ചെന്നിത്തല വല്ല ചേനയോ ചേമ്പോ കിളക്കാൻ പോകുന്നതാണ് ഇതിലും ഭേദം!

ഇരുപത്തി  ആറാമത്തെ  വയസ്സിൽ എംഎൽഎ,  1986 ൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി,  87ൽ വീണ്ടും എംഎൽഎ,  89, 91, 96, 99 എന്നീ കാലങ്ങളിൽ  എംപി,  2011 ൽ പിന്നെയും എംഎൽഎ,  തുടർന്ന് ആഭ്യന്തര മന്ത്രി,  ഇപ്പോൾ പ്രതിപക്ഷ നേതാവ്.  ചെന്നിത്തല നേരെ ചൊവ്വേയുള്ള ഒരു നേതാവായിരുന്നെങ്കിൽ സ്വന്തം മണ്ഡലമായ ഹരിപ്പാടു് നിന്നും ഇന്ത്യയുടെ സ്വന്തം വിമാനം പണി പൂർത്തിയാക്കി  ഉയർന്നു പൊങ്ങുമായിരുന്നു.  ചെന്നിത്തല നടത്തിയ അഴിമതിക്കണക്കുകൾ ഇതു വരെ പുറത്തു വന്നിട്ടില്ല.  പക്ഷെ ചെന്നിത്തലയുടെ മണ്ഡലം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്നും നാളിതു വരെയായി ഒരു ലക്ഷം കോടി രൂപയുടെ എങ്കിലും കരിമണൽ കള്ളക്കടത്തു നടത്തിയിട്ടുണ്ടെന്ന് ചെന്നിത്തലയുടെ തന്നെ സ്പീക്കർ പറയുന്നു ! കേരളത്തെ തകർത്തു…

"ചെന്നിത്തല വല്ല ചേനയോ ചേമ്പോ കിളക്കാൻ പോകുന്നതാണ് ഇതിലും ഭേദം!"

ഷോപ്പിംഗ് മാൾ ലേലത്തിന് !

പല പുതിയ പുതിയ മാളുകളും പണിതുയർത്തുന്നതിന് ഇടക്ക് ഒരു മാൾ ലേലത്തിനും വച്ചിരിക്കുന്നു.  എറണാകുളം ജില്ലയിലെ തിരുവാങ്കുളത്താണ് പണി പൂർത്തിയായ മാൾ ലേലത്തിനു വച്ചിരിക്കുന്നത്.  1,60,000 Sq ft വിസ്തീർണം ഉള്ള 85.73 സെന്റ്‌ സ്ഥലത്തു പണിത  കെട്ടിടത്തിന് അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങും ഉണ്ട്.  സർക്കാർ സ്ഥാപനമായ KFC ആണ് ലേലം നടത്തുന്നത്.  29 കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.  കൂടുതൽ വിവരങ്ങൾ അറിയണമെന്നുള്ളവർ  91 94471 28083 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.   Share This:

"ഷോപ്പിംഗ് മാൾ ലേലത്തിന് !"

ആന്ധ്ര ആദരിക്കുന്നു കേരളം അപമാനിക്കുന്നു, ആരെ ?!

മെഡൽ നേട്ടത്തിലൂടെയല്ല ഇപ്പോൾ പി വി സിന്ധു വാർത്തയിൽ ഇടം നേടിയത്. ആന്ധ്രാ സർക്കാർ നൽകിയ ഫസ്റ്റ് ക്ലാസ്സ് ഓഫീസർ എന്ന പദവി സ്വീകരിക്കാൻ അവർ ഇപ്പോൾ തയ്യാറായി എന്നതിലൂടെ ആയിരുന്നു അത്.  ഇത് ചുരുങ്ങിയ വർഷങ്ങൾക്കകം ഐ എ എസ്‌ പദവിയോളം ഉയരാം എന്ന വാഗ്ദാനവും കൂടെയുണ്ട്.  അതേ സമയം കേരളം സിന്ധുവിനെ വിളിച്ചു വരുത്തി അപമാനിച്ചു വിടുകയായിരുന്നു എന്നുള്ള വസ്തുത സംസ്ഥാന ടൂറിസം വകുപ്പ് സമ്മതിച്ചു. ഇക്കഴിഞ്ഞ ആഗസ്ത് 22നു റിയോ ഒളിംപിക്‌സ് വേദിയിൽ വെള്ളി മെഡൽ സ്വീകരിക്കുമ്പോൾ ഇങ്ങകലെ തിരുവനന്തപുരത്തെ ടൂറിസം അങ്കത്തട്ടിൽ മറ്റൊരു സമ്മാനം ചിലർ ഉയർത്തിക്കാട്ടി സിന്ധുവിനെ മോഹിപ്പിക്കാൻ ശ്രമിച്ചു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ അവരെ ക്ഷണിക്കും.  പുറമെ…

"ആന്ധ്ര ആദരിക്കുന്നു കേരളം അപമാനിക്കുന്നു, ആരെ ?!"

രണ്ടാമിടം കഴിഞ്ഞ് മൂന്നാമിടത്തിൽ മുങ്ങിത്താഴുന്നവർ

മലയാള പത്രങ്ങളിൽ ഈ ദിവസങ്ങളിൽ വന്ന പ്രവാസികളെ കുറിച്ചുള്ള മുഖ്യ മന്ത്രിയുടെ  ചില സ്‌പോൺസേർഡ്  മൊഴി മുത്തുകൾ ഇങ്ങനെയൊക്കെയാണ്. മലയാളികളുടെ രണ്ടാമിടം ഏതെന്നു ചോദിച്ചാൽ അർത്ഥശങ്കക്കിടയാകാത്ത വിധം പറയാൻ കഴിയുന്ന ഭൂമികയാണ് അറേബ്യൻ നാടുകൾ.  ഓരോ വർഷവും കേരളത്തിലേക്കൊഴുകുന്ന വിദേശ നാണ്യത്തിന്റെ അളവ് ഒരു ലക്ഷം കോടിയിലേറെയാണ്.  കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നിസ്തുലമായ സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളെ തൊട്ടറിയുക എന്നതു സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്വമാണ്.  പ്രവാസികൾ അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്നവും പരിഹരിക്കാൻ മുഖ്യ മന്ത്രിയുടെ ഓഫീസിൽ തന്നെ സംവിധാനം ഉണ്ടാക്കും.  നോർക്കയുടെ പ്രവർത്തനം വിപുലപ്പെടുത്തി പ്രവാസികളുടെ നാനാവിധമായ പ്രശ്നങ്ങൾ സമൂലമായി പരിഹരിക്കും.  ഏതു സാഹചര്യത്തിലും പ്രവാസികളുടെ കൂടെ സർക്കാരുണ്ടാകും.  നല്ല ജോലി കിട്ടാതിരിക്കുക,  കിട്ടിയ…

"രണ്ടാമിടം കഴിഞ്ഞ് മൂന്നാമിടത്തിൽ മുങ്ങിത്താഴുന്നവർ"