കുരിശു നമിക്കുന്ന പിണറായിക്ക് ‘പത്തു പ്രമാണ’ങ്ങളോട് പരമ പുശ്ച്ചം !

പാപ്പാത്തിച്ചോലയിലെ കച്ചവട -കയ്യേറ്റ കുരിശിനു മുമ്പിൽ മുട്ടിടിക്കുന്ന പിണറായി മുഖ്യനെങ്ങനെയാണ് പത്തുപ്രമാണം ലംഘിക്കാൻ കഴിയുക ? ഇടുക്കിയിലെ കയ്യേറ്റത്തിനെതിരെയുള്ള നടപടികളെ ഇന്നലെത്തന്നെ അടച്ചാക്ഷേപിച്ച മുഖ്യമന്ത്രി എത്രയോ കാലമായി വിജിലൻസ് നൽകിയ സസ്പെൻഷൻ നിർദ്ദേശങ്ങളുടെ പുറത്ത് അടയിരിക്കുന്നു ? സസ്‌പെൻഡ് ചെയ്യേണ്ടത് ഉന്നത ഉദ്യോഗസ്ഥനായ ടോം ജോസിനെ  ആയതുകൊണ്ടാണോ അതോ അദ്ദേഹത്തിന്റെ പിന്നിലെ ‘കുരിശി’നെ ഭയന്നിട്ടാണോ ? ചില കാര്യങ്ങളിൽ സർക്കാർ കാണിക്കുന്ന വേഗത മറ്റു ചില കാര്യങ്ങളിൽ സർക്കാർ കാണിക്കാത്തത് എന്തുകൊണ്ടാണ് ? ഇക്കഴിഞ്ഞ മാർച്ച് ഒടുവിൽ റിട്ടയർ ചെയ്ത ഉന്നത ഉദ്യോഗസ്ഥ ഷീല തോമസിനെ അതേ പദവിയിൽ തന്നെ നിയമിക്കാൻ സർക്കാരിന് വേണ്ടിവന്നത് കേവലം ഇരുപതു ദിവസം മാത്രമാണ്. ഭരണ പരിഷ്കാര കമ്മീഷന്റെ മെമ്പർ സെക്രെട്ടറിയായിട്ടാണ് പുതിയ നിയമനം.  പല പല പരിഷ്‌കാരങ്ങൾ നടത്തിയിട്ടും നാട്ടുകാരുടെ പോക്കറ്റ് കൂടുതൽ നീളത്തിൽ കീറുന്നതല്ലാതെ മറ്റു നേട്ടങ്ങളൊന്നും നാട്ടുകാർ കാണുന്നില്ല..   കോടികൾ ബാധ്യത വരുന്ന ഇത്തരം തീരുമാനങ്ങൾ എടുക്കാൻ കാണിക്കുന്ന താല്പര്യം നാട്ടുകാർക്ക് താല്പര്യമുള്ള വിഷയങ്ങളിൽ എന്തു കൊണ്ടാണ് സർക്കാർ സ്വീകരിക്കാത്തത് ? VC6/16/SIU-I/KMML എന്നതുൾപ്പെടെ ഉള്ള ഒരു വിജിലൻസ് ഫയൽ കുറേക്കാലമായി മുഖ്യ മന്ത്രിയുടെ മേശപ്പുറത്തു അടഞ്ഞു കിടക്കുന്നു.  മുഖ്യ മന്ത്രിക്ക് ആ ഫയൽ തുറന്നു നോക്കാൻ ധൈര്യമില്ലാത്തതു പോലെ പേടിത്തൊണ്ടന്മാരല്ല ഇന്നാട്ടുകാർ.  ഒറ്റചങ്കു മാത്രമുള്ള അവർ ആ ഫയൽ പകർപ്പ് തേടിപ്പിടിച്ചെടുത്തു.  അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെ സസ്‌പെന്റ് ചെയ്യാൻ വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നു.  കെഎംഎംഎൽ കമ്പനിയിൽ ടോം ജോസ് എംഡി ആയിരുന്ന കാലത്തു നടത്തിയ അഴിമതിയുടെ പേരിലാണ് വിജിലൻസ് ഈ ശുപാർശ നടത്തിയതു.  ഇതുൾപ്പെടെ പത്തോളം ശുപാര്ശകളാണ് വിജിലൻസ് നടത്തിയതു.  രാഷ്ട്രീയ സ്വാധീനം ഇല്ലാത്ത ചില അപ്പാവികളെയും അല്പപ്രാണികളെയും നിഗ്രഹിക്കാൻ സർക്കാരിനു കഴിഞ്ഞ സ്ഥാനത്തു ടോം ജോസിനെ ഇപ്പോഴും സർക്കാർ വാഴ്ത്തിപ്പാടുന്നു.  അഴിമതി വിരുദ്ധ ഉലക്ക വാഗ്‌ദാനം നൽകി അധികാരത്തിൽ എത്തിയവർ അതിന് വേണ്ടി നിലപാടെടുത്ത ഡോ.  ജേക്കബ് തോമസിനെ വീട്ടിലിരുത്തി.  ഇങ്ങനെയാണ് കുരിശിനെ വണങ്ങുന്നു എന്നഭിനയിക്കുന്നവർ തങ്ങളുടെ തനിനിറം തുറന്നു കാട്ടുന്നത്.  

Share This:

Leave a Reply

Your email address will not be published.