കടയിലെ ഉപവാസം പ്രധാന മന്ത്രിയുടെ വീട്ടിലോട്ടു മാറ്റിയിട്ടും കാര്യമില്ല.  ബിജെപിക്കാർ കൊടുത്ത നിവേദനം മോദി കോഴിക്കോട് താമസിച്ച സ്ഥലത്തെ ചവറു കുട്ടയിൽ എങ്ങാനും കളഞ്ഞിരിക്കാം എന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് ഏറ്റവും ഒടുവിൽ വെളിപ്പെടുത്തി.  പ്രധാന മന്ത്രി കോഴിക്കോട് വന്നപ്പോൾ ബിജെപിയിലെ ചില ‘തിങ്ക് ടാങ്കു’കൾ  കേരളത്തിന്റെ വികസനത്തിനു വേണ്ടിയുള്ള മുപ്പതു നിർദേശങ്ങൾ  എഴുതി തയ്യാറാക്കി അദ്ദേഹത്തിന് സമർപ്പിച്ചു.

24.09.2016 ന് നൽകിയ ആ നിവേദനന്തിന്റെ പുറത്തു പ്രധാന മന്ത്രിയുടെ ഓഫീസ്  എന്ത്‌ നടപടി സ്വീകരിച്ചു എന്ന അന്വേഷണത്തിന് പരിശോധിച്ചു വരുന്നു എന്നതായിരുന്നു ഇന്നലെ വരെയുള്ള മറുപടി.  അതുകൊണ്ടാണ് ലോ അക്കാഡമി വിഷയത്തിൽ പേരൂർക്കടയിൽ ഉപവാസമിരിക്കുന്ന സംസ്ഥാന ബിജെപി നേതൃത്വം ഉപവാസ സമരം പ്രധാന മന്ത്രിയുടെ വീട്ടു പടിക്കലോട്ടു മാറ്റണമെന്ന് എൻടിവി ആവശ്യപ്പെട്ടത്.  ഇനി എന്തായാലും ഉപവാസം ഡെൽഹിയിലോട്ടു മാറ്റിയിട്ടു കാര്യമില്ല.  കാരണം കൊടുത്ത നിവേദനം പ്രധാന മന്ത്രിയുടെ ആപ്പീസിൽ എത്തിയിട്ടില്ലെന്ന് അവർ ഇന്ന് എൻടിവിയെ അറിയിച്ചു. As per the computerised record of Public Wing of PMO,  the letter dated 24.09.2016 as mentioned in the RTI application of the applicant has not been received in Public Wing of PMO.  സമരം കിടന്നും സംഘി സഖാക്കളെ ബലികൊടുത്തും കാണിക്കുന്ന ഈ സർക്കസിന്റെ പൊള്ളത്തരം ഈ കത്തിലൂടെ വെളിച്ചത്തു വരുന്നു.  ഇവരാണ് നാളെ അധികാരത്തിൽ വന്ന് കേരളത്തെ ഉദ്ധരിക്കാൻ പോകുന്നത്.   എന്നാലും നാട്ടുകാരെ മുഴുവൻ സാക്ഷി നിർത്തി ഒരു പ്രധാന മന്ത്രി സ്വീകരിച്ച നിവേദനം കേവലം നാലു മാസത്തിനകം സ്വാഹയായ് പോകുന്ന ബനാന റിപ്പബ്ലിക്കിലാണ് നമ്മൾ ജീവിക്കുന്നത്.  അതേ സമയം കൊടുത്ത കടലാസ്സിനു എന്തെങ്കിലും വിലയുണ്ടായിരുന്നോ എന്നു ജി മാധവൻ നായർ,  സിവി ആനന്ദബോസ് തുടങ്ങിയ കാവി തിങ്ക് ടാങ്കുകൾ ഒന്ന്‌ വ്യക്തമാക്കിയാൽ കൊള്ളാം.  അതോ കടലാസ്സു കൊണ്ടുള്ള മറ്റ്‌ ഏതെങ്കിലും ആവശ്യം നിറവേറ്റാൻ വേണ്ടിയാണ് തങ്ങൾ ഇത്‌ മോദിജിക്ക്‌ നൽകിയത് എന്നെങ്കിലും ഇവർ മൊഴിഞ്ഞാൽ മതിയായിരുന്നു.  

Share This:

Leave a Reply

Your email address will not be published.