കളഞ്ഞു കിട്ടിയ കളിത്തോക്കിന് ഇപ്പോഴും ഉടയോനില്ല !

പണ്ടൊരു തോക്കു കളഞ്ഞു കിട്ടിയ ആൾ അതിന്റെ ഉടമയെ അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.  ഇതുവരെ ഉടമയെ കണ്ടെത്താൻ മാത്രം കഴിഞ്ഞിട്ടില്ല.  തോക്കിന്റെ ഉടമയെ തേടിയുള്ള ഈ യാത്ര പോലെ മറ്റൊരു അന്വേഷണ യാത്രയുടെ കഥ എൻടിവി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.  ഇവിടുത്തെ ഉരുപ്പടി വെറും കളിത്തോക്കാല്ല,  മറിച്ചൊരു കളിവണ്ടിയാണ്.  വണ്ടിയെന്നു പറഞ്ഞാൽ ആകാശത്തു കൂടെ പറന്നു കളിച്ചു നടന്ന വിമാന വണ്ടി. കുറേക്കാലമായി ഈ വിമാനം വെയിലു കായാൻ തുടങ്ങിയിട്ട്.  ഉടമസ്ഥാനെ തേടിയല്ല ഇവിടുത്തെ അന്വേഷണം.  പുതിയ ഒരുടമസ്ഥനെ കണ്ടു പിടിച്ച് ഈ മാരണം തലയിൽ കെട്ടി വച്ചു കൊടുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.  9000 കോടിയോളം ബാങ്കുകൾക്ക് കൊടുക്കാനുള്ള കിംഗ് ഫിഷർ കമ്പനിയാണ് വിമാനത്തിന്റെ ഉടയോൻ.  വിജയ് മല്ല്യ എന്ന മല്ലൻ കുറെ പറന്നു കളിച്ച കോർപ്പറേറ്റ് വിമാനമാണിത്. കോർപ്പറേറ്റ് വിമാനങ്ങൾ എന്നാൽ പറക്കുന്ന കൊട്ടാരങ്ങൾ എന്നു പറയുന്നതാവും ഉചിതം.  

വിജയ് മല്ല്യ പറന്നു നടന്ന കാലത്തെ എയർ ബസ് ജെറ്റിന്റെ ഉൾവശമാണിത്.    പണം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് സർവിസ് ടാക്സ് വകുപ്പ് ഈ വിമാനം പിന്നെയും ലേലത്തിൽ വച്ചിരിക്കുന്നത്. പരാജയപ്പെട്ട പല ലേലങ്ങൾക്കൊടുവിലാണ് മാർച്ചു മാസത്തിൽ പിന്നെയും ലേലം വച്ചിരിക്കുന്നത്.  കിട്ടുന്ന വിലക്ക് വിമാനം വിറ്റു തീർക്കുന്നതാണ് ബുദ്ധി.  കാലം കഴിയും തോറും ആക്രി വില പോലും കിട്ടാതെ വരുന്നതാവും ഒടുവിൽ സംഭവിക്കാനിരിക്കുന്നത്.  അല്ലെങ്കിൽ തന്നെ പൊതുപ്പണം എന്നു പറഞ്ഞാൽ അതു ഇങ്ങനെ വെയിലു കൊണ്ടു തീരാനുള്ളതാണല്ലോ എന്നു സാക്ഷി. 

Share This:

Leave a Reply

Your email address will not be published.