ശശി തരൂർ അവാർഡ് വാങ്ങിച്ചോളൂ പക്ഷെ ജനങ്ങളെ ‘ശശി’യാക്കരുത്.

“സമൂഹത്തിൽ പ്രശംസനീയമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നവരെ കണ്ടില്ലെന്നു നടിക്കാതെ അവർക്കു പിന്തുണ അറിയിക്കേണ്ടത് യുവ സമൂഹത്തിന്റെ കടമയാണെന്ന തിരിച്ചറിവാണ്………. ”  ശശി തരൂരിനെ ആദരിക്കാൻ പോകുന്ന തലസ്ഥാനത്തെ യുവജന കൂട്ടായ്മയുടെ വാക്കുകളാണ് മേലുദ്ധരിച്ചത്.  ആടെന്തറിയുന്നു അങ്ങാടി വാണിഭം എന്നു മാത്രമേ യുവാഗ്നി ജ്വലിപ്പിച്ചു നടക്കുന്ന നിർഭയ ഡിബേറ്റിംഗ് സൊസൈറ്റിക്കാരോട് പറയാൻ തോന്നുന്നുള്ളൂ.  Its main goal is to carve out a better generation which will be aware of everything,  arises against injustice and articulates its promies clearly.  നിർഭയ ഡിബേറ്റിംഗ് സൊസൈറ്റി ഒട്ടും ഭയം കൂടാതെ തന്നെ അവരുടെ നയം നെഞ്ചത്ത് എഴുതി വച്ചിരിക്കുന്നു.  മേൽപ്പറഞ്ഞവയിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ശശി തരൂരിന് നൽകാൻ പോകുന്ന ആദരവ് തിരിച്ചെടുക്കണം,  നിർഭയ സൊസൈറ്റി പിരിച്ചു വിടണം,  അങ്ങനെയെങ്കിലും തിരുവനന്തപുരത്തു കാരോട് നിങ്ങൾ അല്പം ദയ കാണിക്കണം.  കാരണം കഴിഞ്ഞ എട്ടു മാസങ്ങളായി  കടലിൽ ഇരന്നു ജീവിക്കുന്ന സന്തോഷ് എന്ന പാറശാലക്കാരൻ പ്രവാസിയെ പറഞ്ഞു പറ്റിച്ചവനാണ് നിങ്ങൾ ഇന്നാദരിക്കുന്ന “പ്രഭാഷകനും നയതന്ത്ര വിദഗ്ധനുമായ ‘” എംപി. എല്ലാം അറിയുന്ന നിർഭയക്കാർക്കു സന്തോഷിന്റെ കഥയറിയാമോ ? അറിഞ്ഞു കൂടെങ്കിൽ യാതൊരുളുപ്പുമില്ലാതെ ആദരവ് എന്നു കേട്ട പാടെ കഴുത്തു വളച്ചു കൊടുക്കുന്നതിനിടയിൽ സന്തോഷിന്റെ കാര്യം എംപിയോടു ഒന്നു ചോദിച്ചു നോക്കുക.  അദ്ദേഹത്തിന് ഓർമ്മ വരുന്നില്ലെങ്കിൽ പാറശ്ശാലക്കാരി ഓമന,  ഷാർജക്കടലിൽ അകപ്പെട്ടു പോയ മകനെ രക്ഷപ്പെടുത്താൻ മാസങ്ങൾക്കു മുമ്പ്  അദ്ദേഹത്തോട് അഭ്യർത്ഥിച്ച കാര്യം ഓർമ്മപ്പെടുത്തുക. എന്നിട്ടും അദ്ദേഹത്തിന് ഓർമ്മ തികട്ടി വരുന്നില്ലെങ്കിൽ ഈ ചിത്രം ഒന്നു കാട്ടിക്കൊടുക്കുക.  പിന്നെയും അദ്ദേഹം പതിവു പോലെ പൊട്ടൻ കളിക്കുകയാ കളിക്കുകയാണെങ്കിൽ   ഈ സംഭാഷണം ഒന്നു കാണിച്ചു കൊടുക്കുകയും ചെയ്യാം.  മാർച്ച് 22 2017 (Ntv) Please let me know the file ST/183/2017/Case. ജനുവരി മാസത്തിലോ മറ്റോ ഓമന നൽകിയ അപേക്ഷക്കു എംപിയുടെ ഓഫീസ് നൽകിയ  രസീതാണിത്.  ആ പരാതിയിൽ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നതായിരുന്നു എൻടിവിയുടെ അന്വേഷണം.  വൈകുന്നേരത്തെ ചോദ്യത്തിന് മറുപടി ലഭിക്കാൻ റിമൈൻഡർ അയക്കേണ്ടി വരുന്നതാണ് എംപിയുടെ പ്രശംസനീയമായ പ്രവർത്തനം.  അങ്ങനെ കിട്ടിയ മറുപടി ഇതാ.   22. 3. 17 (തരൂർ എംപി )  Is the affected person related to you? We have already given the latest update on this matter to the family member who came with the petition.  എഴുത്തും വായനയും ലോക വിവരവും അധികമില്ലാത്ത ആളുകളെ പറ്റിക്കാൻ ഇത്തരത്തിൽ ഉള്ള ചില സ്ഥിരം നമ്പരുകൾ എംപിയുടെ കൈവിഷം ഉള്ളതായി എൻടിവിക്ക്‌ നേരത്തെയും ബോധ്യമുള്ളതിനാൽ ഉടനെ തന്നെ എൻടിവി മറുപടി കൊടുത്തു.  23. 3. 17(എൻടിവി ) Whatever info you gave them is minimal.  As a journalist i took up the matter with Sushama Swaraj,  Dubai Consulate etc.  Even we organised food from Sharjah.  But as an MP we expect more than that.  എംപിയുടെ മുൻഗണന വിഷയങ്ങൾ മറ്റു  പലതുമാണെന്നു തിരിച്ചറിഞ്ഞ എൻടിവിയും സന്തോഷിന്റെ ബന്ധുക്കളും മറ്റു മാർഗ്ഗങ്ങൾ തിരഞ്ഞു.  ഷാർജയിൽ ഇതിനു നേതൃത്വം കൊടുത്തത് മറ്റൊരു സന്തോഷിന്റെ സന്തോഷമായിരുന്നു.  ദുബായ് ഇന്ത്യൻ കോൺസുലേറ്റ്,  അവിടുത്തെ സന്നദ്ധ സംഘടനകൾ,  വ്യക്തികൾ എന്നിവരെയൊക്കെ ബന്ധപ്പെട്ട് കടലിൽ അകപ്പെട്ട സന്തോഷിനെയും കൂട്ടരെയും രക്ഷപ്പെടുത്താൻ സന്തോഷ് ഒത്തിരി പരിശ്രമിച്ചു.  ഒടുവിൽ മിഷൻ ടു സീഫെറേർസ് (Mission to Seafarers) എന്ന സംഘടനയെയും ഫാ.  നെൽസനെയും ഈ വിഷയത്തിൽ ഇടപെടുത്താൻ കഴിഞ്ഞു.  പ്രസ്തുത സംഘടന സന്തോഷിനെ മാത്രമല്ല കപ്പലിൽ ബാക്കിയുള്ള 15 പേരെയും രക്ഷപെടുത്തി നാട്ടിലേക്കയക്കാനുള്ള പരിശ്രമത്തിലാണെന്ന് ഫാദർ എൻടിവിയോട് പറഞ്ഞു. 

ഈ വിവരം പ്രശംസനീയമായ വിധത്തിൽ പ്രവർത്തിക്കുന്ന എംപിയെ അറിയിച്ചു.  5. 4. 2017(എൻടിവി ) What an MP cannot do,  ordinnary people will do.  Why are you wasting public money? ആരോപണവും ചോദ്യവും വായിച്ച എംപി നാളിതു വരെ എൻടിവിക്ക്‌ മറുപടി നൽകിയില്ല.  മറുപടി  നൽകാനും മാത്രം കാര്യമായി അദ്ദേഹം ഇക്കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന് നല്ലവണ്ണം അറിയാം.  ഷാർജ ഭരണ കൂടവുമായി വളരെ അടുപ്പമുള്ള തരൂർ കുറ്റകരമായ നിശബ്ദതയാണു ഇക്കാര്യത്തിൽ പുലർത്തിയതെന്നു പ്രവാസികൾക്ക് നല്ലവണ്ണമറിയാം.  അതിനിടക്കാണ് ‘നയതന്ത്ര വിദഗ്ധനായ’ എംപിയെ ആദരിക്കാൻ ചിലർ തലസ്ഥാനത്തു കച്ച മുറുക്കിയത്.  ആ വേളയിലും എൻടിവിക്ക്‌ തെറ്റു പറ്റിയോ എന്നു പരിശോധിക്കാൻ എൻടിവി ശ്രമിച്ചു.  മൂന്നു മാസത്തിനു മുമ്പ് കയ്യിൽ കിട്ടിയ അപേക്ഷയിൽ എംപി എന്തെങ്കിലും  ചെയ്തോ എന്നറിയാൻ ഇതെഴുതുമ്പോഴും എൻടിവി ശ്രമിച്ചു.  തരൂർ തലസ്ഥാനത്ത് ആദരവ് ഏറ്റുവാങ്ങുന്ന 16. 4. 17 ന് സന്തോഷ് ദുബായിൽ നിന്ന്‌ തീർത്തു പറഞ്ഞു,  ഇക്കാര്യത്തിൽ എംപി യാതൊന്നും ചെയ്തില്ല.  

ഇനി നാട്ടുകാർ തീരുമാനിക്കുക,  ഈ നയതന്ത്ര ബാധ്യതയെ എന്തു ചെയ്യണമെന്ന്.  എല്ലാ വിഷയങ്ങളെയും കുറിച്ചു ആധികാരികമായി അറിവ് ശേഖരിച്ചു കൊണ്ടിരിക്കുന്ന നിർഭയക്കാർ,  സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ തന്നെ പറ്റിക്കുന്ന ഒരു എംപിയെ വാഴിക്കുന്നതിലൂടെ സ്വയം അപഹാസ്യരാവുകയാണ്.  തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോകണോ വേണ്ടയോ എന്നവർ സ്വയം തീരുമാനിക്കട്ടെ.  ഏതായാലും ‘നയതന്ത്രം’ സ്വന്തം കാര്യത്തിലെങ്കിലും എംപി വിജയകരമായി നടപ്പാക്കും എന്നു നമുക്കാശ്വസിക്കാം.  (ഷാർജ കടലിൽ അകപ്പെട്ടു പോയവരെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് – ബഡായി ബംഗ്ലാവ് കളിക്കാനാണോ മുഖ്യ മന്ത്രി ബഹറിനിൽ പോയത് ? ഇതേ പംക്തിയിൽ എൻടിവി പോസ്റ്റ് ചെയ്തിരുന്നു )

 

Share This:

Leave a Reply

Your email address will not be published.