ഈ അപൂർവ ജീവിയെ കണ്ടുപിടിക്കാമോ, കണ്ടുപഠിക്കാമോ?

കഴിഞ്ഞ ദിവസം ഇരുപത്തി നാലോളം ബിരുദങ്ങൾ നേടിയ ബൈജു  രാമചന്ദ്രന്റെ ഒരു പരസ്യ ഫീച്ചർ വായിക്കാനിടയായി. 17 ബിരുദാനന്തര ബിരുദങ്ങളടക്കമുള്ള ഇദ്ദേഹത്തിന്റെ നേട്ടങ്ങൾ അന്നത്തെ ആ ഫീച്ചറിലൂടെ നമുക്ക് വായിച്ചറിയാൻ കഴിഞ്ഞു.  പുതിയ തലമുറയിൽ പെട്ടവർക്ക് തീർച്ചയായും അത് ആവേശം ജനിപ്പിച്ചിട്ടുണ്ടാകും.  എന്നാൽ നമ്മൾ വേറെ ഒരാളെ കൂടെ കണ്ടു പഠിക്കേണ്ടതായിട്ടുണ്ട്,  ഒപ്പം അദ്ദേഹത്തെ കണ്ടുപിടിക്കാനുള്ള ദൗത്യവും വായനക്കാരെ ഏൽപ്പിക്കുന്നു.  കാരണം ഇതത്ര വലിയ നേട്ടമല്ല എന്നതാവാം അദ്ദേഹത്തിന്റെ ഭാവം.  അതുകൊണ്ടു തന്നെ വലിയ പരസ്യങ്ങൾക്കൊന്നും അദ്ദേഹത്തിന് താല്പര്യമില്ല.  പക്ഷെ നമുക്ക് താല്പര്യമുള്ള അദ്ദേഹത്തിന്റെ ബിരുദങ്ങൾ എങ്കിലും നമുക്ക് വായിച്ചു പോകാം.  1. Btech, 2. MSW, 3. MLM, 4. MPM, 5. MIE, 6. MHRM, 7. MCom, 8. MA(PA), 9. MA(HR) 10. MA(GT), 11. MA(BE), 12. MA(SWA), 13. MA(DA), 14. MA(RM), 15. MA(EE), 16. MA(DM),  17. MA(SW),  18. MA(JMC),  19. MA(Socio),  20. MA(IR),  21. MA(PS),  22. MBA(HRD),  23. MBA(IB),  24. MBA(IS),  25. MBA(IM),  26. MBA(RM),  27. MBA(TM),  28. MBA(OM),  29. MBA(Mkt),  30. MBA(PM),  31. MBA(SM),  32. MBA(EM),  33. MBA(GEN),  34. MBA(LSCM),  35. MBA(CRM),  36. MBA(FS),  37. MBA(Entr). അദ്ദേഹം വെളിപ്പെടുത്താത്ത മറ്റു ബിരുദങ്ങൾ ഉണ്ടെന്നും അറിയുന്നു.   എഞ്ചിനീയറിങ്ങിൽ അടിസ്ഥാന യോഗ്യത നേടിയ ശേഷമാണ് 14 MA ബിരുദങ്ങളും,  16 MBA ബിരുദങ്ങളും ഉൾപ്പെടെ 37 ബിരുദങ്ങൾ ഇദ്ദേഹം നേടിയത്.  യാതൊരു പരസ്യവും മുഖസ്തുതിയും ആഗ്രഹിക്കാത്ത ഈ മലയാളിയെ  ആർക്കെങ്കിലും കണ്ടു പിടിക്കാൻ കഴിയുമോ ?  

Share This:

Leave a Reply

Your email address will not be published.