“എടോ , എനിക്ക് ഒരാൺ കുഞ്ഞിനെ പ്രസവിക്കണം’

ഒരു വനിത ദിനം കൂടി നമ്മൾ ആഘോഷിക്കുന്നു.  നന്മയുടെയും കരുത്തിന്റെയും ഉയര്തെഴുന്നെൽപ്പിന്റെയും പ്രതീകമായി സ്ത്രീ വാഴ്ത്തപ്പെടുന്നു.  അത്തരം സ്ത്രീകളുടെ പല കഥകളും മാധ്യമങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്‌തു കണ്ടു.  അതിൽ അഭിമാനം തോന്നുന്ന പല വ്യക്തികളും ഉണ്ടായിരുന്നു.  കൂടുതൽ കൂടുതൽ സ്ത്രീകൾ അത്തരം വിജയ കഥകളുമായി മുന്നേറട്ടെ എന്ന് ആശംസിക്കയും ചെയ്യുന്നു.  പക്ഷെ പലപ്പോഴും തോന്നിയ ഒരു നീതികേട്‌  ഇന്നെഴുതണമെന്നു തോന്നാൻ കാരണം  സ്ത്രീ വിഷയത്തിൽ അധികാര വർഗ്ഗവും പൊതു സമൂഹവും പുലർത്തുന്ന കാഴ്ചപ്പാടുകളാണ്.  സ്ത്രീകൾ എല്ലാവരും വിശുദ്ധിയുടെ പര്യായ പദങ്ങൾ ആകുമ്പോൾ പുരുഷൻ കാമ രൂപം പൂണ്ട ഏറ്റവും വൃത്തികെട്ടവൻ.  സ്ത്രീയെ വഴി നടത്താൻ അനുവദിക്കാത്തവൻ.  അവസരം കിട്ടിയാൽ സ്ത്രീയുടെ അതിർത്തി കയ്യേറുന്നവൻ.  ഇതൊക്കെ ശരി തന്നെയാണ്,  ഒരു പക്ഷെ ഭൂരിപക്ഷം പുരുഷന്മാരും ഇങ്ങനെ ഉള്ളവർ തന്നെയായിരിക്കുംഎന്ന് കുമ്പസ്സാരത്തോടെ തന്നെ ഏറ്റുപറയട്ടെ .   പക്ഷെ ഒരു സമൂഹമെന്ന നിലക്ക് ഇതൊക്കെ തെറ്റാണെന്നും ഇത്തരം തെറ്റുകൾ ചെയ്താൽ ശിക്ഷിക്ക പ്പെടുമെന്നും ഏതെങ്കിലും ഘട്ടത്തിൽ അധികാര വർഗം തെളിയിച്ചിട്ടുണ്ടോ ? കുറ്റം ചെയ്തെന്നു പല വേദികളിൽ വച്ചു തെളിയിക്കപ്പെട്ടവർ പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും പിൻബലത്തിൽ ശിക്ഷിക്കപ്പെടാതെ പോവുക മാത്രമല്ല,  വീണ്ടും മാതൃക പുരുഷ കേസരികളായി വാഴ്ത്തപ്പെടുകയും ചെയ്യുന്നു.  സൂര്യനെല്ലി പെൺകുട്ടിയെ പീഡിപ്പിച്ചവൻ എന്ന് കുപ്രസിദ്ധി നേടിയ പിജെ കുര്യൻ എങ്ങനെയാണ് ശിക്ഷിക്കപ്പെടാതെ രാജ്യസഭാ ഉപാധ്യക്ഷനായി ഇപ്പോഴും വാഴുന്നത് ? മന്ത്രിയായിരിക്കെ സർക്കാർ ചെലവിൽ ഒരേ സമയം രണ്ടു സ്ത്രീകളെ ഇടത്തും വലത്തും കിടത്തി ഭോഗിച്ച പി കെ കുഞ്ഞാലിക്കുട്ടി എങ്ങനെയാണ് പിന്നെയും മന്ത്രിയായി വാണത് ? മന്ത്രിയായിരിക്കെ നളിനി നെറ്റോ എന്ന ഉയർന്ന ഉദ്യോഗസ്ഥയെ കടന്നു പിടിച്ച നീല ലോഹിത ദാസന് എന്തെങ്കിലും ശിക്ഷ ആരെങ്കിലും കൊടുത്തോ ? അദ്ദേഹം ഇപ്പോഴും പാർട്ടിയിൽ ഉന്നതനായി വിലസുന്നു. പറക്കുന്ന വിമാനത്തിനുള്ളിൽ ഇരുന്ന് മുന്നിലിരുന്ന സ്ത്രീയെ മാന്തിയ പി ജെ ജോസഫ് പിന്നെയും ഇന്നാട്ടിൽ മന്ത്രിയായി വാണു.  ഇതൊക്കെ കൊടിയ പാപങ്ങളാണെന്ന പേരിൽ ഇവരുടെ വീടുകളിലെ സ്ത്രീകൾ എന്തെങ്കിലും ശക്തമായ നിലപാടുകൾ സ്വീകരിച്ചോ ? ഏതെങ്കിലും സ്ത്രീകൾ ഇവരെ വീടുകളിൽ നിന്നും പുറത്താക്കിയോ ? അപ്പോൾ എങ്ങനെയാണ് വേണ്ടപ്പെട്ടവർ സ്ത്രീ പീഡകരാകുമ്പോൾ സ്വീകാര്യരായി തീരുന്നത്‌ ? കേരളത്തിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനായ ബോബി ചെമ്മണ്ണൂർ പീഡിപ്പിച്ച സ്ത്രീയുടെ വിലാപവും ഭീഷണിയും ചിത്രരൂപത്തിൽ തന്നെ ലോകം മുഴുവനും കണ്ടു.  മാത്രവുമല്ല ഇതുപോലെ പല സ്ത്രീകളെയും അദ്ദേഹം പിഴപ്പിച്ചിട്ടുണ്ട് എന്ന് സ്റ്റിങ് ഓപ്പറേഷൻ വിഡിയോയിൽ  തുറന്നു സമ്മതിക്കുന്നുമുണ്ട്.  എന്നിട്ട്‌  ഇവിടുത്തെ ഭരണകൂടം അദ്ദേഹത്തിനെതിരെ എന്തെങ്കിലും നടപടികൾ എടുത്തോ ? മേല്പറഞ്ഞവർ ഒക്കെ സമൂഹത്തിലെ ഉന്നതർ,  സ്വാധീനമുള്ളവർ, തങ്ങളെ പിടികൂടിയാൽ പിടികൂടുന്നവർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ ശേഷിയുള്ളവർ.  ഇവരൊക്കെ മാന്യന്മാരാണ് എന്ന് അവരോധിക്കപ്പെടുന്ന ഒരു നാട്ടിൽ സ്ത്രീ പീഡനങ്ങൾക്കും ഒരു തരം ‘മാന്യത’ കൈവന്നു കഴിഞ്ഞില്ലേ ? ഇതൊക്കെ കാണുന്ന സാധാരണക്കാരുടെ മനസ്സിലും ഇതിലൊക്കെ എന്തു തെറ്റാണുള്ളത് എന്ന ചിന്തയല്ലേ രൂപപ്പെടുന്നത് ? മുതിർന്നവർ സ്വീകരിക്കുന്ന ഈ സമീപനം ക്രമേണ ഇളം തലമുറയിലും പടരുന്നതാണ് നമ്മൾ ഓരോ ദിവസവും വായിക്കുന്ന മഞ്ഞക്കഥകൾ.  അതിനേക്കാളൊക്കെ ഭീകരമായ ഒരു ലോകമല്ലേ നമ്മുടെ മുന്നിലേക്ക് ഇന്റർനെറ്റിലെ  മാംസച്ചന്ത തുറന്നിട്ടു തന്നിരിക്കുന്നത് ? ദാരിദ്ര്യം കൊണ്ടാണോ ഇന്റർനെറ്റിൽ സ്ത്രീകൾ തുണി അഴിക്കുന്നത് ? അതോ അവിടെയും പുരുഷന്റെ പ്രലോഭനത്തിൽ സ്ത്രീ അകപ്പെട്ടു പോകുന്നതാണോ ? പുരുഷന്റെ സ്പർശം ഏൽക്കാതെ ശരീരം വിറ്റു കാശുണ്ടാക്കാനുള്ള ഒന്നാം തരം അവസരം ഇന്റർനെറ്റ് സ്ത്രീകൾക്ക് നല്കുന്നെണ്ടെന്നു പറഞ്ഞാൽ സ്ത്രീ വിമോചകർ കോപിക്കുമോ ? സ്വബോധത്തോടെ സ്ത്രീകൾ സഹകരിക്കുന്ന’ മനോഹരമായ ‘ ഈ ചിത്രങ്ങൾ നൽകുന്ന സന്ദേശം എന്താണ് ? ഈ ചിത്രങ്ങൾ കാണുന്ന ചെറുപ്പക്കാരായ പുരുഷന്മാർ പിന്നീട് കുറച്ചു നേരത്തേക്കെങ്കിലും അന്ധരായി തീരും.  ആ അന്ധത അവസ്സാനിക്കുന്നത് അടുത്തു കാണുന്ന ആറാം ക്ലാസ്സു കാരിയിലോ അറുപതുകാരിയിലോ ആയിരിക്കും. ഇത്തരം ഒരപകടം ഇന്റർനെറ്റിൽ പതിയിരിക്കുന്നു എന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജ്ജി പോലും സുപ്രീം കോടതിയിൽ നിന്നും തിരസ്കരിക്കപ്പെട്ടു.  അതായത് സ്ത്രീ പീഡനത്തിന്റെ യഥാർത്ഥ കാരണങ്ങൾ പരിശോധിക്കാനോ തിരുത്താനോ ആരും തയ്യാറല്ല.  പിന്നെ എങ്ങനെയാണ്,  എവിടെയാണ് സ്ത്രീ പീഡനത്തിന് ഒരു പൂർണ്ണ വിരാമമുണ്ടാവുക ? പുരുഷന്മാർ ഭൂരിപക്ഷവും തെമ്മാടികളായ ഈ നാട്ടിൽ സ്ത്രീകൾ എല്ലാവരും പരിശുദ്ധകളാണോ ? കുറെ സ്ത്രീകളെങ്കിലും ഈ പങ്കു കച്ചവടത്തിൽ പങ്കാളികളാകുന്നില്ലേ ? അവരൊക്കെ ശിക്ഷിക്കപ്പെടുന്നുണ്ടോ ? സ്ത്രീ അവളുടെ ശരീരം മോഹിപ്പിച്ച് എത്രയോ പുരുഷന്മാരെ വീഴ്ത്തിയിരിക്കുന്നു ? അത്തരം മാന്യ വനിതകളെ കൂടി ഈ വനിത ദിനത്തിൽ ആദരിക്കേണ്ടതാണ്.  കാരണം അവർ വളരെ മാന്യമായി മാത്രമേ ഇക്കാര്യം ചർച്ച ചെയ്യാറു പോലുമുള്ളു.  അഴിമതിയിൽ പെട്ടു പോയ ഒരു സ്ത്രീ,  ആ അഴിമതിക്കഥ റിപ്പോർട്ട് ചെയ്യാതിരിക്കാൻ എനിക്കു വച്ച ഓഫർ എന്താണ് എന്നറിയണ്ടേ ? “……….. എനിക്ക് ഒരാൺകുഞ്ഞിനെ പ്രസവിക്കണം” എന്തു മാന്യമായ അഭ്യർഥന ? കാര്യം കാണാൻ,  നിങ്ങൾ വേണമെങ്കിൽ എന്നെ ഒന്നു ഭോഗിച്ചോളൂ  എന്ന ഓഫർ! ഇങ്ങനെ ഒരു തലത്തിലേക്കുയരാൻ ഒരു കാലത്തും തെമ്മാടിയായ ഒരു പുരുഷന് കഴിയില്ലല്ലോ ?  സ്ത്രീ സുരക്ഷ പറയുന്നവരും പുരുഷനെ കാർക്കിച്ചു തുപ്പുന്നവരും ഇത്തരം’ സ്ത്രീ രത്ന’ങ്ങളെ കൂടി ഈ വനിത ദിനത്തിൽ  ഒന്നു ആദരിച്ചാൽ കൊള്ളാം . 

Share This:

One thought on ““എടോ , എനിക്ക് ഒരാൺ കുഞ്ഞിനെ പ്രസവിക്കണം’

Leave a Reply

Your email address will not be published.