പിള്ളാര് അടിക്കും പിള്ളാര് പൊളിക്കും വെള്ളാപ്പള്ളിയെ പിണറായി തലോടും !

അടുത്ത ഊഴം വെള്ളാപ്പള്ളി കോളേജിനാകേണ്ടതായിരുന്നു.  തലനാരിഴക്ക് രക്ഷപെട്ടത് ആര്ഷ്‌ മാത്രമല്ല വെള്ളാപ്പള്ളി നടേശൻ കൂടിയാണ്.  മൈക്രോ ഫിനാൻസ് തട്ടിപ്പ്‌ കേസിൽ ഒരുമാതിരി കാര്യങ്ങൾ തന്റെ വശത്തോട്ടു കൊണ്ടുവരുന്നതിനിടയിലാണ് ആര്ഷ്‌ തൂങ്ങാൻ തീരുമാനിച്ചത്.  കേട്ടപാടെ കുട്ടി സഖാക്കൾ കല്ലേറും തുടങ്ങി. പിള്ളാര് അഞ്ചാറു കല്ല് വലിച്ചെറിയുമെന്നല്ലാതെ വെള്ളാപ്പള്ളിക്കെതിരെ കാര്യമായ യാതൊരു നടപടിയും പിണറായി സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല എന്നതിന്റെ സൂചനയാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്സിന്റെ പിൻവാങ്ങൽ.  സോളാർ,  ബാർ കോഴ തുടങ്ങിയ അഴിമതി ആരോപണങ്ങളാണ് ഈ സർക്കാറിനെ അധികാരത്തിൽ എത്തിച്ചത്.  വെള്ളാപ്പള്ളിക്കെതിരെ ഉള്ള അഴിമതി ആരോപണങ്ങളും പ്രധാന ഘടകങ്ങളിൽ ഒന്നായിരുന്നു.  ഈ വക ആരോപണങ്ങളിൽ സർക്കാരിന് ഒരു വർഷമാകുമ്പോഴും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നിടത്താണ്…

"പിള്ളാര് അടിക്കും പിള്ളാര് പൊളിക്കും വെള്ളാപ്പള്ളിയെ പിണറായി തലോടും !"

വിശന്നിട്ടു വയ്യ , ഒരു പ്ലേറ്റ് സംസ്കാരം തരുമോ ? !

ഇക്കഴിഞ്ഞ ദിവസം അൽഫോൻസ് കണ്ണന്താനം  എന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ തന്റെ സർവീസ് കാലങ്ങളെ അനുസ്മരിച്ചു കൊണ്ടു നടത്തിയ ഒരു പ്രസംഗം കേൾക്കാനിടയായി.  മാറ്റത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാകണം സിവിൽ സർവീസുകാർ എന്നാണ് അദ്ദേഹം പറയാൻ ശ്രമിച്ചത്.  ഡൽഹിയിൽ അനധികൃത നിർമ്മാണങ്ങൾ ഇടിച്ചു നിരത്തിയ കണ്ണന്താനത്തിന്റെ പിന്മുറക്കാർ ആധികാരികമായി തന്നെ ഡൽഹിയിൽ പുതിയ നിർമ്മാണത്തിനൊരുങ്ങുന്നു.  ഇതാണ് പുതു തലമുറ സിവിൽ സർവീസുകാരുടെ മാറ്റം.  ചീഫ് സെക്രട്ടറി നളിനി നെറ്റോ,  ഡൽഹി റസിഡന്റ് കമ്മീഷണർ ബിശ്വാസ് മേത്ത,  ടൂറിസം സെക്രട്ടറി ഡോ. വി.  വേണു എന്നീ പ്രതിഭകളാണ് പുതിയ നിർദ്ദേശത്തിന് ചുക്കാൻ പിടിക്കുന്നതത്രെ.  മുഖ്യ മന്ത്രിയുടെ ആവശ്യപ്രകാരമാണ് പുതിയ ആശയം ഉടലെടുത്തതെന്നും  മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഒൻപതു…

"വിശന്നിട്ടു വയ്യ , ഒരു പ്ലേറ്റ് സംസ്കാരം തരുമോ ? !"

മുഖ്യനെ ആരുപദേശിച്ചാലും വേണ്ടില്ല, സെലീനക്ക്‌ സ്വന്തം കൂര തിരിച്ചു കിട്ടണം.

പുതിയൊരുപദേശകൻ കൂടി മുഖ്യമന്ത്രിക്ക് വരാൻ പോകുന്നതായി ഇന്നത്തെ മനോരമ പത്രം റിപ്പോർട്ടു ചെയ്യുന്നു.  പോലീസിനെ ഇടതു വഴിക്കു തന്നെ നടത്താനാണത്രെ പുതിയ ഉപദേശിയുടെ വരവ്. മുഖ്യ മന്ത്രിക്ക് ഉപദേശം അത്യാവശ്യം എന്നു തന്നെയാണ് നിലമ്പുരുകാരി സെലീന ഉറച്ചു വിശ്വസിക്കുന്നത്.  കാരണം ഒരു കൊല്ലം മുമ്പു മുഖ്യ മന്ത്രിക്ക് താൻ കൊടുത്ത പരാതി ഇപ്പോഴും പുരപ്പുറത്തു വെയിൽ കാഞ്ഞു കിടക്കുന്നു.  അതിനിടക്ക് പാർട്ടി സെക്രട്ടറി വക ഒരു ഉൽബോധനം മാധ്യമങ്ങളിൽ കണ്ടു.  “മിക്ക മാധ്യമങ്ങളെയും കോർപറേറ്റുകൾ വിഴുങ്ങുകയാണ്.  സാധാരണക്കാരുടെ ശബ്ദമാകാൻ പല മാധ്യമങ്ങൾക്കും സാധിക്കുന്നില്ല ”  മാധ്യമങ്ങൾക്കു സർക്കാർ മാസ ശമ്പളം ഒന്നും തരുന്നില്ലല്ലോ ? തൊഴിലാളിയുടെയും മുതലാളിയുടെയും നികുതിപ്പണം പിഴിഞെടുത്തു മാസാമാസം വീതിച്ചെടുക്കുന്ന മന്ത്രിമാരും എമ്മെല്ലെമാരും ഉദ്യോഗസ്ഥരും…

"മുഖ്യനെ ആരുപദേശിച്ചാലും വേണ്ടില്ല, സെലീനക്ക്‌ സ്വന്തം കൂര തിരിച്ചു കിട്ടണം."