ഗ്ലാമർ കുമാരന്റെ പൂർവ്വകാലങ്ങളിൽ ഒന്ന്

സുപ്രീം കോടതി വിധിയോടെ തലയിൽ പിന്നെയും തൊപ്പി ചൂടുന്നതും കാത്തിരിക്കയാണല്ലോ ടി പി സെൻകുമാർ എന്ന പഴയ ഡിജിപി.  തന്നെ ഒഴിവാക്കാൻ സർക്കാർ കണ്ടെത്തിയ ന്യായങ്ങൾ ഒന്നും ശരിയല്ലെന്നും താൻ മികച്ച രീതിയിലാണ് കേസ് അന്വേഷണമൊക്കെ നടത്തിയത് എന്നുമൊക്കെയാണല്ലോ ഇപ്പോഴത്തെ അവകാശ വാദങ്ങൾ.  ജിഷ ജിഷ കേസ്,  പുറ്റിങ്ങൽ അപകടം എന്നിവയിലെ അന്വേഷണ വീഴ്ചകളാണല്ലോ സർക്കാർ തൊടു ന്യായമായി തൊപ്പി തെറിപ്പിക്കാൻ കൂട്ടു പിടിച്ചത് ? ഒരപ്പീലിനു പോലും സ്കോപ്പില്ലാത്ത വിധത്തിൽ സുപ്രീം കോടതി തീർപ്പു കല്പിക്കുമ്പോൾ അതിന്റെ ന്യായാന്യായങ്ങളിലേക്കു കടക്കുന്നതിൽ കാര്യമില്ല.  അങ്ങനെ ടിപി സെൻകുമാർ കുളിച്ചു കുട്ടപ്പനായി,  ഇലക്ട്രിക്ക് കളർ ശോഭയോടെ നിറഞ്ഞു നിൽക്കുമ്പോൾ തന്റെ ഭരണ നേട്ടങ്ങളിലൊന്ന് കുത്തു പാളയെടുത്തു കിടക്കുന്നത്‌…

"ഗ്ലാമർ കുമാരന്റെ പൂർവ്വകാലങ്ങളിൽ ഒന്ന്"

കുരിശു നമിക്കുന്ന പിണറായിക്ക് ‘പത്തു പ്രമാണ’ങ്ങളോട് പരമ പുശ്ച്ചം !

പാപ്പാത്തിച്ചോലയിലെ കച്ചവട -കയ്യേറ്റ കുരിശിനു മുമ്പിൽ മുട്ടിടിക്കുന്ന പിണറായി മുഖ്യനെങ്ങനെയാണ് പത്തുപ്രമാണം ലംഘിക്കാൻ കഴിയുക ? ഇടുക്കിയിലെ കയ്യേറ്റത്തിനെതിരെയുള്ള നടപടികളെ ഇന്നലെത്തന്നെ അടച്ചാക്ഷേപിച്ച മുഖ്യമന്ത്രി എത്രയോ കാലമായി വിജിലൻസ് നൽകിയ സസ്പെൻഷൻ നിർദ്ദേശങ്ങളുടെ പുറത്ത് അടയിരിക്കുന്നു ? സസ്‌പെൻഡ് ചെയ്യേണ്ടത് ഉന്നത ഉദ്യോഗസ്ഥനായ ടോം ജോസിനെ  ആയതുകൊണ്ടാണോ അതോ അദ്ദേഹത്തിന്റെ പിന്നിലെ ‘കുരിശി’നെ ഭയന്നിട്ടാണോ ? ചില കാര്യങ്ങളിൽ സർക്കാർ കാണിക്കുന്ന വേഗത മറ്റു ചില കാര്യങ്ങളിൽ സർക്കാർ കാണിക്കാത്തത് എന്തുകൊണ്ടാണ് ? ഇക്കഴിഞ്ഞ മാർച്ച് ഒടുവിൽ റിട്ടയർ ചെയ്ത ഉന്നത ഉദ്യോഗസ്ഥ ഷീല തോമസിനെ അതേ പദവിയിൽ തന്നെ നിയമിക്കാൻ സർക്കാരിന് വേണ്ടിവന്നത് കേവലം ഇരുപതു ദിവസം മാത്രമാണ്. ഭരണ പരിഷ്കാര കമ്മീഷന്റെ മെമ്പർ…

"കുരിശു നമിക്കുന്ന പിണറായിക്ക് ‘പത്തു പ്രമാണ’ങ്ങളോട് പരമ പുശ്ച്ചം !"

ഇതിലും ഭേദം അന്നേ ആന ചവുട്ടിക്കൊല്ലുന്നതായിരുന്നു…

പാറശാല മഹാദേവ ക്ഷേത്രത്തിലെ ശിവശങ്കരൻ എന്ന ആന ഇടഞ്ഞു,  പാപ്പാൻ മുരുകൻ കുത്തേറ്റു മരിച്ചു.  ഒരു ദിവസത്തെ വാർത്തക്കപ്പുറം ഇത്തരം അപകടങ്ങളെ ആരെങ്കിലും ഓർക്കാറുണ്ടോ ? അതുകൊണ്ടാവാം ആന ചവുട്ടിക്കൊന്നാൽ മതിയായിരുന്നു എന്നു വയനാട് മുത്തങ്ങ സ്വദേശി ശൈലജ വേദനയോടെ ആഗ്രഹിച്ചു പോകുന്നത്.  നൂൽപ്പുഴ പഞ്ചായത്തിലെ ഷൈലജയെ നമ്മളാരും ഒരു നൂൽക്കനത്തോളമെങ്കിലും ഓർക്കാൻ സാധ്യതയില്ല.  പ്രത്യേകിച്ചും പലരെയും ആനകൾ ചവുട്ടിക്കൊല്ലുന്ന കാലത്തു,  ആനയുടെ ‘തലോടൽ’ ഏറ്റു വാങ്ങിയ ഷൈലജയെ ആരോർക്കാൻ ? പ്രത്യേകിച്ചും കർണാടക  അതിർത്തിയിൽ കിടക്കുന്ന ഒരു വീട്ടമ്മയെ.58 വയസ്സുകാരി ശൈലജ ഈ കിടപ്പു കിടന്നിട്ട് ഇന്നേക്ക് ഏകദേശം പത്തമ്പതു ദിവസം പിന്നിടുന്നു.  ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് പുലർച്ചെ പാല് കറന്നു കൊണ്ടിരുന്ന…

"ഇതിലും ഭേദം അന്നേ ആന ചവുട്ടിക്കൊല്ലുന്നതായിരുന്നു…"

ശശി തരൂർ അവാർഡ് വാങ്ങിച്ചോളൂ പക്ഷെ ജനങ്ങളെ ‘ശശി’യാക്കരുത്.

“സമൂഹത്തിൽ പ്രശംസനീയമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നവരെ കണ്ടില്ലെന്നു നടിക്കാതെ അവർക്കു പിന്തുണ അറിയിക്കേണ്ടത് യുവ സമൂഹത്തിന്റെ കടമയാണെന്ന തിരിച്ചറിവാണ്………. ”  ശശി തരൂരിനെ ആദരിക്കാൻ പോകുന്ന തലസ്ഥാനത്തെ യുവജന കൂട്ടായ്മയുടെ വാക്കുകളാണ് മേലുദ്ധരിച്ചത്.  ആടെന്തറിയുന്നു അങ്ങാടി വാണിഭം എന്നു മാത്രമേ യുവാഗ്നി ജ്വലിപ്പിച്ചു നടക്കുന്ന നിർഭയ ഡിബേറ്റിംഗ് സൊസൈറ്റിക്കാരോട് പറയാൻ തോന്നുന്നുള്ളൂ.  Its main goal is to carve out a better generation which will be aware of everything,  arises against injustice and articulates its promies clearly.  നിർഭയ ഡിബേറ്റിംഗ് സൊസൈറ്റി ഒട്ടും ഭയം കൂടാതെ തന്നെ അവരുടെ നയം നെഞ്ചത്ത് എഴുതി വച്ചിരിക്കുന്നു.  മേൽപ്പറഞ്ഞവയിൽ എന്തെങ്കിലും…

"ശശി തരൂർ അവാർഡ് വാങ്ങിച്ചോളൂ പക്ഷെ ജനങ്ങളെ ‘ശശി’യാക്കരുത്."